Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്‌കൂൾ കാലഘട്ടത്തിലെ പ്രണയാനുഭവം പങ്കുവെച്ച് റിമി ടോമി; അസ്തിക്കു പിടിച്ച പ്രണയ കഥ കേട്ട് ചിരിച്ച് ആരാധകർ

സ്‌കൂൾ കാലഘട്ടത്തിലെ പ്രണയാനുഭവം പങ്കുവെച്ച് റിമി ടോമി; അസ്തിക്കു പിടിച്ച പ്രണയ കഥ കേട്ട് ചിരിച്ച് ആരാധകർ

സ്വന്തം ലേഖകൻ

സ്‌കൂൾ കാലഘട്ടത്തിൽ സംഭവിച്ച ആദ്യപ്രണയത്തിന്റെ ഓർമകൾ പങ്കുവച്ച് ഗായിക റിമി ടോമി. മഴവിൽ മനോരമയിലെ ജനപ്രിയ പരിപാടിയായ സൂപ്പർ 4ന്റെ വേദിയിൽ വച്ചാണ് ഗായിക കൗമാര കാലത്തെ പ്രണയത്തെക്കുറിച്ചു വെളിപ്പെടുത്തിയത്. ഹൈസ്‌കൂൾ കാലഘട്ടത്തിലാണ് ഈ പ്രണയം നടക്കുന്നത്. റിമിയുടെ സ്വദേശമായ പാലായിലുള്ള ഒരു പയ്യനോടായിരുന്നു ആദ്യമായി പ്രണയം തോന്നിയത്. റിമിയുടെ പാട്ടുകളുടെ ആരാധകനായിരുന്നു ആ കാമുകൻ. യഥാർഥത്തിൽ ഗായിക അയാളെ അല്ല, അയാൾ ഗായികയെ ആണ് പ്രണയിച്ചത്.

'ഹൈസ്‌കൂൾ കാലഘട്ടത്തിലാണ് എന്റെ മനസ്സിൽ ആദ്യമായി പ്രണയം തോന്നിയത്. പാലായിൽ തന്നെയുള്ള ആളാണ്. അയാൾക്ക് എന്നേക്കാൾ അഞ്ചോ ആറോ വയസ്സ് കൂടുതലുണ്ട്. പാട്ടു പാടുന്ന കുട്ടിയായതു കൊണ്ടു തന്നെ ആ നാട്ടിലെ എല്ലാവർക്കും എന്നെ അറിയാം. ആ പയ്യന് എന്നെ ഇഷ്ടമാണെന്ന് എനിക്കു മനസ്സിലായി. സ്‌കൂളിൽ നിന്നും തിരിച്ചു വരുമ്പോൾ അയാൾ എനിക്കെതിരെ വരുമായിരുന്നു. പക്ഷേ അന്നൊക്കെ നേരിട്ടു കണ്ടാൽ പോലും മുഖത്തു നോക്കാൻ പേടിയായിരുന്നു.

അക്കാലം മുതൽ ഞാൻ പള്ളി ക്വയറിൽ സജീവമായിരുന്നു. ഞാൻ പാടിയ പാട്ടുകളൊക്കെ റെക്കോർഡ് ചെയ്ത് അയാൾ സ്ഥിരം കേൾക്കുമായിരുന്നു. അതുപോലെ തന്നെ ഞാൻ ആ വഴി പോകുമ്പോൾ എന്റെ പാട്ടുകൾ അയാളുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നും പ്ലേ ചെയ്യിപ്പിക്കുകയും ചെയ്തു.

ഒരിക്കൽ പള്ളിയിലെ എന്തോ കാര്യവുമായി ബന്ധപ്പെട്ട് എല്ലാവർക്കും രക്തപരിശോധന നടത്തി. പരിശോധനാഫലത്തിൽ എന്റെയും ആ പയ്യന്റെയും ഗ്രൂപ്പുകൾ ഒന്നായിരുന്നു. ആ സന്തോഷത്തിൽ അയാൾ അവിടെയുള്ള എല്ലാവർക്കും മിഠായികളൊക്കെ വാങ്ങിക്കൊടുത്തു. അതൊക്കെയാണ് അന്നത്തെ ഓർമകൾ. കുറച്ചു കൂടി കഴിഞ്ഞപ്പോൾ പഠനാവശ്യവുമായി ബന്ധപ്പെട്ട് അയാൾ ആ നാട്ടിൽ നിന്നു മാറി. പിന്നെ ഞാൻ അയാളെ കണ്ടിട്ടേയില്ല. ഇപ്പോൾ ജോലിയുമായി ബന്ധപ്പെട്ട് വിദേശത്താണെന്നു മാത്രം അറിയാം. മറ്റു വിവരങ്ങളൊന്നും അറിയില്ല.' റിമി ടോമി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP