Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തുന്നിച്ചേർത്ത ആ കൈയാണ് അക്രമ രാഷ്ട്രീയത്തിനെതിരായ കേരളത്തിന്റെ പ്രതീകം; ജയരാജനെ സ്ഥാനാർത്ഥിയാക്കുന്നത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള സിപിഎമ്മിന്റെ പോരാട്ടത്തിന്റെ പ്രതീകമെന്ന് കോടിയേരി! ചരിച്ച് മടുത്ത് സോഷ്യൽ മീഡിയ!  

തുന്നിച്ചേർത്ത ആ കൈയാണ് അക്രമ രാഷ്ട്രീയത്തിനെതിരായ കേരളത്തിന്റെ പ്രതീകം; ജയരാജനെ സ്ഥാനാർത്ഥിയാക്കുന്നത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള സിപിഎമ്മിന്റെ പോരാട്ടത്തിന്റെ പ്രതീകമെന്ന് കോടിയേരി! ചരിച്ച് മടുത്ത് സോഷ്യൽ മീഡിയ!   

തിരുവനന്തപുരം: അക്രമരാഷ്ട്രീയത്തെ സിപിഎമ്മും അനുകൂലിക്കുന്നില്ല. അതുകൊണ്ടാണേ്രത പി ജയരാജനെ സ്ഥാനാർത്ഥിയാക്കുന്നത്. പത്രങ്ങളും ചാനലുകളുമെല്ലാം ഇത് വാർത്തയാക്കി. ഇതോടെ ജയരാജനെ സ്ഥാനാർത്ഥിയാക്കുന്നത് അക്രമരാഷ്ട്രീയത്തിനെതിരെയുള്ള സിപിഎമ്മിന്റെ പോരാട്ടത്തിന്റെ പ്രതീകമെന്ന് കോടിയേരി പറഞ്ഞത് കേട്ട് പുതിയ ചർച്ചകൾക്ക് തുടക്കമിടുകയാണ് സോഷ്യൽ മീഡിയ. എങ്ങനെയാണ് കണ്ണൂരിലെ പാർട്ടി സെക്രട്ടറി അക്രമരാഷ്ട്രീയത്തിനെതിരെയുള്ള സിപിഎമ്മിന്റെ പോരാട്ട ചിത്രമാകുന്നതെന്ന് ആർക്കും വ്യക്തമയാ ഉത്തരം നൽകാനാകുന്നില്ല. ചരിച്ച് മടുത്ത് സോഷ്യൽ മീഡിയ ചർച്ച മുന്നോട്ട് കൊണ്ടു പോകുന്നത്.

അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി എന്ന നിലയിലാണു പി. ജയരാജനെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസ് അതിക്രമത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കൈ വെട്ടിമാറ്റപ്പെട്ടതാണ്. ആശുപത്രിയിലെത്തിച്ചു തുന്നിച്ചേർക്കുകയായിരുന്നു. തുന്നിച്ചേർത്ത ആ കൈയാണ് അക്രരാഷ്ട്രീയത്തിനെതിരായ കേരളത്തിന്റെ പ്രതീകം-ഇതാണ് കോടിയേരിയുടെ വിശദീകരണം. ഷുക്കൂർ വധക്കേസിൽ പ്രതിചേർക്കപ്പെട്ട ജയരാജനെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയതോടെ കൊലപാതക രാഷ്ട്രീയത്തെ പാർട്ടി തള്ളിപ്പറയാതിരിക്കുകയല്ലേയെന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു കോടിയേരി. കേസിൽ ശിക്ഷിക്കപ്പെട്ടാലേ മത്സരിക്കുന്നതിൽ അയോഗ്യതയുള്ളൂ. ജയരാജനെതിരെ ഉയർന്നുവന്ന ഒരു കേസിലും ഇതുവരെ അദ്ദേഹം ശിക്ഷിക്കപ്പെട്ടില്ലെന്നു കോടിയേരി പറഞ്ഞു.

കണ്ണൂരിലെ സിപിഎമ്മിലെ ഏറ്റവും ശക്തനാണ് ജയരാജൻ. പാർട്ടി സെക്രട്ടറിയെന്ന നിലയിൽ കാർകശ്യം കാട്ടി മുന്നേറുന്ന നേതാവ്. അടിക്ക് അടിയെന്നതാണ് സഖാവിന്റെ രീതിയെന്നാണ് സംസാരം. പാടത്തെ പണിക്ക് വരമ്പത്ത് കൂലി കൊടുക്കാൻ നിർദ്ദേശിച്ച കോടിയേരിയുടെ അതേ മനസ്സുകാരൻ. മുമ്പ് ആർ എസ് എസുകാർ തിരുവോണ നാളിൽ ജയരാജനെ അക്രമിച്ചിരുന്നു. മരണമുഖത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കുകയും ചെയ്തു. എന്നാൽ രാഷ്ട്രീയത്തിൽ അതിന് ശേഷം അതിശക്തമായ നിലപാട് തന്നെ ജയരാജൻ എടുത്തു. ടിപി വധക്കേസ് അടക്കമുള്ള കേസുകളിൽ ഈ പേര് ചർച്ചയാകുകയും ചെയ്തു. എന്നാൽ കേസിൽ പ്രതിചേർക്കപ്പെട്ടിൽ. അരയിൽ ഷുക്കൂർ കേസിൽ സിബിഐ ജയരാജനെ പൂട്ടാനുള്ള നീക്കത്തിലാണ്. ഇതിനിടെയാണ് വടകര പിടിക്കാൻ ജയരാജനെ നിയോഗിക്കുന്നത്.

വടകര ലോക്‌സഭാ മണ്ഡലം ഇത്തവണ എൽഡിഎഫ് തിരിച്ചുപിടിക്കുമെന്ന് പി ജയരാജൻ പ്രഖ്യാപിച്ചിട്ടുണ്ട്. ''ഒരു കാര്യം ഇപ്പോഴേ ഉറപ്പിച്ചു പറയാം. നല്ല ഭൂരിപക്ഷത്തോടെ എൽഡിഎഫ് വിജയിക്കും''-- ജയരാജൻ പറഞ്ഞു. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും വലിയ വെല്ലുവിളിയാണ് അഞ്ചു വർഷത്തെ ബിജെപി ഭരണം സൃഷ്ടിച്ചിട്ടുള്ളത്. അതിനെ ചെറുത്തു പരാജയപ്പെടുത്താൻ ഫലപ്രദമായ ശക്തി ഇടതുപക്ഷമാണ്. കോൺഗ്രസ് വലതുപക്ഷത്തിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. പലപ്പോഴും ആർഎസ്എസ്സിനെയും ബിജെപിയെയും അനുകരിക്കുകയാണവർ. രാജ്യത്തെ മതഭ്രാന്തിലേക്കു നയിക്കുന്ന ആർഎസ്എസ്-- ബിജെപിയെ എതിർക്കാൻ ആശയദാർഢ്യത്തോടെ നിലകൊള്ളുന്നത് ഇടതുപക്ഷ പ്രസ്ഥാനംമാത്രമാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം വിവിധവിഭാഗം ആളുകൾ വിളിച്ച് പിന്തുണയും സഹായവും പ്രഖ്യാപിച്ചു. എല്ലാവരോടും നന്ദിയുണ്ട്.

ബിജെപിയുടെ പ്രഖ്യാപിത ശത്രുവെന്ന നിലയിൽ അവരുടെ എതിർപ്പിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് ജനാധിപത്യവും മതനിരപേക്ഷതയും കുഴിച്ചുമൂടാൻ ശ്രമിക്കുന്ന ആർഎസ്എസ്സിനെ ഫലപ്രദമായി എതിർക്കുന്ന ഒരാളെന്ന നിലയിൽ തനിക്കെതിരെ ശക്തമായ നിലപാടാണ് അവർ എല്ലാ കാലത്തും സ്വീകരിച്ചതെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. 1999--ലെ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ. എ കെ പ്രേമജത്തിന്റെ തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറിയായിരുന്നു. ആ സമയത്ത് '99--ലെ തിരുവോണ ദിവസമാണ് ആർഎസ്എസ്സുകാർ വീട്ടിൽ കയറി എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ആ എതിർപ്പ് ഇപ്പോഴും തുടരുന്നു-ഇതൊക്കെ ചർച്ചയാക്കാനാണ് ജയരാജനും ഒരുങ്ങുന്നതെന്ന് ആ വാക്കുകളിൽ തന്നെ വ്യക്തമാണ്. അതുകൊണ്ട് തന്നെ വടകരയിൽ അക്രമരാഷ്ട്രീയം തന്നെയാകും പ്രധാന ചർച്ചാവിഷയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP