Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മൂന്ന് തവണ വേണ്ടെന്ന് വെച്ചതാണ് കൂടത്തായി സീരിയൽ; പിന്നീട് ആലോചിച്ചപ്പോഴാണ് അത്തരമൊരു കഥാപാത്രം താൻ ചെയ്യേണ്ടതുണ്ടെന്ന് തോന്നിയത്: മുക്ത

മൂന്ന് തവണ വേണ്ടെന്ന് വെച്ചതാണ് കൂടത്തായി സീരിയൽ; പിന്നീട് ആലോചിച്ചപ്പോഴാണ് അത്തരമൊരു കഥാപാത്രം താൻ ചെയ്യേണ്ടതുണ്ടെന്ന് തോന്നിയത്: മുക്ത

സ്വന്തം ലേഖകൻ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കി ഫ്ളവേഴ്സ് ടി.വി സംപ്രേഷണം ചെയ്യുന്ന കൂടത്തായി പരമ്പര താൻ മൂന്ന് തവണ നിരസിച്ചിരുന്നുവെന്ന് സീരിയലിലെ മുഖ്യകഥാപാത്രത്തെ അഭിനയിച്ച നടി മുക്ത. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മുക്തയുടെ പ്രതികരണം.

'കൂടത്തായി കേസിന് ലഭിച്ച വാർത്താപ്രാധാന്യം കാരണം ഞാൻ ആ പരമ്പരയിലേക്കുള്ള വാഗ്ദാനം മൂന്ന് തവണ വേണ്ടെന്ന് വെച്ചിരുന്നു. എന്റെ കഥാപാത്രമായ ഡോളി അതിക്രൂരയാണ്. പ്രേക്ഷകർ അത് എങ്ങനെ ഏറ്റെടുക്കുമെന്ന് ഉറപ്പില്ലായിരുന്നു', മുക്ത പറഞ്ഞു.

എന്നാൽ പിന്നീട് ആലോചിച്ചപ്പോഴാണ് അത്തരമൊരു കഥാപാത്രം താൻ ചെയ്യേണ്ടതുണ്ടെന്ന് തോന്നിയതെന്നും മുക്ത പറഞ്ഞു.

താമരഭരണിക്ക് ശേഷം തനിക്ക് ലഭിച്ച ഏറ്റവും മികച്ച വേഷമാണ് കൂടത്തായിയിലേതെന്നും അവർ കൂട്ടിച്ചേർത്തു. കോഴിക്കോട് കൂടത്തായിയിൽ നടന്ന കൊലപാതക പരമ്പരയെ അധികരിച്ചാണ് പരമ്പര നിർമ്മിച്ചിരിക്കുന്നത്. ഗിരീഷ് കോന്നി സംവിധാനം ചെയ്ത പരമ്പര അവസാനഘട്ടത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP