Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിങ്ങളുടെ മക്കൾ മോമോ ഗെയിമിന്റെ പരിസരത്ത് കൂടി പോവുന്നില്ല എന്നുറപ്പാക്കുക; ഏറ്റവും ഒടുവിൽ പുറംലോകം അറിയുന്നത് അഞ്ച് വയസുള്ള കുഞ്ഞ് ഗെയിമിന്റെ ഭാഗമായി മുടി പറിച്ച് കളഞ്ഞ വാർത്ത

നിങ്ങളുടെ മക്കൾ മോമോ ഗെയിമിന്റെ പരിസരത്ത് കൂടി പോവുന്നില്ല എന്നുറപ്പാക്കുക; ഏറ്റവും ഒടുവിൽ പുറംലോകം അറിയുന്നത് അഞ്ച് വയസുള്ള കുഞ്ഞ് ഗെയിമിന്റെ ഭാഗമായി മുടി പറിച്ച് കളഞ്ഞ വാർത്ത

പകടകരമായ മോമോ ഓൺലൈൻ ഗെയിം വളരെ ചെറിയ കുട്ടികളെ പോലും അപകടകരമായ വിധത്തിൽ അടിമകളാക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഗ്ലൗസെസ്റ്റർഷെയറിലെ ഒരു അഞ്ച് വയസുകാരി മോമോ ചലഞ്ചിന്റെ ഭാഗമായി തന്റെ മുടി മുറിച്ചുവെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. ഇതിനാൽ നിങ്ങളുടെ മക്കൾ മോമോ ഗെയിമിന്റെ പരിസരത്ത് കൂടി പോവുന്നില്ലെന്ന് ഉറപ്പാക്കിയില്ലെങ്കിൽ അവർ അപകടങ്ങളിൽ ചെന്ന് ചാടുമെന്ന മുന്നറിയിപ്പ് ശക്തമായിട്ടുണ്ട്. ജപ്പാനിലെ ഒരു ആർട്ട് ഗ്യാലറിയിൽ പിറന്ന മോമോ എന്ന കഥാപാത്രമാണ് ഇത്തരത്തിൽ ലോകമാകമാനമുള്ള കുട്ടികൾക്ക് വൻ ഭീഷണിയായി ഓൺലൈൻ ഗെയിമായി പ്രചരിക്കുന്നത്.

ഈ കഥാപാത്രം നിലവിൽ യൂട്യൂബ് വീഡിയോകളിൽ പ്രത്യക്ഷപ്പെടുകയും കുട്ടികളുടെ പ്രോഗ്രാമുകളിലും ആപ്പുകളിലും സാന്നിധ്യമായി വൻ സ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ട്. ജപ്പാനിലെ അഞ്ച് വയസുകാരി ഗെയിമിന്റെ ഭാഗമായി മുടി മുറിച്ചതിൽ കുട്ടിയുടെ അമ്മ ആകെ അസ്വസ്ഥയാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. തുടർന്ന് തന്റെ മകളുടെ ശേഷിക്കുന്ന മുടിയെങ്കിലും നിലനിർത്താൻ അമ്മ ഹെയർഡ്രസർക്ക് മേൽ സമ്മർദം ചെലുത്തുകയായിരുന്നു. അഞ്ച് വയസുകാരി ഹെയർ സലൂണിലിരുന്ന് മുടി വെട്ടിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഇത്തരത്തിൽ കുട്ടികൾ മോമോ ഗെയിമിലൂടെ വഴി തെറ്റാതിരിക്കാൻ മാതാപിതാക്കളും കെയറർമാരും അത്യധികമായ ജാഗ്രത പുലർത്തണമെന്നാണ് ഈ ഫോട്ടോകൾ പുറത്ത് വിട്ട് കൊണ്ട് പ്രസ്തുത സലൂൺ മുന്നറിയിപ്പേകിയിരിക്കുന്നത്. ഗ്ലൗസെസ്റ്റർഷെയറിലെ ടോഡ്ലർ ട്രിം എന്ന സലൂണിന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നാണീ ഫോട്ടോകൾ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ മുടി വെട്ടാനും കത്തി തൊണ്ടയ്ക്ക് നേരെ പിടിക്കാനും സ്വയം തീ കൊളുത്താനും കുട്ടികളോട് നിർദേശിക്കുന്ന അപകടകരമായ നിരവധി ഓൺലൈൻ ഗെയിമുകളുണ്ടെന്നും അവയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും ഈ സലൂൺ മുന്നറിയിപ്പേകുന്നു.

താൻ ഇനിയൊരിക്കലും മോമോ കളിക്കില്ലെന്ന് ഈ പെൺകുട്ടി ഉറപ്പൊന്നുമേകിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. സലൂണിന്റെ ഈ പോസ്റ്റ് 60,000 പ്രാവശ്യമാണ് ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിന് 17,000 കമന്റുകളും ലഭിച്ചിട്ടുണ്ട്. തങ്ങളുടെ കുട്ടികളിൽ ഇത്തരം ഗെയിമുകളുമായി ബന്ധപ്പെട്ട വീഡിയോകൾ എത്ര മാത്രം മോശം സ്വാധീനവും അപകടങ്ങളുമാണുണ്ടാക്കുകയെന്ന കടുത്ത ഉത്കണ്ഠ നിരവധി രക്ഷിതാക്കൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം കഥാപാത്രങ്ങളെ ഉപയോഗിച്ച് ചിലർ വാട്സാപ്പിലൂടെയും മറ്റും കുട്ടികളെ വശീകരിച്ച് വഴിതെറ്റിക്കുന്നുണ്ടെന്നും അവർക്ക് അപകടമുണ്ടാക്കുന്ന തെറ്റായ നിർദേശങ്ങളേകുന്നുണ്ടെന്നും കഴിഞ്ഞ വർഷം പുറത്ത് വന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP