Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദിയെ സ്‌നേഹാലിംഗനത്താൽ വീർപ്പുമുട്ടിച്ച രാഹുൽ പരിഹസിക്കാനുള്ള ഒരവസരവും വെറുതെ വിടില്ല; ഡിആർഡിഒയുടെ നേട്ടത്തിൽ അഭിമാനം കൊള്ളുന്നു...പ്രധാനമന്ത്രിക്ക് ലോക നാടക ദിനാശംസകൾ: എ-സാറ്റ് മിസൈൽ പരീക്ഷണത്തിന്റെ നാടകീയ പ്രഖ്യാപനത്തെ പരിഹസിച്ച് ട്വീറ്റ്; ആകാശത്തിലേക്ക് ചൂണ്ടി മോദി രാജ്യത്തെ പ്രശ്‌നങ്ങളെ ഒരു മണിക്കൂർ നേരം വഴിതിരിച്ചു വിട്ടുവെന്ന് അഖിലേഷ് യാദവും

മോദിയെ സ്‌നേഹാലിംഗനത്താൽ വീർപ്പുമുട്ടിച്ച രാഹുൽ പരിഹസിക്കാനുള്ള ഒരവസരവും  വെറുതെ വിടില്ല; ഡിആർഡിഒയുടെ നേട്ടത്തിൽ അഭിമാനം കൊള്ളുന്നു...പ്രധാനമന്ത്രിക്ക് ലോക നാടക ദിനാശംസകൾ: എ-സാറ്റ് മിസൈൽ പരീക്ഷണത്തിന്റെ നാടകീയ പ്രഖ്യാപനത്തെ പരിഹസിച്ച് ട്വീറ്റ്; ആകാശത്തിലേക്ക് ചൂണ്ടി മോദി രാജ്യത്തെ പ്രശ്‌നങ്ങളെ ഒരു മണിക്കൂർ നേരം വഴിതിരിച്ചു വിട്ടുവെന്ന് അഖിലേഷ് യാദവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കാനുള്ള ഒരവസരവും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പാഴാക്കാറില്ല. ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്‌ത്താനുള്ള ശേഷി ഇന്ത്യ കൈവരിച്ചുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തിന്റെ നാടകീയതയെ പരിഹസിച്ചും രാഹുൽ ട്വീറ്റ് ചെയ്തു. രാവിലെ 11.45 നും 12 നും ഇടയിൽ ഒരുപ്രധാനപ്പെട്ട സന്ദേശം നൽകാൻ താൻ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നായിരുന്നു മോദിയുടെ ട്വീറ്റ്. ടെലിവിഷനിലോ, റെഡിയോയിലോ സോഷ്യൽ മീഡിയയിലോ തന്റെ സന്ദേശം കാണുകയോ കേൾക്കുകയോ ചെയ്യണമെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

മോദിയുടെ പ്രഖ്യാപനത്തിന് ശേഷം രാഹുലിന്റെ ഊഴമായിരുന്നു. ഡിആർഡിഒയ്ക്ക് അഭിനന്ദനം. നിങ്ങളുടെ നേട്ടത്തിൽ തികഞ്ഞ അഭിമാനമുണ്ട്. പ്രധാനമന്ത്രിക്ക് ലോക നാടക ദിനാശംസകൾ നേരാനും ആഗ്രഹമുണ്ട്, ഇതായിരുന്നു രാഹുലിന്റെ ട്വീറ്റ്. എല്ലാം നാടകീയമാക്കാനുള്ള മോദിയുടെ ശ്രമത്തെയാണ് രാഹുൽ പരിഹസിച്ചത്. ആകാശത്തിലേയ്ക്ക് ചൂണ്ടി മോദി രാജ്യത്തെ പ്രശ്‌നങ്ങളെ ഒരു മണിക്കൂർ നേരം വഴിതിരിച്ചു വിട്ടുവെന്ന് അഖിലേഷ് യാദവും ട്വിറ്ററിലൂടെ പരിഹാസം ഉയർത്തി. ഐഎസ്ആർഒ കോൺഗ്രസിന്റെ സംഭാവനയാണെന്നും ഡിആർഡിഒയ്ക്ക് അഭിനന്ദനങ്ങൾ നേരുന്നതായും കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പ്രതികരിച്ചു.

ഈ മാസമാദ്യം, രാജ്യത്ത് എല്ലാം കാണാതാകുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. 'കർഷകന്റെ പണവും രണ്ട് കോടി തൊഴിലവസരവും കാണാതായി. റഫാൽ ഫയലും കാണാതായെന്ന' രൂക്ഷ പരിഹാസമാണ് രാഹുൽ മോദിക്കെതിരെഉന്നയിച്ചത്. റഫാൽ വിമാനങ്ങൾ വൈകിപ്പിച്ചത് പ്രധാനമന്ത്രിയാണ് . അനിൽ അംബാനിക്ക് കരാർ ഒപ്പിച്ച് നൽകുന്നതിനാണ് പ്രധാനമന്ത്രി പദ്ധതി വൈകിപ്പിച്ചതെന്നും രാഹുൽ ഗന്ധി ആരോപിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലും കോൺഗ്രസിന്റെ വേദിയിൽ രാഹുൽ മോദിയെ വെറുതെ വിട്ടില്ല. 'ഭായിയോം ഓർ ബഹനോം' എന്ന മോദിയുടെ സംസാര രീതി തന്നെയാണ് രാഹുലും അനുകരിക്കാനായി തിരഞ്ഞെടുത്തത്. സഹോദരീ, സഹോദരന്മാരെ അനിൽ അമ്പാനി ആരാണെന്ന് എനിക്കറിയില്ല, ഞാൻ അദ്ദേഹത്തിന് 20,000 കോടി രൂപ ഒരിക്കലും നൽകിയിട്ടില്ല എന്ന് മോദിയുടെ ശബ്ദത്തിൽ രാഹുൽ പറഞ്ഞപ്പോൾ വേദിയിലിരുന്ന പ്രിയങ്ക ഗാന്ധി ഉൾപ്പെടെ സദസ്സിൽ കൂട്ടച്ചിരി ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP