Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിനോദ സഞ്ചാരത്തിനിടയിലെ സൗഹൃദം പ്രണയമായി; സമൂഹ മാധ്യമം 'ഹംസമായി' നിന്നതോടെ ഒറ്റപ്പാലം സ്വദേശി കൃഷ്ണദാസിന് ജീവിത പങ്കാളിയായി ബ്രസീലുകാരി മെയ്ബ അക്വിനോ; ബീഹാറിലെ ക്ഷേത്ര ദർശനത്തിനിടെയുള്ള കണ്ടുമുട്ടൽ വിവാഹത്തിൽ കലാശിച്ച 'ഒരു ഇന്ത്യൻ-ബ്രസീലിയൻ പ്രണയകഥ'

വിനോദ സഞ്ചാരത്തിനിടയിലെ സൗഹൃദം പ്രണയമായി; സമൂഹ മാധ്യമം 'ഹംസമായി' നിന്നതോടെ ഒറ്റപ്പാലം സ്വദേശി കൃഷ്ണദാസിന് ജീവിത പങ്കാളിയായി ബ്രസീലുകാരി മെയ്ബ അക്വിനോ; ബീഹാറിലെ ക്ഷേത്ര ദർശനത്തിനിടെയുള്ള കണ്ടുമുട്ടൽ വിവാഹത്തിൽ കലാശിച്ച 'ഒരു ഇന്ത്യൻ-ബ്രസീലിയൻ പ്രണയകഥ'

മറുനാടൻ മലയാളി ബ്യൂറോ

ഒറ്റപ്പാലം: പ്രണയത്തിന് അതിർവരമ്പുകളില്ല. പ്രണയിതാക്കൾക്കും. അവ കടൽ കടന്നാണെങ്കിലും കൃത്യ സമയത്ത് വരും. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഒറ്റപ്പാലം സ്വദേശി കൃഷ്ണദാസനും (32) ബ്രസീലുകാരിയായ മെയ്ബ അക്വിനോ(32)യുടേയും പ്രണയകഥ. ബീഹാറിലെ ബോധ്ഗയ ക്ഷേത്രദർശനത്തിനിടെ കണ്ടുമുട്ടിയ ഇവർ ഇപ്പോൾ വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്.

കണ്ടുമുട്ടി ഏതാനും നിമിഷങ്ങൾക്കകം ശക്തമായ സൗഹൃദം ഇവർക്കിടയിലുണ്ടായി. അത് പ്രണയത്തിന് പിന്നാലെ വിവാഹം എന്ന മംഗളകർമ്മത്തിൽ എത്തിയിരിക്കുകയാണ്. ഇതോടെ സമൂഹ മാധ്യമത്തിലടക്കം ഈ ഇന്ത്യൻ-ബ്രസീലിയൻ പ്രണയകഥ വലിയ ചർച്ചയായിരിക്കുകയാണ്. ഒറ്റപ്പാലം പത്തൊൻപതാം മൈൽ കാരാത്തൊടി ശ്രീകുമാരൻ ഓമന ദമ്പതികളുടെ മകനാണു കൃഷ്ണദാസൻ (32).മെയ്ബ അക്വിനോ (32) ബ്രസീലിലെ ബെലേം സ്വദേശികളായ ലയേർട്ടി അക്വിനോ മെയ്ബ റിബേറോ ദമ്പതികളുടെ മകൾ.

ഈസ്റ്റ് ഒറ്റപ്പാലത്തെ ഓഡിറ്റോറിയത്തിൽ ഇരു രാജ്യങ്ങളിലെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ബ്രസീലിയൻ മാതൃകയിലായിരുന്നു വിവാഹച്ചടങ്ങുകൾ. കൃഷ്ണദാസൻ ബിഹാർ ബറൂണിയിലുള്ള മിഷൻ സ്‌കൂളിൽ ഇംഗ്ലിഷ് അദ്ധ്യാപകനും മെയ്ബ ബെലേമിൽ അക്കൗണ്ടന്റുമാണ്.

ബോധ്ഗയ ക്ഷേത്ര സന്ദർശനത്തിനിടെ കഴിഞ്ഞ വർഷം മെയ്‌ 14നാണു ഇവർ പരിചയപ്പെട്ടത്. വിദ്യാർത്ഥികളുമായി പഠനയാത്ര പോയതാണു കൃഷ്ണദാസൻ. മെയ്ബ സുഹൃത്തുക്കൾക്കൊപ്പം വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു. സൗഹൃദം പ്രണയമായതു സമൂഹ മാധ്യമത്തിലൂടെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP