Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു; വിജയ് സേതുപതിയെ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്തുള്ള ഹാഷ്ടാഗുകൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു: മുത്തയ്യ മുരളീധരനാവുന്ന വിജയ് സേതുപതിക്കെതിരെ തമിഴ്‌നാട്ടിൽ വൻ പ്രതിഷേധം

നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു; വിജയ് സേതുപതിയെ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്തുള്ള ഹാഷ്ടാഗുകൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു: മുത്തയ്യ മുരളീധരനാവുന്ന വിജയ് സേതുപതിക്കെതിരെ തമിഴ്‌നാട്ടിൽ വൻ പ്രതിഷേധം

സ്വന്തം ലേഖകൻ

ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനായി വെള്ളിത്തിരയിലെത്തുന്ന വിജയ് സേതുപതിക്കെതിരെ തമിഴ്‌നാട്ടിൽ വൻ പ്രതിഷേധം. മുരളീധരനായി വേഷമിടുന്ന വിജയ് സേതുപതിയെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തുള്ള ഹാഷ് ടാഗ് കാമ്പയിനുകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. 'ഷെയിം ഓൺ യൂ', 'ബോയ്‌കോട്ട് വിജയ് സേതുപതി' തുടങ്ങിയ ഹാഷ്ഗാടുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഐപിഎൽ ആവേശങ്ങൾക്കിടെയാണ് ശ്രിലങ്കൻ താരവും ഹൈദരാബാദ് സൺറൈസേഴ്‌സ് പരിശീലകനുമായ മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കി 800 എന്ന പേരിൽ സിനിമ പ്രഖ്യാപിക്കുന്നത്. മുത്തയ്യ മുരളീധരൻ പരിശീലകനായുള്ള സൺ റൈസേഴ്‌സ് ഹൈദരാബാദും ചെന്നൈയും തമ്മിലുള്ള മൽസരദിവസം ചിത്രത്തിന്റെ മോഷൻ പോസറ്ററും പുറത്തിറക്കി. മത്സരത്തിൽ ചെന്നൈ, ഹൈദരാബാദിനെ തോൽപ്പിച്ചു. അതിനു പിന്നാലെയാണ് സിനിമയ്‌ക്കെതിരേയും വിജയ് സേതുപതിക്കെതിരേയും ഹാഷ്ടാഗുകൾ പ്രത്യക്ഷപ്പെട്ടത്.

വിജയ് സേതുപതി തമിഴ് ജനതയ്ക്ക് അപമാനമാണെന്നും തമഴ് വംശജരെ കൊന്നൊടുക്കിയ ശ്രീലങ്കയിൽ നിന്നുള്ള ക്രിക്കറ്റ് താരത്തെക്കുറിച്ചുള്ള സിനിമയിൽ ഒരു തമിഴ്‌നാട്ടുകാരൻ വേഷമിടുന്നത് അപമാനമാണെന്നും വിമർശകൻ പറയുന്നു.

എന്നാൽ സിനിമയ്ക്ക് ശ്രീലങ്കൻ രാഷ്ട്രീയവുമായി യാതൊരു ബന്ധമില്ലെന്നും മുത്തയ്യ മുരളീധരനെന്ന ഇതിഹാസ താരത്തിന്റെ ജീവിതം മാത്രമാണ് സിനിമയിൽ പ്രതിപാദിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ചെന്നൈ സ്വദേശിയായ മതിമലർ രാമമൂർത്തിയാണ് മുത്തയ്യ മുരളിധരന്റെ ഭാര്യ. ക്രിക്കറ്റ് താരത്തിന്റെ പ്രണയവും വിവാഹവുമെല്ലാം സിനിമയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.

അതേസമയം മുത്തയ്യ മുരളീധരനാകാനുള്ള തയ്യാറെടുപ്പിലാണ് വിജയ് സേതുപതി. ക്രിക്കറ്റ് താരത്തിന്റെ ശരീരഭാഷ നേടുന്നതിനായി ഭാരം കുറയ്ക്കുന്നതടക്കം കഠിനമായ വ്യായാമ മുറകളിലൂടെയാണ് വിജയ് സേതുപതി ഇപ്പോൾ കടന്നു പോകുന്നത്. സിനിമാചരിത്രത്തിൽ നാഴികക്കല്ലാകാൻ പോകുന്ന ഒരു ചിത്രത്തിന്റെ ഭാഗമാകുന്നത് അഭിമാനമാണെന്നായിരുന്നു വിജയ് സേതുപതിയുടെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP