Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇതൊക്കെ കാണുമ്പോഴാണ് കെഎസ്ആർടിസിയെ ഒക്കെ വല്ലാതെ സ്‌നേഹിച്ച് പോകുന്നത്; കുറ്റങ്ങളും കുറവുകളുമൊക്കെ ഉണ്ടെങ്കിലും വഴിയിലിട്ട് ചാമ്പില്ല; കൊല്ലെടാ എന്ന് അലറി വിളിക്കുന്ന കല്ലടയെ സോഷ്യൽ മീഡിയ പൊങ്കാലയിടുമ്പോൾ താരമാകുന്നത് നമ്മുടെ സ്വന്തം ആനവണ്ടി; കെഎസ്ആർടിസിയെയും ജീവനക്കാരെയും വാനോളം പുകഴ്‌ത്തി മലയാളികൾ; സോഷ്യൽ മീഡിയയിൽ ഏറ്റെടുത്ത് ട്രോളന്മാരും

ഇതൊക്കെ കാണുമ്പോഴാണ് കെഎസ്ആർടിസിയെ ഒക്കെ വല്ലാതെ സ്‌നേഹിച്ച് പോകുന്നത്; കുറ്റങ്ങളും കുറവുകളുമൊക്കെ ഉണ്ടെങ്കിലും വഴിയിലിട്ട് ചാമ്പില്ല; കൊല്ലെടാ എന്ന് അലറി വിളിക്കുന്ന കല്ലടയെ സോഷ്യൽ മീഡിയ പൊങ്കാലയിടുമ്പോൾ താരമാകുന്നത് നമ്മുടെ സ്വന്തം ആനവണ്ടി; കെഎസ്ആർടിസിയെയും ജീവനക്കാരെയും വാനോളം പുകഴ്‌ത്തി മലയാളികൾ; സോഷ്യൽ മീഡിയയിൽ ഏറ്റെടുത്ത് ട്രോളന്മാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇത്തരത്തിലുള്ള ഗുണ്ടാ ബസ്സുകളെ ഒക്കെ കാണുമ്പോൾ ആണ് കഎസ്ആർടിസിയെ ഒക്കെ അങ്ങ് സ്‌നേഹിച്ച് പോകുന്നത്. സോഷ്യൽ മീഡിയയിൽ കണ്ട ഒരു വാചകമാണെങ്കിലും സംഗതി സത്യമാണ്. ഒരു പാട് കുറ്റങ്ങളും കുറവുകളും ഒക്കെ ഉണ്ടെങ്കിലും നമ്മുടെ കെഎസ്ആർടിസിയും അതിലെ ജീവനക്കാരും രിക്കലും യാത്രക്കാരോട് മാന്യത വിട്ട് പെരുമാറില്ല എന്ന് ഉറപ്പിക്കാം. സ്വകാര്യ ട്രാവൽസായ കല്ലടയുടെ ബസിൽ യാത്രക്കാരെ ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ വലിയ പ്രക്ഷോഭമാണ് സോഷ്യൽ മീഡിയയിൽ. പ്രതിഷേധം വ്യാപകമായതോടെ സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് കേസെടുക്കുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച്കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് മറ്റൊരു ബസിൽ കൊച്ചി വൈറ്റില എത്തിയപ്പോൾ ബസ് ജീവനക്കാർ സംഘംചേർന്ന് തിരിച്ചടിക്കുകയായിരുന്നു. മർദനത്തിൽ പരുക്കേറ്റ യുവാക്കളെ ബസിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. അതേസമയം സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ് മരട് പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബസ് ഓപ്പറേറ്റർമാരായ സുരേഷ് കല്ലട ഗ്രൂപ്പ്.

കല്ലട ഗ്രൂപ്പിന്റെ തെമ്മാടിത്തരം ചർച്ചയായതോടെയാണ് കെഎസ്ആർടിസിയെ പുകഴ്‌ത്തി നിരവധിപേർ രംഗത്ത് എത്തിയത്. മുൻപ് പാതിരാത്രിയിൽ കരുനാഗപ്പള്ളി ജിപ്പോയിൽ പെൺകുട്ടിയെ ഇറക്കി വിടുന്നത് അപകടമാണ് എന്ന് മനസ്സിലാക്കിയ ആ ബസിലെ കണ്ടക്ടറും ഡ്രൈവറും പെൺകുട്ടിയുടെ സഹോദരൻ കൂട്ടിക്കൊണ്ട് പോകാൻ എത്തുന്നത് വരെ കൂട്ടിരിക്കുകയും ഒക്കെ ചെയ്ത വാർത്ത കെഎസ്ആർടിസി ജീവനക്കാരുടെ നന്മ വിളിച്ചോതുന്ന ഉദാഹരണങ്ങളായിരുന്നു.

കല്ലട ട്രാവൽസിനെതിരെ അധിക്ഷേപങ്ങളുടെയും ട്രോളുകളുടെയും ഒഴുക്കാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ബുക്ക് ചെയ്തിരുന്നവർ പോലും സർവീസ് കാൻസൽ ചെയ്യുന്ന സാഹചര്യം. ഈ സമയത്ത് താരമാകുന്നത് നമ്മുടെ സ്വന്തം ആനവണ്ടിയാണ്. ഇത്തരത്തിൽ ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നതിനിടയിലാണ് ആനവണ്ടിയുടെ ബ്ലോഗ് വരുന്നതും

ആനവണ്ടി ട്രാവൽ ബ്ലോഗ് ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ

#ഞാനുള്ളപ്പോൾ നിങ്ങൾ എന്തിനാ മുത്തേ തല്ലുവാങ്ങാൻ അങ്ങോട്ട് പോകുന്നത്#നിങ്ങളുടെ സ്വന്തം ആനവണ്ടി

ശെരിയാണ് ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ട്രിപ്പ് മുടങ്ങും പക്ഷെ യാത്രക്കാരെ പകുതി വഴി ഉപേക്ഷിക്കുകയോ തല്ലുകൊടുക്കാറോ ഇല്ല.നിങ്ങളുടെ ടിക്കറ്റിനു അനുസരിച്ചു വരുന്ന ksrtc ബസിൽ തന്നെ യാത്ര തുടരാം,ചില സാഹചര്യങ്ങളിൽ യാത്ര സ്ഥാനത് സമയത് എത്തിപെടാൻ പത്താതെ വരും(ചില സാഹചര്യങ്ങളിൽ മാത്രം)എന്നിരുന്നാലും പകുതി വഴിയിൽ അടി തന്നു ഇറക്കി വിടാറില്ല
പിന്നെ നമ്മളിൽ പലരും ksrtc ജീവനക്കാരോട് തട്ടിക്കയറാറുണ്ട് പലപ്പോളും അവരും പ്രതികരിക്കും മുഖത്തു നോക്കി അച്ഛനും അമ്മക്കും പറഞ്ഞാൽ ആരും പ്രതികരിച്ചു പോകും.പക്ഷെ ഒരിക്കൽപോലും അവർ ഉപദ്രവിക്കാറില്ല,ചില വഴക്കുകളിൽ യാത്രക്കാരായ ഞങ്ങൾ ജീവനക്കാരുടെ പക്ഷം പിടിക്കുബോൾ അവർ പറയാറുണ്ട് ചേട്ടാ ഒന്നും പറയാൻ പോകണ്ട പ്രായം ആയ ആൾ ആണ് /പുള്ളി വെള്ളം ആണ് എന്നും പറഞ്ഞു തന്റെ സീറ്റിൽ പോയിരുന്നു ടിക്കറ്റ് മെഷീൻ നോക്കുന്ന പല ജീവനക്കാരെയും കണ്ടിട്ടുണ്ട്.
Ksrtc ജനകീയം ആകാൻ ഒരു പരിധിക് അപ്പുറം വരെയും കാരണക്കാർ ജീവനക്കാർ ആണ്.കഴിഞ്ഞു പോയ പല മാധ്യമ വാർത്തകളും ഉദാഹരങ്ങൾ ആണ്,വീട്ടുകാർ വരാൻ താമസിച്ച കുട്ടിക് കൂട്ടായി ആന വണ്ടിയും ജീവനക്കാരും, നഗരമധ്യത്തിലൂടെ head ലൈറ്റും ഇട്ടു ചീറിപ്പാഞ്ഞു ആനവണ്ടി ആശുപത്രിയിലേക് etc ...
പലരുടെയും comments ആണ് കണ്ടക്ടർ കണ്ണുരുട്ടി ഡ്രൈവർ ആരോടും മിണ്ടില്ല എന്നൊക്കെ നിങ്ങൾ ഒന്ന് മനസിലാക്കണം പലപ്പോളും മാധ്യമങ്ങളിൽ കാണാറുണ്ട് ksrtc ജീവനക്കാരുടെ ഈ മാസത്തെ ശബളം കൊടുത്തിട്ടില്ല പല മാനസിക പിരിമുറുക്കത്തിലും ആകും പലരും അപ്പോൾ മുഖത്തെ പുഞ്ചിരി മഞ്ഞു പോകും .ഒന്ന് അടുത്തറിഞ്ഞാൽ മനസിലാകും ആനവണ്ടി ജീവനക്കാരുടെ മനസും ആന എന്ന പേര് പോലെ വിശാലം ആണെന്ന് ...I ?? my ksrtc

 രസകരമായി പ്രചരിക്കുന്ന ചില ട്രോളുകൾ കാണാം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP