Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൂക്ഷിക്കുക... കുട്ടികൾ സ്വന്തം വീട്ടിൽ പോലും ഒട്ടും സുരക്ഷിതരല്ല; മോമോ മാത്രമല്ല മക്കളെ നശിപ്പിക്കുന്ന ഗെയിമുകളുടെ പട്ടികയിൽ; ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ എന്ന ഗെയിം കണ്ട 12 കാരൻ ആറ് വയസുള്ള സഹോദരിയെ അനേകം തവണ ലൈംഗികമായി പീഡിപ്പിച്ചു

സൂക്ഷിക്കുക... കുട്ടികൾ സ്വന്തം വീട്ടിൽ പോലും ഒട്ടും സുരക്ഷിതരല്ല; മോമോ മാത്രമല്ല മക്കളെ നശിപ്പിക്കുന്ന ഗെയിമുകളുടെ പട്ടികയിൽ; ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ എന്ന ഗെയിം കണ്ട 12 കാരൻ ആറ് വയസുള്ള സഹോദരിയെ അനേകം തവണ ലൈംഗികമായി പീഡിപ്പിച്ചു

ദിനം പ്രതി പുറത്തിറങ്ങുന്ന നിരവധി ഓൺലൈൻ ഗെയിമുകളിൽ നല്ലൊരു ഭാഗവും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്ന ആശങ്ക ശക്തമാകുന്നു. മോമോ ഗെയിം മാത്രമല്ല കുട്ടികളെ നശിപ്പിക്കുന്നതെന്നും മറിച്ച് ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ പോലുള്ള ഗെയിമുകളും കുട്ടികളെ വഴി പിഴപ്പിക്കുന്നുവെന്ന ആശങ്ക നിറഞ്ഞ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ കണ്ട വിൽറ്റ്ഷെയറിലെ 12 വയസുകാരൻ തന്റെ ആറ് വയസുള്ള സഹോദരിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഇത്തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ നമ്മുടെ കുട്ടികൾ സ്വന്തം വീട്ടിൽ പോലും സുരക്ഷിതരല്ലെന്ന ആശങ്കയും ഇതോടെ ശക്തമായിട്ടുണ്ട്.

വീട്ടിലെ മുതിർന്നവർ മറ്റ് മുറിയിൽ ഉറങ്ങുന്ന വേളയിലായിരുന്നു 12കാരൻ സഹോദരിയെ ബെഡ് റൂമിൽ വച്ചും ഫാമിലി റൂമിൽ വച്ചും പീഡിപ്പിച്ചതെന്ന് സ്വിൻഡനിലെ യൂത്ത് കോടതിയിൽ നടന്ന വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിരുന്നു. ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ ഗെയിമിലെ സെക്ഷ്വൽ ആക്ട് നേരിൽ കണ്ട ശേഷമായിരുന്നു കുട്ടി സഹോദരിയെ പീഡിപ്പിക്കാൻ തുടങ്ങിയതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഈ ഗെയിമിലെ ആക്രമണം, ലൈംഗികത എന്നിവ കാരണം ഇത് 18 വയസിന് മേൽ പ്രായമുള്ളവർക്ക് മാത്രമേ ലഭ്യമാക്കാവൂ എന്ന കടുത്ത നിയമമുണ്ട്. തന്റെ മറ്റൊരു കൂടപ്പിറപ്പ് മുറിയിലുള്ളപ്പോഴാണ് 12 കാരൻ സഹോദരിയെ പീഡിപ്പിച്ചതെന്നും കോടതിയിൽ ബോധിപ്പിക്കപ്പെട്ടിരുന്നു.

പ്രതിയായ 12 വയസുകാരന്റെ പേര് വിവരങ്ങൾ നിയമപരമായ കാരണങ്ങളാൽ പരസ്യമാക്കിയിട്ടില്ല. കുട്ടിക്ക് വിധിച്ച 12 മാസത്തെ റഫറൽ ഓർഡർ പൂർത്തിയാക്കിയ ബാലൻ നിലവിൽ സഹോദരങ്ങൾക്കൊപ്പം തന്നെയാണ് താമസിക്കുന്നത്. താൻ ചെയ്ത പോയ കുറ്റങ്ങൾക്ക് ബാലൻ പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നിലവിൽ 13 വയസുള്ള ബാലൻ വിചാരണ വേളയിൽ നിർവികാരനായും കാണപ്പെട്ടിരുന്നു. എന്നാൽ വിചാരണ വേളയിൽ ജഡ്ജ് ഫുട്ബോളിനെ കുറിച്ച് സംസാരിച്ചപ്പോൾ ബാലൻ ചിരിക്കുന്നുണ്ടായിരുന്നു. തനിക്കൊരിക്കൽ പ്രഫണൽ ഫുട്ബോളറായി മാറാൻ സാധിക്കുമെന്ന പ്രതീക്ഷയും ബാലൻ പുലർത്തുന്നുണ്ട്.

ഇനിയൊരിക്കൽ കൂടി ഇത്തരത്തിൽ കുറ്റകൃത്യം ചെയ്യാൻ അവസരം ലഭിച്ചാൽ എന്ത് ചെയ്യുമെന്ന ജഡ്ജിന്റെ ചോദ്യത്തിന് താൻ ഇനി ഇത് ആവർത്തിക്കില്ലെന്നും തെറ്റിൽ നിന്നും പാഠം പഠിച്ചുവെന്നുമായിരുന്നു കുട്ടി പ്രതികരിച്ചത്. തന്നെ സഹോദരൻ ലൈംഗികമായി പീഡിപ്പിച്ച വിവരം ആറ് വയസുകാരി തന്റെ സ്‌ക്കൂൾ സുഹൃത്തിനോട് വെളിപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂട്ടർ റസൽ പൈനെ കോടതിയിൽ ബോധിപ്പിച്ചിരുന്നത്. തുടർന്ന് ഈ സുഹൃത്ത് ഇക്കാര്യം ഒരു ടീച്ചറോട് വെളിപ്പെടുത്തുകയും അത് പുറം ലോകമറിയുകയുമായിരുന്നു. തുടക്കത്തിൽ ചോദ്യം ചെയ്യലിന് വിധേയനാക്കിയപ്പോൾ ബാലൻ കുറ്റങ്ങളെല്ലാം നിരസിക്കുകയായിരുന്നു ചെയ്തത്.

എന്നാൽ തുടർന്ന് അവൻ കുറ്റം സമ്മതിക്കുകയും ചെയ്തു. വീഡിയോ ഗെയിമിൽ ലൈംഗിക പ്രവർത്തി കണ്ട ബാലൻ അത് സ്വന്തം ജീവിതത്തിൽ സഹോദരിയുടെ നേരെ പ്രയോഗിക്കുകയായിരുന്നുവെന്നും പ്രോസിക്യൂട്ടർ കോടതിയിൽ ബോധിപ്പിച്ചിരുന്നു. ബാലന്റെ പേര് രണ്ടര വർഷത്തേക്ക് സെക്സ് ഒഫൻഡേർസ് രജിസ്ട്രറില് ചേർക്കുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP