Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മാസ്റ്റർ പീസ്' തന്ത്രവുമായി പ്രതാപൻ വീണ്ടും; താൻ വിജയിക്കണമെന്ന് മമ്മൂട്ടി പറഞ്ഞതായി ഫേസ്‌ബുക്ക് പോസ്റ്റ്; കണ്ടയുടൻ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ; എൽഡിഎഫ് നേതൃത്വം മമ്മൂട്ടിയുമായി ബന്ധപ്പെട്ടതോടെ പോസ്റ്റ് പിൻവലിക്കണമെന്ന് പ്രതാപനോട് കണ്ണുരുട്ടി മെഗാ സ്റ്റാർ; മണിക്കൂറുകൾക്കുള്ളിൽ പോസ്റ്റ് എഡിറ്റ് ചെയ്ത് തടിതപ്പി പ്രതാപൻ

'മാസ്റ്റർ പീസ്' തന്ത്രവുമായി പ്രതാപൻ വീണ്ടും; താൻ വിജയിക്കണമെന്ന് മമ്മൂട്ടി പറഞ്ഞതായി ഫേസ്‌ബുക്ക് പോസ്റ്റ്; കണ്ടയുടൻ  സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ; എൽഡിഎഫ് നേതൃത്വം മമ്മൂട്ടിയുമായി ബന്ധപ്പെട്ടതോടെ പോസ്റ്റ് പിൻവലിക്കണമെന്ന് പ്രതാപനോട് കണ്ണുരുട്ടി മെഗാ സ്റ്റാർ; മണിക്കൂറുകൾക്കുള്ളിൽ പോസ്റ്റ് എഡിറ്റ് ചെയ്ത് തടിതപ്പി പ്രതാപൻ

കെ എം അക്‌ബർ

തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പുറത്തെടുത്ത 'മാസ്റ്റർ പീസ്' തന്ത്രങ്ങളിലൊന്ന് പ്രതാപന് പിഴച്ചു. താൻ വിജയിക്കണമെന്ന് മമ്മൂട്ടി പറഞ്ഞതായുള്ള ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായതോടെ പോസ്റ്റ് എഡിറ്റ് ചെയ്ത് തൃശൂരിലെ സ്ഥാനാർത്ഥി കൂടിയായ കോൺഗ്രസ് നേതാവ് തടിതപ്പി. തന്റെ ഡിജിറ്റൽ പ്രചാരണത്തിനു വേണ്ടിയുള്ള ഫേസ്‌ബുക്ക് പേജ് പ്രകാശനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലോകസഭ യുഡിഎഫ് സ്ഥാനാർത്ഥിയായ ടി.എൻ പ്രതാപൻ കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഇവിടെ വെച്ച് പ്രതാപന്റെ ഫേസ് ബുക്ക് പേജ് മമ്മൂട്ടി പ്രകാശനം ചെയ്യുകയും ചെയ്തു. തുടർന്നാണ് മമ്മൂട്ടി പറഞ്ഞെന്നവകാശപ്പെട്ട് ചൊവ്വാഴ്ച രാത്രി 7.45ന് ടി എൻ പ്രതാപൻ ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്.

ഇങ്ങനേയായിരുന്നു കുറിപ്പ്. 'നന്മ നിറഞ്ഞ മനസ്സിനുടമയായ പ്രതാപൻ തീർത്തും സെക്യുലർ ആണ്. അതിനാൽ തന്നെ പ്രതാപൻ എന്റെ ആത്മ സുഹൃത്താണ്. എനിക്ക് വ്യക്തിപരമായി ഏറെ കാലത്തെ അടുപ്പമുള്ളയാളാണ്. പ്രതാപൻ ജയിക്കണം; അത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്റെ എല്ലാ പിന്തുണയും പ്രതാപനൊപ്പമുണ്ട്'. പിന്നാലെ പ്രതാപൻ വിജയിക്കണമെന്ന് മമ്മൂട്ടി പറഞ്ഞതായുള്ള വാർത്ത പ്രമുഖ ചാനലിലടക്കം വന്നു. ഇതോടെ ഈ ഫേസ് ബുക്ക് പോസ്റ്റ് കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇടതു പക്ഷ അനുഭാവിയായ മമ്മൂട്ടിയുടെ വാക്കുകൾ പ്രചരിപ്പിച്ച് കോൺഗ്രസുകാർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട തൃശൂരിലെ ഇടതു മുന്നണി നേതാക്കൾ ഉടൻ തന്നെ മമ്മൂട്ടിയെ ബന്ധപ്പെട്ടു. ഇതോടെ മമ്മൂട്ടി പ്രതാപനെ വിളിച്ച് ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ടു. തുടർന്നാണ് പോസ്റ്റ് ചൊവ്വാഴ്ച രാത്രി 8.25ന് എഡിറ്റ് ചെയ്യാൻ പ്രതാപൻ നിർബന്ധിതനായത്.

എഡിറ്റ് ചെയ്ത പോസ്റ്റ് ഇങ്ങനേയാണ്. 'തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ക്യാമ്പയിൻ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. എന്നും പ്രചോദനമായ സൗഹൃദമാണ് മമ്മുക്കയോടൊപ്പമുള്ളത്. അദ്ദേഹത്തിന്റെ ഫാൻസ് അസോസിയേഷൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊക്കെ കൂടെ നിൽക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് ഏറെ ചാരിതാർഥ്യത്തോടെ തന്നെ ഓർമ്മിക്കുന്നതാണ്. രാഷ്ട്രീയമായ എന്റെ ഈ ദൗത്യത്തിനും എല്ലാവിധ പിന്തുണയും നൽകിയ ഇക്കാക്ക് ഹൃദയംകൊണ്ട് നന്ദി'. ഇതോടെ മുമ്പ് പോസ്റ്റ് ചെയ്ത കുറിപ്പിന്റെയും എഡിറ്റ് ചെയ്ത് കുറിപ്പിന്റയും സ്‌ക്രീൻ ഷോട്ട് സഹിതം പലരും പോസ്റ്റിന് താഴെ കമന്റ് ചെയ്തു.

മമ്മൂട്ടിയ ഫാൻസ് അസ്സോസിയേഷൻ ഭാരവാഹി എന്ന നിലയിലും മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആൾ എന്ന നിലയിലുമുള്ള ബന്ധമാണ് മമ്മൂട്ടിയുടെ പിന്തുണ തേടി പ്രതാപനെത്താൻ കാരണമായത്. എന്നാൽ, പ്രതാപൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് എഡിറ്റ് ചെയതതറിയാതെ പലരും ഇപ്പോഴും പഴയ പോസ്റ്റ്് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. മമ്മൂട്ടി പറഞ്ഞെന്നവകാശപ്പെട്ട ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായതിനു പുറമെ തൃശൂരിൽ നടന്ന തിരഞ്ഞെടുപ്പ് കൺവൻഷനിൽ തെരഞ്ഞെടുപ്പ് ചെലവിന് തനിക്കു വേണ്ടത്ര പണമില്ലെന്ന് പ്രസംഗിച്ച പ്രതാപന് ദലിത് കോൺഗ്രസ് നേതാവ് സ്വർണ്ണവള ഊരി നൽകിയതും വിവാദമായിട്ടുണ്ട്.

കൺവൻഷൻ ആരംഭിക്കുന്നതിന് മുമ്പ് പ്രതാപൻ ഏൽപ്പിച്ച വളയാണ് ഇതെന്നാണ് ആരോപണം. ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് പ്രവർത്തകയുമായ ചേമ്പൂരി ചക്കിപ്പെണ്ണാണ് ടി എൻ പ്രതാപന് ഒന്നരപ്പവൻ തൂക്കം വരുന്ന സ്വർണ്ണ വളം ഊരി നൽകിയത്. തൊട്ടുപിന്നാലെ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുബൈദ മുഹമ്മദും തന്റെ വിരലിൽ കിടന്ന മോതിരം ഊരി പ്രതാപന് സമ്മാനിച്ചു. പണ്ട് മഹാത്മാഗാന്ധി കേരളത്തിലെത്തിയപ്പോൾ നിങ്ങൾക്ക് ജീവിക്കാനുള്ളതിൽ അധികമായതെന്തും ഹരിജനോദ്ധാരണ ഫണ്ടിലേക്ക് നൽകണമെന്ന ഗാന്ധിയുടെ അഭ്യർത്ഥന കേട്ട് സ്വർണവളയൂരി നൽകിയ പതിനാറുകാരിയായ കൗമുദിയുടെ പിന്മുറക്കാരായാണ് ചിലർ രണ്ടു പേരെയും വിശേഷിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP