Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫേസ്‌ബുക്ക് യൂസേഴ്‌സിന് മുന്നറിയിപ്പുമായി എത്തിക്കൽ ഹാക്കർ കൂട്ടായ്മ മല്ലു സൈബർ സോൾജിയേഴ്സ്; മലയാളികളുടെതടക്കം 500ലധികം ആൾക്കാരുടെ അക്കൗണ്ടുകൾ #isaac_odenttem എന്ന പേരിൽ ഹാക്ക് ചെയ്യപ്പെട്ടു; പരിചയമില്ലാത്ത വിദേശികളുടെ ഫ്രണ്ട് റിക്വസ്റ്റ് അവഗണിക്കണം; അവർ തരുന്ന ലിങ്കുകൾ തുറക്കരുതെന്നും സൈബർ സോൾജിയേഴ്സ്

ഫേസ്‌ബുക്ക് യൂസേഴ്‌സിന് മുന്നറിയിപ്പുമായി എത്തിക്കൽ ഹാക്കർ കൂട്ടായ്മ മല്ലു സൈബർ സോൾജിയേഴ്സ്; മലയാളികളുടെതടക്കം 500ലധികം ആൾക്കാരുടെ അക്കൗണ്ടുകൾ #isaac_odenttem എന്ന പേരിൽ ഹാക്ക് ചെയ്യപ്പെട്ടു; പരിചയമില്ലാത്ത വിദേശികളുടെ ഫ്രണ്ട് റിക്വസ്റ്റ് അവഗണിക്കണം; അവർ തരുന്ന ലിങ്കുകൾ തുറക്കരുതെന്നും സൈബർ സോൾജിയേഴ്സ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ഫേസ്‌ബുക്ക് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി പ്രമുഖ എത്തിക്കൽ ഹാക്കർ കൂട്ടായ്മയായ മല്ലു സൈബർ സോൾജിയേഴ്‌സ്. മലയാളികളുടേതടക്കം അഞ്ഞൂറിലധികം പേരുടെ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ഇതിനോടകം തന്നെ ഹാക്ക് ചെയ്യപ്പെട്ടുവെന്നും മല്ലു സൈബർ സോൾജിയേഴ്‌സ് തങ്ങളുടെ ഫേസ്‌ബുക്കിലൂടെ അറിയിച്ചു. എത്രയും പെട്ടെന്ന് അവരുടെ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് മല്ലൂ സൈബർ സോൾജ്യേഴ്സ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

മലയാളികളുടെ അടക്കം അഞ്ഞൂറിൽ അധികം ആളുകളുടെ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ഇതിനോടകം #isaac_odenttem എന്ന പേരിൽ ഹാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞുവെന്നും പരിചയമില്ലാത്ത വിദേശികളുടെ ഫ്രണ്ട് റിക്വസ്റ്റ് അവഗണിക്കണം എന്നും അവർ തരുന്ന ലിങ്കുകൾ തുറക്കരുതെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

നൈജീരിയൻ വംശജർ നടത്തുന്ന തട്ടിപ്പിൽ 500 പേരുടെ എങ്കിലും അക്കൗണ്ട് ഹാക്ക് ചെയ്തു കഴിഞ്ഞുവെന്ന് മല്ലു സൈബർ സോൾജിയേഴ്സ് പറഞ്ഞു. സാമ്പത്തിക തട്ടിപ്പാണ് ഹാക്കർമാർ ലക്ഷ്യം വെക്കുന്നതെന്നും അവർ പറയുന്നു.ഫേസ്‌ബുക്ക് ചാറ്റുകളിൽ ബാങ്ക് വിവരങ്ങൾ അടക്കം ഇവർ തിരയുന്നുണ്ട്. ചാറ്റുകളിലെ സ്വകാര്യ സന്ദേശങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നവരും ഉണ്ട്.

വിദേശികളിൽ നിന്നും സന്ദേശങ്ങളും ഫ്രണ്ട് റിക്വസ്റ്റുകളും വരുന്നതായി പലരുടെയും സന്ദേശം ലഭിച്ചിട്ടുണ്ടെന്ന് സൈബർ സോൾജിയേഴ്സ് പറഞ്ഞു. ഇവരുടെ ഫേസ്‌ബുക്ക് പോസ്റ്റിന് കീഴിൽ പലരും സ്വന്തം അനുഭവം പങ്കുവെച്ചിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തുമായി ഉള്ള മലയാളി ഹാക്കർമാരുടെ കൂട്ടായ്മായാണ് മല്ലു സൈബർ സോൾജിയേഴ്സ് എന്ന് വിക്കീപീഡിയ ലേഖനം പറയുന്നു. പാക്കിസ്ഥാൻ, ബംഗ്ലാദേശ് ഹാക്കർമാർ ഇന്ത്യൻ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യുന്നതിന് പ്രതികാരമായി അവരുടെ വെബ്സൈറ്റുകൾ തിരിച്ച് ഹാക്ക് ചെയ്ത് നിരവധി തവണ മല്ലു സൈബർ സോൾജിയേഴ്സ് വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.

അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ പ്രൈവസി സെറ്റിങ്‌സിലും, സെക്യൂരിറ്റി സെറ്റിങ്‌സിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുക. ഫേസ്‌ബുക്കിന്റെ ടു ഫാക്ടർ ഒതന്റിക്കേഷൻ സംവിധാനം ആക്റ്റിവേറ്റ് ആക്കുക. ഫേസ്‌ബുക്കിന്റെ സെറ്റിങ്‌സിൽ ടലരൗൃശ്യേ മിറ ഹീഴശി തിരഞ്ഞെടുത്താൽ ടൂ ഫാക്ടർ ഒതന്റിക്കേഷൻ സെറ്റ് ചെയ്യാം. ുൃശ്മര്യ തിരഞ്ഞെടുത്ത് ഉള്ളടക്കങ്ങളുടെ സ്വകാര്യത നിശ്ചയിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP