Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'അനിയാ നമ്മൾ ഒരുമിച്ച് നിന്നാൽ മുതലാളിയെ രക്ഷിക്കാം'; ഹെൽമറ്റ് വെക്കുമ്പോൾ ചിൻ സ്ട്രാപ്പ് മുറുകെ കെട്ടിയില്ലെങ്കിൽ പണി കിട്ടുമെന്ന് കേരള പൊലീസ്; ബോധവൽക്കരണം ട്രോൾ വഴി; ഹെൽമറ്റ് ഇട്ടോളാം ബാലൻ കെ നായരെ പോലെ നീണ്ട് നിവർന്ന് കിടക്കുന്ന റോഡ് നേരെയാക്കണമെന്ന് കമന്റ്

മറുനാടൻ മലയാളി ബ്യൂറോ

സോഷ്യൽ മീഡിയ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കണമെന്ന് കേരള പൊലീസിനെ കണ്ട് പഠിക്കണം. ലോകത്തിൽ ഏറ്റവും മികച്ച രീതിയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഒരു പൊലീസ് വിഭാഗവും കേരളത്തിന്റെ തന്നെയാണ്. ട്രോളുകളും ജനങ്ങളുടെ കമന്റുകൾക്കുള്ള മറുപടിയുമായി കേരള പൊലീസിന്റെ ഫെയ്‌സ് ബുക്ക് പേജും വൻ ഹിറ്റാണ്. ഇപ്പോഴിതാ ഹെൽമറ്റ് വെക്കുമ്പോൾ ചിൻ സ്ട്രാപ്പ് മുറുക്കി കെട്ടി വയ്‌ക്കേണ്ടതിന്റെ ആവശ്യം ട്രോളിലൂടെ പറഞ്ഞിരിക്കുകയാണ്. ട്രോളുകൾ ജനങ്ങൾക്ക് പെട്ടെന്ന് മനസിലാകുന്നതുകൊണ്ടു തന്നെയാണ് ഇത്തരത്തിൽ ഒരു രീതി കേരള പൊലീസ് സ്വീകരിച്ചിരിക്കുന്നത്. ബോധവൽക്കരണത്തിനുള്ള മികച്ച മാർഗം എന്ന രീതിയിലാണ് ചിൻ സ്ട്രാപ്പ് മുറിക്കി കെട്ടേണ്ടതിന്റെ ആവശ്യകത ട്രോളിലൂടെ അവതരിപ്പിക്കുന്നത്.

ഇരുചക്ര വാഹനങ്ങളിൽ അപകടത്തിൽപ്പെടുന്നവർ പലപ്പോഴും മരണപ്പെടുന്നത് ഹെൽമെറ്റ് വയ്ക്കാതെ തലയ്ക്കു ക്ഷതമേൽക്കുന്നതുകൊണ്ടാണ്. ചിലർ ഹെൽമെറ്റ് ശരിയായ രീതിയിൽ വയ്ക്കാത്തതിനാൽ അപകടത്തിന്റെ തീവ്രതയിൽ ഹെൽമെറ്റ് തെറിച്ച് പോകുകയും അത് കനത്ത ക്ഷതമേൽപ്പിക്കാൻ കാരണമാകുകയും ചെയ്യുന്നു. ഇത് ഒഴിവാക്കാനായി ഹെൽമെറ്റ് ധരിക്കുമ്പോൾ ചിൻ സ്ട്രാപ്പ് ശരിയായ രീതിയിൽ താടിയെല്ലിന്റെ താഴെയായി മുറുക്കി കെട്ടണമെന്നും കേരള പൊലീസ് പറയുന്നു.

സർക്കാർ സംവിധാനത്തിന്റെ പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി ജനങ്ങളുമായുള്ള ആശയ വിനിമയത്തിന് സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള ജനപിന്തുണയാണ് ലഭിക്കുന്നത്. കേരള പൊലീസിന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ പഠിക്കാനായി മൈക്രോസോഫ്റ്റ് വരെ എത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP