Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'പ്രളയത്തിൽ റോഡ് തകർന്നു വീണ ദൃശ്യങ്ങൾ നാം മറക്കാനിടയില്ല'; മലപ്പുറം ജില്ലയിലെ വണ്ടൂർ- വടക്കുംപാടം റോഡ് തകർന്നു വീണപ്പോൾ 25 ലക്ഷം രൂപ ചെലവഴിച്ചാണ് യുദ്ധകാല അടിസ്ഥാനത്തിൽ പൊതുമരാമത്ത് ആ റോഡ് പുനർനിർമ്മിച്ചത്; 3148 കിലോമീറ്റർ റോഡിന്റെ പുനർനിർമ്മാണം അന്തിമഘട്ടത്തിലെന്ന് മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

'പ്രളയത്തിൽ റോഡ് തകർന്നു വീണ ദൃശ്യങ്ങൾ നാം മറക്കാനിടയില്ല'; മലപ്പുറം ജില്ലയിലെ വണ്ടൂർ- വടക്കുംപാടം റോഡ് തകർന്നു വീണപ്പോൾ 25 ലക്ഷം രൂപ ചെലവഴിച്ചാണ് യുദ്ധകാല അടിസ്ഥാനത്തിൽ പൊതുമരാമത്ത് ആ റോഡ് പുനർനിർമ്മിച്ചത്; 3148 കിലോമീറ്റർ റോഡിന്റെ പുനർനിർമ്മാണം അന്തിമഘട്ടത്തിലെന്ന് മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

മഹാപ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ റോഡുകൾ അടക്കമുള്ള നമ്മുടെ പൊതു സ്വത്ത് തകർന്നത് നാം മറക്കാൻ ഇടയില്ല. പ്‌റളക്കെടുതിയിൽ നിന്നും കരകയറി വരാനുള്ള ശ്രമങ്ങൾക്കിടയിലാണ് കേരളം ഇപ്പോഴും. തകർന്ന റോഡുകൾ ചിലയിടങ്ങളിൽ പുനർനിർമ്മിച്ച് കഴിഞ്ഞെങ്കിൽ ചിലയിടങ്ങിൽ ഇപ്പോഴും നിർമ്മാണം പുരോഗമിക്കുകയാണ്. ഈ അവസരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്ക് കുറിപ്പിലൂടെ കേരളത്തിലെ റോഡ് പുനർനിർമ്മാണത്തിന്റെ വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

വെള്ളം കുത്തിയൊലിച്ചു വന്നപ്പോൾ ഒരു റോഡ് തകർന്നു വീണ ദൃശ്യങ്ങൾ നാം മറക്കാനിടയില്ല. പ്രളയത്തിന്റെ രൗദ്രഭാവം കാട്ടിത്തന്ന ദൃശ്യങ്ങൾ. മലപ്പുറം ജില്ലയിലെ വണ്ടൂർ- നടുവത്ത്- വടക്കും പാടം റോഡായിരുന്നു ഗതാഗതസൗകര്യം തന്നെ ഇല്ലാതാക്കി തകർന്നു വീണത്. തകർന്നു വീണതിനു പിന്നാലെ സൈന്യത്തിന്റെ സഹായത്തോടെ താത്ക്കാലികമായി നടപ്പാലം ഒരുക്കി. ആ റോഡ് ഇന്ന് പൂർണ്ണമായും ഗതാഗതയോഗ്യമായിരിക്കുന്നു. 25 ലക്ഷം രൂപ ചെലവഴിച്ചാണ് യുദ്ധകാല അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ് പുനർനിർമ്മിച്ചത്.

പ്രളയകാലത്ത് തകർന്ന റോഡുകളുടെയും പാലത്തിന്റേയും പുനർനിർമ്മാണ പ്രവർത്തനങ്ങൾ സംസ്ഥാനത്തെമ്പാടും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പ്രളയകാലത്ത് പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണവകുപ്പും ചേർന്നാണ് റോഡ് നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത്. അടിയന്തരമായി നടക്കേണ്ടിയിരുന്ന 4,429 കിലോ മീറ്റർ റോഡ് അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ചു.

164 പ്രവൃത്തികളാണ് പൂർത്തിയാക്കിയത്. 3,148 കിലോ മീറ്റർ റോഡ് പുനരുദ്ധാരണത്തിനുള്ള 429 പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. ദീർഘകാല അടിസ്ഥാനത്തിലുള്ള വികസനം ലക്ഷ്യമിടുന്ന ഡിസൈൻഡ് റോഡുകളുടെ നിർമ്മാണത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള 63 പ്രവൃത്തികളാണ് തയ്യാറാക്കിയിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP