Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൺസ് എ കിങ് ഓൾവെയ്‌സ് എ കിങ്; വയസ് 52, പക്ഷേ മൈക്ക് ടൈസണിന്റെ 'കയ്യിലിരുപ്പിൽ' മാറ്റമില്ല; 6സെക്കറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ടൈസന്റെ പഞ്ചു കാണണമെങ്കിൽ പലവട്ടം വീഡിയോ കാണേണ്ടിവരും  

വൺസ് എ കിങ് ഓൾവെയ്‌സ് എ കിങ്; വയസ് 52, പക്ഷേ മൈക്ക് ടൈസണിന്റെ 'കയ്യിലിരുപ്പിൽ' മാറ്റമില്ല; 6സെക്കറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ടൈസന്റെ പഞ്ചു കാണണമെങ്കിൽ പലവട്ടം വീഡിയോ കാണേണ്ടിവരും   

മറുനാടൻ ഡെസ്‌ക്‌

ഇത് പ്രതിഭയല്ല പ്രതിഭാസമാണെന്ന് ആരായാലും ഈ വീഡിയോ കണ്ടാൽ പറഞ്ഞു പോകും. അത്തരത്തിലാണ് ഈ 52ാം വയസിലും മൈക്ക് ടൈസണെന്ന ഇതിഹാസം. പഴകും തോറും വീഞ്ഞിന് വീര്യം കൂടുമെന്ന് പറയുമ്പോലെയാണ് ടൈസന്റെ പഞ്ചുകൾ. ഇപ്പോഴും അവയുടെ വേഗത്തിനും കരുത്തിനും ഒരു കുറവും സംഭവിച്ചിട്ടില്ല. 2000ത്തിൽ എതിരാളിയായിരുന്ന ലോസ് സവാരിസിനെ 38 സെക്കന്റിൽ ഇടിച്ചുവീഴ്‌ത്തി മൈക്ക് ടൈസൺ പറഞ്ഞത് താൻ അലക്സാണ്ടറാണെന്നായിരുന്നു. ലോകം കീഴടക്കിയ അലക്സാണ്ടർ ചക്രവർത്തിയെയായിരുന്നു ടൈസൺ സ്വയം താരതമ്യപ്പെടുത്തിയത്. റിംങിൽ എതിരാളികളെ മിന്നലിടികളിലൂടെ വീഴ്‌ത്തിയ ടൈസൺ ആയകാലത്ത് ബോക്സിംങിലെ ചക്രവർത്തി തന്നെയായിരുന്നു. ടൈസന്റെ വേഗതക്കും കൈക്കരുത്തിനും കാര്യമായ ഇടിവുണ്ടായിട്ടില്ലെന്നാണ് ഈ വീഡിയോ തെളിയിക്കുന്നത്.

ടൈസണിൽ ഇപ്പോഴും ആ തീയുണ്ടെന്ന പേരിൽ ആ വീഡിയോ സോഷ്യൽമീഡിയയിൽ പറപറക്കുകയാണ്. തനിക്ക് മുന്നിൽ നിൽക്കുന്നവർക്ക് നിർദ്ദേശം നൽകിയ ശേഷം എങ്ങനെ പഞ്ച് ചെയ്യണമെന്ന് കാണിക്കുന്ന രീതിയിലുള്ളതാണ് വീഡിയോ. ആകെ ആറ് സെക്കന്റ് മാത്രമുള്ള വീഡിയോയിൽ ടൈസന്റെ പഞ്ചുകൾ രണ്ട് സെക്കന്റ് പോലും നീളുന്നില്ല. പക്ഷേ, കണ്ടു നിൽക്കുന്നവർക്കെല്ലാം എതിരാളി വീണുപോയെന്ന് തോന്നിപ്പിക്കാനും മാത്രം കരുത്ത് പഞ്ചുകൾക്കുണ്ട്. പലവട്ടം കണ്ടാൽ മാത്രമെ ടൈസന്റെ പഞ്ചുകൾ വ്യക്തമായി നമുക്ക് കാണാൻ സാധിക്കു എന്നുള്ളതാണ് വാസ്തവം.

തെറ്റിന്റെ വഴിയിലൂടെ നടന്ന ഇതിഹാസം 

അമേരിക്കയിലെ ബ്രൂക്ലിനിലെ കുപ്രസിദ്ധമായ ബ്രൗൺസ്വില്ലിലെ തെരുവിലായിരുന്നു ടൈസൺ വളർന്നത്. രണ്ടാം വയസിൽ പിതാവ് ഉപേക്ഷിച്ചുപോയശേഷം അമ്മയാണ് ടൈസണെ വളർത്തിയത്. തെരുവിൽ കൊണ്ടും കൊടുത്തും വളർന്ന ടൈസൺ പലകുറ്റങ്ങൾക്കും പൊലീസ് പിടിയിലാവുകയും ചെയ്തു. ടൈസണിലെ ബോക്സിംങ് താരത്തെ കണ്ടെത്തിയത് ദുർഗുണപാഠശാലയിലെ കാവൽക്കാരനായിരുന്ന ബോബി സ്റ്റുവർട്ട് എന്നയാളായിരുന്നു.

ബോക്സിംങ് റിങിലെത്തിയതോടെ ടൈസണ് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. കരിയറിൽ 44 തവണ എതിരാളികളെ ഇടിച്ചുവീഴ്‌ത്തിയിട്ടുള്ള മൈക്ക് ടൈസൺ ഏറ്റവും പ്രായം കുറഞ്ഞ ഹെവിവൈറ്റ് ചാമ്പ്യനുമായി. ടൈസന്റെ പ്രൊഫഷണൽ കരിയറിലെ ആദ്യ 19 മത്സരങ്ങളും തോൽവിയറിയാത്തതായിരുന്നു. ഇതിൽ 12 എണ്ണത്തിലും ആദ്യ റൗണ്ടിൽ തന്നെ എതിരാളികൾ കീഴടങ്ങി. ഡബ്ല്യു.ബി.സി, ഡബ്ല്യു.ബി.എ, ഐ.ബി.എഫ് കിരീടങ്ങൾ ഒരേസമയം നേടിയ ആദ്യ ബോക്സറാണ് ടൈസൺ. 80കളുടെ അവസാനപകുതിയിൽ ടൈസണെ വെല്ലാൻ ലോകബോക്സിംങിൽ ആരുമില്ലായിരുന്നു.

1992ൽ ഒരു പീഡനക്കേസിൽ ആറ് വർഷം തടവിനും ടൈസൺ ശിക്ഷിക്കപ്പെട്ടു. ഈ കേസിൽ മൂന്നു വർഷം തടവ് അനുഭവിച്ച ശേഷമാണ് പുറത്തിറങ്ങിയത്. 1996ൽ ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പ് വീണ്ടും നേടി. 2002ൽ ലെനക്സ് ലൂയിസിനോട് തോറ്റ ടൈസൺ തൊട്ടടുത്ത വർഷം പാപ്പരായി പ്രഖ്യാപിക്കപ്പെട്ടു. തന്റെ സംഭവബഹുലമായ ബോക്സിംങ് ജീവിതം 2006ൽ ടൈസൺ അവസാനിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP