Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കിളിനക്കോട് മഹാരാജ്യത്തെ 'അഡ്‌മിന്' എത്ര ലക്ഷം കിട്ടി ? മലപ്പുറത്തെ കിളിനക്കോട് പെൺകുട്ടികളെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ടാരംഭിച്ച ട്രോൾ ഗ്രൂപ്പിന്റെ പേര് എൽഡിഎഫിന് വോട്ടഭ്യർത്ഥിച്ചുള്ളതായി മാറിയതിന് പിന്നാലെ ഗ്രൂപ്പിലേക്കെത്തുന്നത് വിമർശന പൊങ്കാല; 30 ദിവസത്തിന് ശേഷം 'യുഡിഎഫ് സൈബർ കമ്മ്യൂൺ' എന്നും പിന്നീട് 'കാവിപ്പട' എന്നും പേരുമാറ്റാമെന്നും ഗ്രൂപ്പിൽ ട്രോൾ കുറിപ്പ്

കിളിനക്കോട് മഹാരാജ്യത്തെ 'അഡ്‌മിന്' എത്ര ലക്ഷം കിട്ടി ? മലപ്പുറത്തെ കിളിനക്കോട് പെൺകുട്ടികളെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ടാരംഭിച്ച ട്രോൾ ഗ്രൂപ്പിന്റെ പേര് എൽഡിഎഫിന് വോട്ടഭ്യർത്ഥിച്ചുള്ളതായി മാറിയതിന് പിന്നാലെ ഗ്രൂപ്പിലേക്കെത്തുന്നത് വിമർശന പൊങ്കാല; 30 ദിവസത്തിന് ശേഷം 'യുഡിഎഫ് സൈബർ കമ്മ്യൂൺ' എന്നും പിന്നീട് 'കാവിപ്പട' എന്നും പേരുമാറ്റാമെന്നും ഗ്രൂപ്പിൽ ട്രോൾ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

പേരിന്റെ പ്രത്യേകത കൊണ്ടും ഉള്ളടക്കത്തിലെ വ്യത്യസ്ഥത കൊണ്ടും ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് ഫേസ്‌ബുക്ക് ഗ്രൂപ്പുകൾ. ഏതാനും ദിവസങ്ങൾക്ക് മുൻപ് തുടങ്ങിയ കിളിനക്കോട് മഹാരാജ്യം എന്ന ഗ്രൂപ്പിന് നിമിഷങ്ങൾക്കമാണ് നിരവധി അംഗങ്ങളേയും കിട്ടിയത്. മലപ്പുറത്തെ കിളിനക്കോട് പെൺകുട്ടികളെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട ട്രോൾ പേജായാണ് ഗ്രൂപ്പ് ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം ഗ്രൂപ്പിന്റെ പേര് മാറിയതിന് പിന്നാലെ വിമർശന പൊങ്കാലയാണ് ഗ്രൂപ്പിലേക്ക് എത്തുന്നത്. ലോക്‌സഭാ ഇലക്ഷൻ വോട്ട് ഫോർ എൽഡിഎഫ് എന്നാണ് ഗ്രൂപ്പിന് പേര് നൽകിയത്.

എന്നാൽ ഇതിന് പിന്നാലെ അഡ്‌മിന് എത്ര ലക്ഷം കിട്ടി എന്നതടക്കമുള്ള വിമർശന ട്രോളുകൾ ഗ്രൂപ്പിൽ നിറഞ്ഞു. മാത്രമല്ല തമാശയ്ക്ക് വേണ്ടി പേര് മാറ്റിയതാണെന്നും 30 ദിവസത്തിന് ശേഷം യുഡിഎഫ് സൈബർ കമ്മ്യൂൺ എന്നും പിന്നീട് കാവിപ്പട എന്നും പേരുമാറ്റുമെന്നും ഗ്രൂപ്പിൽ പോസ്റ്റുകൾ നിറഞ്ഞിരുന്നു. എൽഡിഎഫിനെ അനുകൂലിച്ച് ഗ്രൂപ്പിന്റെ പേരുമാറിയെങ്കിലും യുഡിഎഫ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ആളുകൾക്ക് അഭിവാദ്യമർപ്പിച്ചുള്ള പോസ്റ്റുകളും ഗ്രൂപ്പിൽ തകൃതിയായി ഓടുന്നുണ്ട്.

സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുംവഴി തങ്ങൾക്കുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ തമാശ രൂപേണ അവതരിപ്പിച്ച ഒരുകൂട്ടം പെൺകുട്ടികൾക്കെതിരെ നാട്ടുകാരായ യുവാക്കൾ രംഗത്തുവന്നതോടെയാണ് കിളിനക്കോട് ഗ്രാമം ചർച്ചയായത്. പെൺകുട്ടികളെയും യുവാക്കളെയും അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വാദ പ്രതിവാദങ്ങൾ നടന്നു.

പെൺകുട്ടികളെ അപമാനിച്ച സംഭവത്തിൽ അഞ്ച് പേരെ വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് പൊടുന്നനെയാണ് ഈ പേജ് ഹിറ്റായത്. ആ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വലിയ പിന്തുണയും അന്ന് പേജ് സ്വന്തമാക്കിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP