Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടൈം മാഗസിൻ കവറിൽ തന്റെ തല ഫോട്ടോഷോപ്പ് ചെയ്ത് കയറ്റി കണ്ണന്താനത്തിന്റെ 'തള്ളഭ്യാസം'; 1994ൽ ലോക പ്രശസ്തനായ വിവരം കാൽ നൂറ്റാണ്ട് ജനങ്ങൾക്ക് മുന്നിൽ നിന്ന് മറച്ചുവച്ച അങ്ങയുടെ എളിമയ്ക്ക് മുന്നിൽ നമോവാകം! അന്ന് ഇത്രയ്ക്കും നരയുണ്ടോ സാർ എന്നും ചോദിച്ച് സോഷ്യൽ മീഡിയ; മണ്ഡലംമാറി വോട്ടുചോദിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രിക്ക് വീണ്ടും പൊങ്കാലയിട്ട് നാട്ടുകാർ

ടൈം മാഗസിൻ കവറിൽ തന്റെ തല ഫോട്ടോഷോപ്പ് ചെയ്ത് കയറ്റി കണ്ണന്താനത്തിന്റെ 'തള്ളഭ്യാസം'; 1994ൽ ലോക പ്രശസ്തനായ വിവരം കാൽ നൂറ്റാണ്ട് ജനങ്ങൾക്ക് മുന്നിൽ നിന്ന് മറച്ചുവച്ച അങ്ങയുടെ എളിമയ്ക്ക് മുന്നിൽ നമോവാകം! അന്ന് ഇത്രയ്ക്കും നരയുണ്ടോ സാർ എന്നും ചോദിച്ച് സോഷ്യൽ മീഡിയ; മണ്ഡലംമാറി വോട്ടുചോദിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രിക്ക് വീണ്ടും പൊങ്കാലയിട്ട് നാട്ടുകാർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: എന്നാലും ഇങ്ങനെയുമുണ്ടോ ഒരു തള്ള്! ബിജെപിക്കാരെ ഫോട്ടോഷോപ്പിന്റെ പേരിലും തള്ളിന്റെ പേരിലും പൊങ്കാലയിട്ട് കൊല്ലുന്ന എതിർവിഭാഗങ്ങൾക്ക് മുന്നിലേക്ക് വീണ്ടുമൊരു പഴുതിട്ട് കൊടുത്തുകൊച്ചിയിലെ ബിജെപി സ്ഥാനാർത്ഥിയായ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. സംഗതി മറ്റൊന്നുമല്ല, ലോകപ്രശസ്തമായ ടൈം മാഗസിന്റെ കവറിൽ തന്റെ ചിത്രം മുഖചിത്രമായി അച്ചടിച്ചുവന്നു എന്ന തരത്തിൽ അൽഫോൻസ് കണ്ണന്താനം ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.

മോദിയുടെ പേരിലും മറ്റും വികസനകാര്യം പറഞ്ഞ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്ത് പ്രതിഷ്ഠിച്ച പാരമ്പര്യമുള്ള ബിജെപിക്കാരെ ശരിക്കും ട്രോളുകയാണ് കോൺഗ്രസുകാരും സൈബർ സഖാക്കളും ഇപ്പോൾ കണ്ണന്താനത്തിന്റെ പുതിയ ചിത്രത്തിന്റെ പേരിൽ.

1994 ഡിസംബർ അഞ്ചിന് ഇറക്കിയ ടൈം മാഗസിന്റെ കവറിലാണ് തന്റെ ചിത്രം ഫോട്ടോ ഷോപ്പിലൂടെ കണ്ണന്താനം ഒട്ടിച്ചു വെച്ച് പ്രചരിപ്പിക്കുന്നത്. കണ്ണന്താനം തന്നെയാണ് ഈ ചിത്രം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ഷെയർ ചെയ്തത്. എന്നാൽ ഇത് വ്യാജപ്രചരണമാണെന്ന് ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തിയെങ്കിലും വിഡ്ഡിദിനമായ ഏപ്രിൽ ഒന്നിന് പുറത്തിറക്കിയ ചിത്രം ഇപ്പോഴും കളിയാക്കൽ കമന്റുകൾ ഏറ്റുവാങ്ങി നിലനിൽക്കുന്നുണ്ട്.

യു.എസിലെ ഏറ്റവും പ്രതീക്ഷയർപ്പിക്കാവുന്ന 40 വയസിൽ താഴെയുള്ള 50 നേതാക്കളെക്കുറിച്ച് പറയുന്ന മാഗസിനിൽ ദീപശിഖയുടെ ചിത്രമാണ് മുഖചിത്രം. അതിൽ ഫോട്ടോഷോപ്പ് ഉപയോഗിച്ച് തന്റെ ചിത്രം ചേർത്ത് പ്രചരിപ്പിക്കുകയായിരുന്നു കണ്ണന്താനം. ടൈം മാഗസിന്റെ ഒറിജിനൽ മുഖചിത്രം ഇപ്പോഴും വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിൽ ഫോട്ടോഷോപ്പ് ഉപയോഗിച്ച് കണ്ണന്താനത്തിന്റെ വ്യാജ പ്രചരണം നടക്കുന്നത്.

അതേസമയം വോട്ട് ഫോർ കണ്ണന്താനം എന്ന ക്യാപ്ഷനോടെ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി കണ്ണന്താനത്തിന്റെ നേട്ടങ്ങളെ കുറിച്ച് വിശദീകരിക്കുന്ന പുതിയ പോസറ്റിറിൽ ഉൾപ്പെടുത്തിയ അതേചിത്രമാണ് 1994 ലെ ടൈം മാഗസിന്റെ കവർ പേജിലെ ഫോട്ടോഷോപ്പിനും ഉപയോഗിച്ചത് എന്നതും ചർച്ചയായിട്ടുണ്ട്. ഈ വ്യാജ ചിത്രം ബിജെപി പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി വ്യാപകമായി പ്രചരിപ്പിക്കുന്നത്.

എന്നാൽ കണ്ണന്താനത്തിന്റെ വിക്കിപിഡിയ പേജിൽ ടൈം മാഗസിനിൽ ഒരു ചെറിയ കുറിപ്പ് വന്നതിനെക്കുറിച്ച് വാർത്തയുണ്ട്. (www.alphonskannanthanam.com) എന്ന വെബ് സൈറ്റിന്റെ ആർക്കൈവ് ചെയ്ത പേജാണ് അതിന്റെ റഫറൻസായി നൽകിയിരിക്കുന്നത്.

അതേസമയം, ശരിക്കും കളിയാക്കുന്ന കമന്റുകൾ വന്നിട്ടും ഇപ്പോഴും താൻ ടൈം മാഗസിന്റെ കവർചിത്രമായി എന്നതിൽ ഉറച്ചുനിൽക്കുകയാണ് കണ്ണന്താനം. മുടി നരച്ച ചിത്രമാണ് കാൽ നൂറ്റാണ്ട് മുമ്പത്തെ ടൈം മാഗസിന്റെ കവറിൽ എന്ന വ്യാജേന ചേർത്തത്. ഈ തട്ടിപ്പുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് കമന്റുകൾ.

കണ്ണന്താനത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

കമന്റുകളിൽ ചിലത് ചുവടെ:

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP