Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബീനാ ആന്റണിക്ക് ന്യമോണിയ കൂടി; ഒരു ആശുപത്രിയിലും ഐസിയു ഒഴിവില്ലാത്ത അവസ്ഥ; പിന്തുണയുമായെത്തിയത് മമ്മൂട്ടിയും മോഹൻലാലും

ബീനാ ആന്റണിക്ക് ന്യമോണിയ കൂടി; ഒരു ആശുപത്രിയിലും ഐസിയു ഒഴിവില്ലാത്ത അവസ്ഥ; പിന്തുണയുമായെത്തിയത് മമ്മൂട്ടിയും മോഹൻലാലും

മറുനാടൻ മലയാളി ബ്യൂറോ

എറണാകുളം: നടി ബീനാ ആന്റണിക്ക് കോവിഡ് ബാധിച്ച അനുഭവം പങ്കുവച്ച് ഭർത്താവും നടനുമായ മനോജ് കുമാർ. ഷൂട്ടിനിടയിലൽ ബീനയ്ക്ക് കോവിഡ് ബാധിക്കുകയായിരുന്നു. തുടർന്ന് എറണാകുളം മെഡിക്കൽ സെന്ററിൽ അഡ്‌മിറ്റ് ചെയ്തു. ന്യൂമോണിയ കൂടിയ സാഹചര്യത്തിൽ ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു. ദൈവാനുഗ്രഹത്താലാണ് അസുഖം കുറഞ്ഞത്. ഒരിക്കലും കൊവിഡിനെ നിസാരമായി കാണരുതെന്നും മനോജ് പറയുന്നു.

ബീനയുടെ ആരോഗ്യസ്ഥിതി മോശമായപ്പോൾ ഇവിടെ ഐസിയു ഒഴിവില്ലെന്നും മറ്റെവിടെയെങ്കിലും ഒഴിവുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഡോക്ടർ നിർദ്ദേശിച്ചിരുന്നു. പക്ഷെ ഒരിടത്തും ഐസിയും ഒഴിവുണ്ടായിരുന്നില്ല. പക്ഷെ ബീനയ്ക്ക് ഐസിയു ആവശ്യം വന്നില്ല. മനോജ് പറയുന്നു.

തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വിഡിയോയിലാണ് മനോജ് കോവിഡ് കാലത്തെ അനുഭവങ്ങൾ പങ്കുവച്ചത്. ഇടവേള ബാബു പറഞ്ഞ് മമ്മൂക്കയും ലാലേട്ടനും ഈ വിവരങ്ങളൊക്ക അറിഞ്ഞിരുന്നു. ലാലേട്ടൻ വോയ്സ് മെസേജ് അയച്ചിരുന്നു. മമ്മൂക്ക എല്ലാ ദിവസവും തന്നെ ബീനയുടെ വിവരം തിരക്കുന്നുണ്ടായിരുന്നു. ബീന സജീവമായ നടിയൊന്നുമല്ല, എന്നിട്ടും ആ മഹാനടന്മാർ ഞങ്ങളെ ഓർത്തു. അത് ശക്തി നൽകിയെന്നും മനോജ് വ്യക്തമാക്കി.

മനോജിന്റെ വാക്കുകൾ

ജീവിതത്തിൽ തീച്ചൂളയുടെ അകത്തുകൂടി പോകുന്ന അവസ്ഥ. നാല് ദിവസം എന്റെ ജീവിതം അങ്ങനെയായിരുന്നു. ലോക്ഡൗൺ തുടങ്ങും മുമ്പ് ഒരു ഷൂട്ടിനു പങ്കെടുക്കാൻ ബീന പോയിരുന്നു. ആ സമയത്ത് അവിടെയൊരാൾക്ക് കോവിഡ് പോസിറ്റീവായി. അതിനുശേഷമാണ് ബീനയ്ക്കും രോഗലക്ഷണങ്ങൾ തുടങ്ങിയത്. തൊണ്ടവേദനയും, ശരീരവേദനയുമായിട്ടായിരുന്നു തുടക്കം. അപ്പോൾ തന്നെ ബീന റൂം ക്വാറന്റീനിലേയ്ക്ക് മാറിയിരുന്നു. അതിനുശേഷമാണ് പരിശോധിച്ചത്, അതോടെയാണ് പോസിറ്റീവാണെന്നറിഞ്ഞത്.

എന്റെ സഹോദരിക്കും കുട്ടിക്കും കുറച്ചുദിവസം മുമ്പ് കോവിഡ് പോസിറ്റീവായിരുന്നു. റൂം ക്വാറന്റീനിൽ ഇരുന്ന് അവരുടെ അസുഖം ഭേദമാകുകയും ചെയ്തു. ബീനയും അതുപോലെ റൂം ക്വാറന്റീനിൽ ഇരുന്ന് രോഗം മാറുമെന്ന് കരുതി. പക്ഷേ ഓക്സിമീറ്റർ വച്ച് നോക്കിയപ്പോൾ ഓക്സിജൻ കുറയുന്നതായി തോന്നി, ചുമയും ക്ഷീണവുമുണ്ടായിരുന്നു. ആശുപത്രിയിൽ പോകാൻ ബീനയ്ക്ക് പേടിയായിരുന്നു. എന്തുചെയ്യാനാകും. പോയല്ലേ പറ്റൂ. എറണാകുളം മെഡിക്കൽ സെന്ററിലാണ് അഡ്‌മിറ്റ് ചെയ്തത്.

തുടർന്ന് നെഞ്ചിന്റെ രണ്ടുവശത്തും ന്യുമോണിയ തുടങ്ങിയതായി കണ്ടെത്തി. പേടിക്കേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർ പറഞ്ഞു. ഓരോ ദിവസവും ന്യുമോണിയ കൂടി വരുന്നതായി ഇവർ പറയുന്നു. പിന്നീട് ആശുപത്രിയിൽ നിന്നും വിളിച്ചു പറഞ്ഞു, 'ന്യുമോണിയ കുറയാത്ത സാഹചര്യമാണ്. ഇവിടെ ഐസിയു ഫുൾ ആയി ഇരിക്കുവാണ്. വേറെ ആശുപത്രിയിലും ഐസിയു ഉണ്ടോ എന്ന് ഒന്ന് നോക്കണേ'...ഇതു കേട്ടതും എന്റെ കയ്യും കാലും വിറച്ചു. എന്തുചെയ്യണമെന്ന് അറിയില്ല, പല ആശുപത്രികളിലും വിളിച്ചു ചോദിച്ചു, അവിടെയൊന്നുമില്ല. ഈ വിവരം ബീനയെ ചികിത്സിക്കുന്ന ഡോക്ടറെ വിളിച്ചു പറഞ്ഞു. പേടിക്കേണ്ടെന്നും ഐസിയുവിന്റെ ആവശ്യം വരില്ലെന്നും എന്നെ ആശ്വസിപ്പിച്ചു.

അങ്ങനെ അടുത്ത ദിവസങ്ങളിൽ ബീനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ഈശ്വരന്റെ അനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടത്. ഇടവേള ബാബു പറഞ്ഞ് മമ്മൂക്കയും ലാലേട്ടനും ഈ വിവരങ്ങളൊക്ക അറിഞ്ഞിരുന്നു. ലാലേട്ടൻ വോയ്സ് മെസേജ് അയച്ചിരുന്നു. മമ്മൂക്ക എല്ലാ ദിവസവും തന്നെ ബീനയുടെ വിവരം തിരക്കുന്നുണ്ടായിരുന്നു. ബീന സജീവമായ നടിയൊന്നുമല്ല, എന്നിട്ടും ആ മഹാനടന്മാർ ഞങ്ങളെ ഓർത്തു. അതൊക്കെ ഞങ്ങൾ ശക്തി നൽകി.

നിങ്ങൾ ഇതിനെ നിസാരമായി കാണരുത്. ഞാൻ അനുഭവിച്ചത് മറ്റുള്ളവർക്ക് വരാതിരിക്കാനാണ് ഇത്രയും ഞാൻ പറഞ്ഞത്. എന്റെ ഭാര്യയെ ഒന്ന് തൊട്ട് ആശ്വസിപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. എല്ലാവരും സുരക്ഷിതരായി ഇരിക്കൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP