Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇഷ്ടനടൻ മമ്മൂട്ടി; സിനിമയിലെ ആദ്യ പ്രതിഫലം 'സീറോ'; ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി അനു സിത്താര

ഇഷ്ടനടൻ മമ്മൂട്ടി; സിനിമയിലെ ആദ്യ പ്രതിഫലം 'സീറോ'; ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി അനു സിത്താര

സ്വന്തം ലേഖകൻ

സിനിമയിലെ തന്റെ ആദ്യ പ്രതിഫലം ' സീറോ' ആയിരുന്നെന്ന് നടി അനു സിത്താര. ആദ്യ സിനിമയ്ക്ക് പ്രതിഫലമായി യാതൊരു തുകയും ലഭിച്ചിട്ടില്ലെന്നാണ് നടിയുടെ തുറന്ന് പറച്ചിൽ. ആരാധകരുമായി നടത്തിയ സംവാദത്തിലാണ് ചോദ്യത്തിനു മറുപടിയായി നടി ഇക്കാര്യം തുറന്നുപറഞ്ഞത്. 2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്.

എന്നാൽ തന്റെ ആദ്യ ചിത്രത്തിലെ വരുമാനം സീറോ ആയിരുന്നു എന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഇഷ്ട നടൻ ആരാണ്, ആദ്യ വരുമാനം എത്രയായിരുന്നു, വീട്ടിൽ വിളിക്കുന്ന പേര്, അച്ഛന്റെയും അമ്മയുടെയും പേരുകൾ എന്ന് തുടങ്ങി നിരവധി സംശയങ്ങൾ ആണ് അനുവിനോടായി ആരാധകർ ചോദിച്ചത്. എല്ലാ ചോദ്യങ്ങൾക്കും നടി മറുപടി പറയുകയുണ്ടായി.

മമ്മൂട്ടിയാണ് ഇഷ്ടനടൻ , ആദ്യ വരുമാനം 'സീറോ' ആയിരുന്നു, 95 ൽ ജനനം, അച്ഛന്റെ പേര് അബ്ദുൽ സലാം, അമ്മയുടെ പേര് രേണുക തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കിയ അനു, തന്നെ വീട്ടിൽ വിളിക്കുന്ന പേര് ചിങ്ങിണി എന്നാണെന്നും പറയുന്നു.

തുടർന്ന് സത്യൻ അന്തിക്കാടിന്റെ 'ഒരു ഇന്ത്യൻ പ്രണയകഥ'യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. രാമന്റെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലൂടെ നായികനിരയിലെത്തി. നീയും ഞാനും എന്ന ചിത്രമാണ് ഒടുവിലായി അഭിനയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP