Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉറങ്ങാൻ വേണ്ടി അധികമായി കഴിച്ച സ്ലീപ്പിങ് പിൽസ് ഓവർ ഡോസ് ആയി എന്നാണ് അറിയുന്നത്; അവൻ കാത്ത് സൂക്ഷിച്ച ഐഡന്റിറ്റി പുറത്ത് വിടരുത്; കൂട്ടായ്മയിലെ സജീവ അംഗമായ യുവാവിന്റെ മരണവാർത്ത പങ്കുവച്ച് മല്ലു സൈബർ സോൾജിയേഴ്‌സ്

ഉറങ്ങാൻ വേണ്ടി അധികമായി കഴിച്ച സ്ലീപ്പിങ് പിൽസ് ഓവർ ഡോസ് ആയി എന്നാണ് അറിയുന്നത്; അവൻ കാത്ത് സൂക്ഷിച്ച ഐഡന്റിറ്റി പുറത്ത് വിടരുത്; കൂട്ടായ്മയിലെ സജീവ അംഗമായ യുവാവിന്റെ മരണവാർത്ത പങ്കുവച്ച് മല്ലു സൈബർ സോൾജിയേഴ്‌സ്

മറുനാടൻ ഡെസ്‌ക്‌

ങ്ങളുടെ കൂട്ടായ്മയിലെ അംഗമായ യുവാവിന്റെ മരണ വിവരം അറിയിച്ച് മല്ലു സൈബർ സോൾജിയേഴ്‌സ്.എന്നാൽ യുവാവിനെ സംബന്ധിച്ചുള്ള യാതൊരു ഐഡന്റിറ്റിയും പുറത്ത് വിടാൻ പാടുള്ളതല്ല.അവൻ കാത്ത് സൂക്ഷിച്ച അവന്റെ ഐഡന്റിറ്റി ഞങ്ങൾക്കും അങ്ങനെ തന്നെ ആരും അറിയാതെ ഇരിക്കണം എന്ന് നിർബന്ധം ഉള്ളതുകൊണ്ട് ആരും ഐഡന്റിറ്റി തപ്പിപോകാൻ ശ്രമിക്കരുത് എന്നും പോസ്റ്റിൽ പറയുന്നു. ഇന്ത്യൻ ദേശീയതയിൽ അഭിമാനംകൊള്ളുന്ന കേരളത്തിന് അകത്തും പുറത്തുമായി ഉള്ള മലയാളി ഹാക്കർമാരുടെ കൂട്ടായ്മയാണ് മല്ലു സൈബർ സോൾജിയേഴ്‌സ് ദേശീയ മാധ്യമങ്ങൾ മാത്രമല്ല അന്തർ ദേശീയ മാധ്യമങ്ങളിൽ വരെ ഇടയ്ക്കിടയ്ക്ക് ചർച്ച ചെയ്യപ്പെടുന്ന ഗ്രൂപ്പ് ആണ് മല്ലുസൈബർ സോൾജിയേഴ്സ്. പാക്ക് വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യുന്നതിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്.

ഫേസ്‌ബുക്കിൽ മല്ലു സൈബർ സോൾജിയേഴ്‌സ് പോസ്റ്റ് ചെയ്ത കുറിപ്പ്

ഉറങ്ങാൻ വേണ്ടി അധികമായി കഴിച്ച സ്ലീപ്പിങ് പിൽസിന്റെ ഓവർ ടോസ് കാരണം സംഭവിച്ച മരണം ആണെന്ന് ആണ് അറിയാൻ കഴിഞ്ഞത്.അവനെ അറിയുന്നവർ അവന്റെ ഫോട്ടോകളോ ,അവനെ സംബന്ധിച്ചുള്ള യാതൊരു ഐഡന്റിറ്റിയും പുറത്ത് വിടാൻ പാടുള്ളതല്ല.അവൻ കാത്ത് സൂക്ഷിച്ച അവന്റെ ഐഡന്റിറ്റി ഞങ്ങൾക്കും അങ്ങനെ തന്നെ ആരും അറിയാതെ ഇരിക്കണം എന്ന് നിർബന്ധം ഉള്ളതുകൊണ്ട് ആരും ഐഡന്റിറ്റി തപ്പിപോകാൻ ശ്രമിക്കരുത്.ആദരവ്സൂചകമായി ഞങ്ങളുടെ പ്രിയപ്പെട്ട അനിയന് വേണ്ടി അവനെ അറിയുന്നവർക്കായി പ്രൊഫൈൽ പിക്ചർ മാറ്റി ഞങ്ങളോടൊപ്പം പങ്ക് ചേരുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP