Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയുടെ മുകളിൽനിന്ന് പറന്നുയരാൻ ശ്രമിക്കുന്ന കൂറ്റൻ ചിറകുള്ള ഈ ഭീമൻ പക്ഷി രാമായണത്തിലെ ജഡായുവാണോ? കൂറ്റൻ പാറകളും പുല്ലുമുള്ള ഈ വനപ്രദേശം ജഡായുപാറ സ്ഥിതിചെയ്യുന്ന കൊല്ലം ചടയമംഗലമാണോ; 'രാമായണത്തിലെ ജഡായു ചടയമംഗലത്ത്` എന്ന കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യമെന്ത്

മലയുടെ മുകളിൽനിന്ന് പറന്നുയരാൻ ശ്രമിക്കുന്ന കൂറ്റൻ ചിറകുള്ള ഈ ഭീമൻ പക്ഷി രാമായണത്തിലെ ജഡായുവാണോ? കൂറ്റൻ പാറകളും പുല്ലുമുള്ള ഈ വനപ്രദേശം ജഡായുപാറ സ്ഥിതിചെയ്യുന്ന കൊല്ലം ചടയമംഗലമാണോ; 'രാമായണത്തിലെ ജഡായു ചടയമംഗലത്ത്` എന്ന കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന  വാർത്തയുടെ സത്യമെന്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസമായി വാടസാപ്പിലും ഫേസ്‌ബുക്കിലും ഒരു കൂറ്റൻ പക്ഷിയാണ് താരം. രാമായണത്തിലെ ജഡായു ചടയമംഗലത്ത് എന്ന കുറിപ്പിൽ സമൂഹമാധ്യമങ്ങളിലൂടെ, പ്രത്യേകിച്ച് സംഘപരിവാർ ഗ്രൂപ്പുകളിൽ ഇത്തരം ഒരു പ്രചാരണം സജീവമാണ്.ചിറക് വിടർത്തി ഒരു മലയുടെ മുകളിൽ നിന്ന് പറന്നുയരുന്ന ഈ പക്ഷിയുടെ യാഥാർഥ്യം അറിയാതെ പലരും അതിനെ ജഡായുവാക്കി ഫോർവേഡ് ചെയ്യുകയാണ്.

എന്നാൽ ചടയമംഗത്തെന്ന പേരിൽ പ്രചരിക്കുന്ന ഈ വീഡിയോ വർഷങ്ങൾക്ക് മുൻപ് അർജന്റീനയിൽ നിന്ന് ചിത്രീകരിച്ചതാണ്. ട്വിറ്ററിലും ഫേസ്‌ബുക്കിലുമെല്ലാം ജഡായുപാറയിലെത്തിയ ജഡായുവെന്ന കുറിപ്പിൽ പ്രചരിക്കുന്ന ഈ വീഡിയോ 2014ൽ അർജന്റീനിയയിൽ നിന്ന് എടുത്തതാണ്. വീഡിയോയിൽ കാണുന്നത് കോണ്ടോ എന്ന പക്ഷിയാണ് ഇത്. വലിയ ചിറകുകളോട് കൂടിയ ഇവ കഴുകൻ വിഭാഗത്തിൽ ഉൾപ്പെടുന്ന പക്ഷിയാണ്.

വീഡിയോയിൽ കാണുന്ന കോണ്ടോ പക്ഷിയെ വിഷബാധയേറ്റ നിലയിലാണ് കണ്ടെത്തിയത്. അന്ന് ഈ പക്ഷിയെ അർജന്റീനയിലെ ഒരു മൃഗശാലയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നു. ഇത് വാർത്തയാവുകയും ചെയ്തിരുന്നു. മുൻ വർഷങ്ങളിലും ഈ വീഡിയോ പലപേരുകളിൽ പ്രചരിച്ചിരുന്നു. നേരത്തെ കർണാടകയിൽ എത്തിയ രാമായണത്തിലെ പക്ഷിയെന്ന പേരിലും ഈ വീഡിയോ പ്രചരിച്ചിരുന്നു. ഇത്തവണ ജഡായുപാറയിൽ എത്തിയ രാമയണത്തിലെ പക്ഷിയെന്ന പേരിലാണ് പ്രചരിക്കപ്പെടുന്നത്. ഒറ്റനോട്ടത്തിൽ ജഡായുപാറയ്ക്ക് സമാനമായ ഒരു സ്ഥലത്ത് നിന്നുള്ളതാണ് ദൃശ്യങ്ങൾ. അതിനാൽതന്നെ ഇത് ജഡായുപാറയാണെന്ന് നിരവധിയാളുകളാണ് തെറ്റിദ്ധരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP