Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ നിരാശ; മോദിയെ കൊല്ലാൻ 'ഫേസ്‌ബുക്ക് ക്വട്ടേഷൻ'; രാജസ്ഥാനിൽ യുവാവ് അറസ്റ്റിൽ  

പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ നിരാശ; മോദിയെ കൊല്ലാൻ 'ഫേസ്‌ബുക്ക് ക്വട്ടേഷൻ'; രാജസ്ഥാനിൽ യുവാവ് അറസ്റ്റിൽ   

മറുനാടൻ ഡെസ്‌ക്‌

ജയ്പുർ: ഈ ക്വട്ടേഷൻ അൽപ്പം കടന്നുപോയി,പ്രധാനമന്ത്രിയെ കൊല്ലാനുള്ള ക്വട്ടേഷൻ ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഫേസ്‌ബുക്കിലൂടെ തട്ടിവിട്ട യുവാവ് രാജസ്ഥാനിൽ പെട്ടു. 31-കാരനായ നവീൻകുമാർ യാദവിനെയാണ് ബജാജ് നഗർ പൊലീസ് അറസ്റ്റുചെയ്തത്. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ നിരാശനായതിനാലാണ് താൻ ഇത്തരത്തിൽ അഭിപ്രായം പറഞ്ഞതെന്നാണ് യുവാവ് പൊലീസിനു നൽകിയ മൊഴി.

'മോദിയെ കൊല്ലാനുള്ള കരാർ നൽകാൻ ആരെങ്കിലുമുണ്ടോ? എന്റെ കൈവശം അതിനായുള്ള നല്ലൊരു പദ്ധതിയുണ്ട്'- മാർച്ച് 26-ന് നവീൻ തന്റെ ഫേസ്‌ബുക്കിൽ ഇങ്ങനെ കുറിച്ചു. പോസ്റ്റ് പിന്നീട് പിൻവലിച്ചെങ്കിലും അപ്പോഴേക്കും പൊലീസിൽ പരാതിയെത്തിയിരുന്നു.

പ്രകോപനകരമായ പ്രസ്താവന, പൊതുസമാധാനം തകർക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തതായി എസ്‌ഐ. മാനവേന്ദ്ര സിങ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP