Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഞങ്ങളുടെ കൗൺസിലർ സൈറാബാനുത്ത ഇടപെട്ട് ലൈഫ് മിഷനിൽ ലിസ്റ്റിൽ ഞങ്ങളുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്; രാഷ്ട്രീയം കളിച്ച് അത് തകർക്കരുത് പ്ലീസ്': നീതു ജോൺസൺ, മങ്കര; വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പിൽ അനിൽ അക്കരയുടെ പരാതിയിൽ സിബിഐ അന്വേഷണം വന്നതോടെ പെൺകുട്ടിയുടെ കത്ത് സോഷ്യൽ മീഡിയയിൽ വൈറൽ; നീതുവിനെ കണ്ടെത്താൻ പരാജയപ്പെട്ടുവെന്നും നാളെ രാവിലെ 11 വരെ കാത്തിരിക്കുമെന്നും എംഎൽഎ

'ഞങ്ങളുടെ കൗൺസിലർ സൈറാബാനുത്ത ഇടപെട്ട് ലൈഫ് മിഷനിൽ ലിസ്റ്റിൽ ഞങ്ങളുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്; രാഷ്ട്രീയം കളിച്ച് അത് തകർക്കരുത് പ്ലീസ്': നീതു ജോൺസൺ, മങ്കര; വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പിൽ അനിൽ അക്കരയുടെ പരാതിയിൽ സിബിഐ അന്വേഷണം വന്നതോടെ പെൺകുട്ടിയുടെ കത്ത് സോഷ്യൽ മീഡിയയിൽ വൈറൽ; നീതുവിനെ കണ്ടെത്താൻ പരാജയപ്പെട്ടുവെന്നും നാളെ രാവിലെ 11 വരെ കാത്തിരിക്കുമെന്നും എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: വടക്കാഞ്ചേരി ലൈഫ് പദ്ധതി ഫ്‌ളാറ്റ് ക്രമക്കേട് വിവാദമായതോടെ പാരതിക്കാരനായ അനിൽ അക്കര എംഎൽഎയെ ലാക്കാക്കി സോഷ്യൽ മീഡിയയിൽ ഒരുപെൺകുട്ടിയുടെ കത്ത് വൈറലായിരിക്കുകയാണ്. അഴിമതി ആരോപണത്തിലൂടെ പദ്ധതി മുടക്കാൻ എംഎൽഎ ശ്രമിക്കുകയാണ് എന്നാണ് കത്തിലെ ആരോപണം. നീതു ജോൺസൺ എന്ന പെൺകുട്ടി എഴുതിയ കത്ത് എന്ന നിലയിലാണ് ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

'സാറിന് കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്‌സ്‌റ്റൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന എന്റെ അമ്മയുടെ ആയിരുന്നു. അടച്ചുറപ്പുള്ള വീടെന്നത് ഞങ്ങളെപ്പോലെ നഗരസഭ പുറമ്പോക്കിൽ ഒറ്റമുറിയിൽ താമസിക്കുന്നവരുടെ വലിയ സ്വപ്നമാണ്. ഞങ്ങളുടെ കൗൺസിലർ സൈറാബാനുത്ത ഇടപെട്ട് ലൈഫ് മിഷനിൽ ലിസ്റ്റിൽ ഞങ്ങളുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയം കളിച്ച് അത് തകർക്കരുത് പ്ലീസ്' - നീതു ജോൺസൺ, മങ്കര എന്നായിരുന്നു കുറിപ്പ്.

ഈ കുറിപ്പെഴുതിയ പെൺകുട്ടിയെ കണ്ടെത്താൻ താൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടുവെന്നും നാളെ രാവിലെ 9മുതൽ പതിനൊന്നുവരെ നീതുവിനെ കാത്തിരിക്കുമെന്നും എംഎൽഎ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

അനിൽ അക്കരയുടെ പോസ്റ്റിന്റെ പൂർണരൂപം:

നീതു ജോൺസനെ കണ്ടെത്താൻ ഞാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. നാളെ അവസാനവട്ട ശ്രമത്തിന്റെ ഭാഗമായി ഞാനും കൗൺസിലർ സൈറബാനു ടീച്ചറും എങ്കേക്കാട് മങ്കര റോഡിൽ നാളെ രാവിലെ 9മണി മുതൽ 11വരെ ഞാൻ നീതുവിനെ കാത്തിരിക്കുന്നതാണ്. നീതുവിനും നീതുവിനെ അറിയുന്ന ആർക്കും ഈ വിഷയത്തിൽ എന്നെ സമീപിക്കാം.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സിബിഐ കേസ് എടുത്തത് വടക്കാഞ്ചേരിയിലെ കോൺഗ്രസ് എംഎൽഎ അനിൽ അക്കരയുടെ പരാതിയിലാണ്. യുണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ, സെയ്ൻ വെഞ്ച്വേർസ്, ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നതർക്കും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ലൈഫ് മിഷൻ പദ്ധതിയിൽ സ്വർണക്കത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷൻ കൈപ്പറ്റിയെന്ന വെളിപ്പെടുത്തൽ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഫോറിൻ കോണ്ട്രിബൂഷൻ റെഗുലേഷൻ ആക്ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. പിന്നാലെ തൃശൂരിലും എറണാകുളത്തും സിബിഐ പരിശോധന നടത്തി. വടക്കാഞ്ചേരി നഗരസഭയിലും ഇന്ന് റെയ്ഡുകൾ നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP