Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വൈറസ് ഇവിടെ എന്നും കാണും; ലോക്ക് ഡൗണല്ല പരിഹാരമാർഗം; വൈറസുള്ള ലോകത്ത് ജീവിക്കാൻ പഠിക്കണമെന്ന ഓർമപ്പെടുത്തലുമായി ജേക്കബ്ബ് പുന്നൂസ്

വൈറസ് ഇവിടെ എന്നും കാണും; ലോക്ക് ഡൗണല്ല പരിഹാരമാർഗം; വൈറസുള്ള ലോകത്ത് ജീവിക്കാൻ പഠിക്കണമെന്ന ഓർമപ്പെടുത്തലുമായി ജേക്കബ്ബ് പുന്നൂസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കെ വൈറസിനെതിരെ ലോക്ക്ഡൗൺ ശാശ്വത പരിഹാരമല്ലെന്ന അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഡിജിപി ജേക്കബ് പുന്നൂസ്. ഇവിടെ എന്നും വൈറസ് ഉണ്ടാകും. അതിനൊപ്പം സൂക്ഷ്മതയോടെ ജീവിക്കാൻ പഠിക്കുകയാണ് വേണ്ടത്. അതിന് ഒരു വർഷം സമയമുണ്ടായിരുന്നു. എന്നാൽ ഇന്നും പൊലീസിന്റെ ഇടപെടലില്ലാതെ സ്വയം ശ്രദ്ധിച്ച് ജീവിക്കാൻ ശീലിക്കാത്തതിന്റെ പ്രായശ്ചിത്തം മാത്രമാണ് ലോക്ക്ഡൗണെന്നും ജേക്കബ് പുന്നൂസ് പറയുന്നു.

ജേക്കബ് പുന്നൂസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

ലോക്ക് ഡൗൺ ഒരു ശാശ്വത പരിഹാരമല്ല : അത്, 'എന്തു നാം ചെയ്യരുത്'എന്ന് നാം അറിഞ്ഞതിനു ശേഷവും, നാം കാണിച്ച പൊതുവായ സൂക്ഷ്മതക്കുറവിനുള്ള പ്രായശ്ചിത്തം മാത്രം എന്ന് കരുതിയാൽ മതി.
വൈറസ് ഇവിടെ എന്നും കാണും. അത് നമുക്ക് ഭീഷണിയായി നിലനിൽക്കുമ്പോൾ അതിന്റെ വ്യാപനത്തോത് വളരെ കുറയ്ക്കുന്ന പുതിയ പെരുമാറ്റരീതികൾ അഭ്യസിച്ചു ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ നമുക്ക് സാധിക്കണം. അല്ലെങ്കിൽ ഒന്നുകിൽ കോവിഡ് മൂലമോ അല്ലെങ്കിൽ വീണ്ടുംവീണ്ടും ഏർപെടുത്തേണ്ടിവരുന്ന ലോക്ക് ഡൗണുകൾ മൂലമോ നാം നശിച്ചുപോകും..
ആകാശത്തും കടലിലും അപകടമില്ലാതെ സഞ്ചരിക്കാൻ നാം പഠിച്ചു. അതുപോലെ വൈറസ്സുള്ള ഒരു ലോകത്തു ജീവിക്കാൻ നാം പഠിക്കണം. അല്ലെങ്കിൽ ആറാറു മാസം കൂടുമ്പോൾ രണ്ടു മാസം വീതം ലോക്ക് ഡൗൺ അനുഭവിച്ചും വളരെപ്പേരെ കോവിഡിന് കുരുതി കൊടുത്തും നമുക്ക് എന്നും ജീവിക്കേണ്ടിവരും.
പേടിച്ചടച്ചുപൂട്ടലല്ല കോവിഡിന്നുള്ള ശാശ്വത പരിഹാരം. ആദ്യം അതല്ലാതെ മറ്റു വഴിയില്ലായിരുന്നു. ഇന്ന് ലെഹളഹീരസറീംി ൽ മാത്രമേ നമുക്ക് രക്ഷയുള്ളൂ. അവനവന്റെ വായും മൂക്കും അടച്ചുപൂട്ടുക, ആറടി അകലം പാലിച്ചില്ലെങ്കിൽ ആറടി മണ്ണിന്റെ അവകാശികളെന്നു കരുതി അകലം പാലിക്കുക, വീടുകളിലും അല്ലാതെയും അടച്ചിട്ട മുറികളിൽ കൂട്ടം കൂടാതിരിക്കുക, ഭക്ഷണം ഒറ്റക്കിരുന്നു കഴിക്കുക, വിനോദത്തിനും സന്ദർശനത്തിനും ഒത്തുചേരലിനും വേണ്ടിയുള്ള യാത്രകൾ ഒഴിവാക്കുക, അവനവന്റെ ജോലി വൈറസ് വ്യാപന അപകട രഹിതമായി ചെയ്യുവാൻ പരിശീലിക്കുക.. ഇതൊക്കെയാണ് നാം ചെയ്യേണ്ടത്.
ഇതൊക്കെ പഠിക്കാൻ നമുക്ക് വൈറസ് ഒരു കൊല്ലം സമയം തന്നു. എന്നാൽ, ഇതൊന്നും പൊലീസ് ഇടപെടൽ കൂടാതെ പഠിക്കാനും നടപ്പാക്കാനും, ഒരു സമൂഹം എന്ന നിലയിൽ, നാം മറന്നു. ആ മറവിക്കു കനത്ത വില.. ഒന്നുകിൽ ഓക്സിജൻ ദൗർലഭ്യമായി, അല്ലെങ്കിൽ ലോക്ക് ഡൗൺ സൃഷ്ടിക്കുന്ന അതി ഭീമ നഷ്ടമായി.. നാം നൽകേണ്ടി വരും..
ഒരബദ്ധം മാനുഷികം, സാധാരണം. ഒരനുഭവം കൊണ്ടു പഠിക്കുന്ന സമൂഹങ്ങൾ മിടുക്കർ. അതുകൊണ്ടു പഠിക്കാത്തവർ അഹങ്കാരികൾ :
എന്നാൽ, രണ്ട് അനുഭവങ്ങൾകൊണ്ടും പഠിക്കാത്തവർ..
അവർ മിടുക്കരുടെ അടിമകളാകും.അതാണ് ചരിത്രം!
അതുകൊണ്ടു ലോക് ഡൗൺ നീട്ടിയാലും ഇല്ലെങ്കിലും വൈറസ് ഭീഷണി നിലനിൽക്കുന്ന ലോകത്തു വൈറസ്സിനെതിരെ ലെഹള ഹീരസറീംി രീതിയിൽ ജീവിക്കാൻ തയ്യാറാകുക. അതിനു വാക്സിൻ നമ്മളെ സഹായിക്കുകയും ചെയ്താൽ ഉത്തമം.
ഓർക്കുക, ഇതു Last Bus. അവസാനത്തെ ചാൻസ്!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP