Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുദ്ധം എന്നത് പത്രത്തിൽ വായിക്കുമ്പോഴോ ടിവിയിൽ വാർത്ത കേൾക്കുമ്പോഴോ മാത്രം അറിഞ്ഞിരുന്നവരോട്..ദയവു ചെയ്ത് ആർപ്പുവിളിക്കരുത്; ഉള്ളിൽ വെന്തുരുകിയാണ് ഇവിടെ ഓരോരുത്തരും പട്ടാളക്കാരും കഴിയുന്നത്; വാർത്തകളിലെ സ്‌കോർബോർഡ് നോക്കി കൈയടിക്കുന്നവരോട് കശ്മീരിൽ നിന്നും മലയാളി യുവാവ് പ്രണവിന്റെ അഭ്യർത്ഥന

യുദ്ധം എന്നത് പത്രത്തിൽ വായിക്കുമ്പോഴോ ടിവിയിൽ വാർത്ത കേൾക്കുമ്പോഴോ മാത്രം അറിഞ്ഞിരുന്നവരോട്..ദയവു ചെയ്ത് ആർപ്പുവിളിക്കരുത്; ഉള്ളിൽ വെന്തുരുകിയാണ് ഇവിടെ ഓരോരുത്തരും പട്ടാളക്കാരും കഴിയുന്നത്; വാർത്തകളിലെ സ്‌കോർബോർഡ് നോക്കി കൈയടിക്കുന്നവരോട് കശ്മീരിൽ നിന്നും മലയാളി യുവാവ് പ്രണവിന്റെ അഭ്യർത്ഥന

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: പാക്കിസ്ഥാനിൽ നിയന്ത്രണ രേഖ കടന്നുള്ള വ്യോമാക്രമണത്തെ തുടർന്നുള്ള യുദ്ധസമാനമായ അന്തരീക്ഷത്തെ കുറിച്ചുള്ള ചർച്ചകളാണ് എങ്ങും. ഇന്ത്യൻ പ്രത്യാക്രമണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സംവാദങ്ങളും മുറുകുന്നു. എന്നാൽ കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ ഭയചകിതരായ ഒരുകൂട്ടം മനുഷ്യരെയാണ് കാണാൻ കഴിയുക. കശ്മീരിൽ നിന്ന് മലയാളി യുവാവ് പ്രണവ് ആദിത്യപോസ്റ്റ് ചെയ്ത ലൈവ് വീഡിയോ യഥാർഥ സ്ഥിതിഗതികളിലേക്ക് വെളിച്ചം വീശുന്നു.

പോസ്റ്റ് ഇങ്ങനെ:

യുദ്ധം മുന്നിൽ കണ്ട് ഭയന്നു നിൽക്കുന്ന ഒരു കൂട്ടം ജനതയുടെ ഒപ്പം ഞാനും. ചാനലുകളിൽ വരുന്ന വാർത്തകളിലെ സ്‌കോർബോർഡ് നോക്കി കൈയടിക്കാനും ജയ് വിളിക്കാനും ഒരുപാടു പേരുണ്ട്. പക്ഷേ ഒരു നിമിഷം ഇവിടെയുള്ള ജനങ്ങളെ കുറിച്ച് ഒന്നു ഓർക്കൂ, പട്ടാളക്കാരെ കുറിച്ച് ഓർക്കൂ. ഇന്ന് സ്‌കൂൾ വിട്ടു ഓഫീസ് വർക്ക് കഴിഞ്ഞ് റൂമിലേക്കു മടങ്ങുമ്പോൾ പട്ടാളക്കാരുടെ വാഹനങ്ങൾ കടന്നു പൊയ്‌ക്കൊണ്ടിരുന്നു. അതിൽ ഓരോരുത്തരുടെയും മുഖത്തെ നിസഹായതയും ഒപ്പം ചങ്കുറ്റവും എനിക്ക് നേരിൽ കാണാം.
ഇന്നലെ രാത്രിയിലും അതിർത്തിയിൽ നിന്നും വെടിയൊച്ചകൾ കേൾക്കാമായിരുന്നു. പുതപ്പിനുള്ളിൽ ചൂടു പറ്റി ഉറങ്ങാത കിടക്കുമ്പോൾ തൊട്ടപ്പുറത്ത് അതിർത്തിയിലേക്ക് പട്ടാള വണ്ടികൾ പോയി വന്നുകൊണ്ടിരുന്നു. ഷെല്ലിങ്ങ് നടക്കുമ്പോഴും ആളുകൾ അവരുടെ ജോലികളിൽ നിസഹായതയോടെ മുഴുകുന്നു. യുദ്ധം എന്നത് പത്രത്തിൽ വായിക്കുമ്പോഴോ ,ടിവിയിൽ വാർത്ത കേൾക്കുമ്പോഴോ മാത്രം അറിഞ്ഞിരുന്നവരോട് ...ദയവു ചെയ്ത് ആർപ്പുവിളിക്കരുത്. ഉള്ളിൽ വെന്തുരുകിയാണ് ഇവിടെ ഓരോ ജനങ്ങളും പട്ടാളക്കാരും കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP