Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചക്കയെ അവഹേളിച്ച ഗാർഡിയൻ പത്രത്തിന് ചുട്ടമറുപടിയായി ലക്ഷ്മി നായരുടെ ആദ്യ ചക്ക വ്‌ളോഗ്; നല്ല പഴുത്ത വരിക്കച്ചക്ക മുറിച്ച് ചുളയെടുത്ത് ചക്കയടയുണ്ടാക്കുന്ന വീഡിയോ യൂട്യൂബിൽ സൂപ്പർ ഹിറ്റ്; ഫാസ്റ്റ് ഫുഡിന് പുറകേ പോകുന്നവർക്ക് ലക്ഷ്മിയുടെ ചക്ക വിഭവങ്ങൾ നല്ലൊരു ഓർമ്മപ്പെടുത്തൽ തന്നെ; ലക്ഷ്മി നായരുടെ ചക്ക സ്‌പെഷ്യൽ പാചക വീഡിയോയ്ക്ക് ആശംസാപ്രവാഹവുമായി വീട്ടമ്മമാർ

ചക്കയെ അവഹേളിച്ച ഗാർഡിയൻ പത്രത്തിന് ചുട്ടമറുപടിയായി ലക്ഷ്മി നായരുടെ ആദ്യ ചക്ക വ്‌ളോഗ്; നല്ല പഴുത്ത വരിക്കച്ചക്ക മുറിച്ച് ചുളയെടുത്ത് ചക്കയടയുണ്ടാക്കുന്ന വീഡിയോ യൂട്യൂബിൽ സൂപ്പർ ഹിറ്റ്; ഫാസ്റ്റ് ഫുഡിന് പുറകേ പോകുന്നവർക്ക് ലക്ഷ്മിയുടെ ചക്ക വിഭവങ്ങൾ നല്ലൊരു ഓർമ്മപ്പെടുത്തൽ തന്നെ; ലക്ഷ്മി നായരുടെ ചക്ക സ്‌പെഷ്യൽ പാചക വീഡിയോയ്ക്ക് ആശംസാപ്രവാഹവുമായി വീട്ടമ്മമാർ

മറുനാടൻ ഡെസ്‌ക്‌

ഏതാനും ദിവസം മുൻപ് ബ്രിട്ടീഷ് പത്രമായ ഗാർഡിയനിൽ കേരളത്തിന്റെ സ്വന്തം ഫലമായ ചക്കയെ പറ്റി വന്ന ലേഖനം കണ്ട് നാമേവരും നെറ്റി ചുളിച്ചിരുന്നു. നല്ല പോഷകാഹാരം കഴിക്കാനില്ലാത്തവരാണ് ചക്ക കഴിക്കുന്നതെന്നായിരുന്നു ലേഖനത്തിലെ പ്രധാന വാചകം. ഇതിനെതിരെ ഒരുപാട് പ്രതികരണങ്ങൾ സമൂഹ മാധ്യമത്തിൽ നിറഞ്ഞിരുന്നുവെങ്കിലും പാചക വിദഗ്ധയായ ലക്ഷ്മി നായർ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോ 'ചക്ക വിരോധി'കൾക്കുള്ള ചുട്ട മറുപടിയാണെന്നാണ് സമൂഹ മാധ്യമത്തിൽ പ്രതികരണം ഉയരുന്നത്.

ലക്ഷ്മി നായർ വ്‌ലോഗ്‌സ് എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. പഴുത്ത ചക്ക വെട്ടുന്ന വിഡിയോയാണ് ആദ്യത്തെ വ്‌ലോഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചക്ക് സ്‌പെഷ്യൽ വ്‌ളോഗിന് ഇതിനോകം തന്നെ ഏറെ സ്വീകരണമാണ് വീട്ടമ്മമാർ അടക്കമുള്ള പ്രേക്ഷകർ നൽകിയിരിക്കുന്നത്.

ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്, മടൽ, ചവിണി, കുരു എല്ലാം ഉപയോഗിക്കാവുന്നതാണ്. ചക്കവിഭവങ്ങൾ തയാറാക്കുന്നതുൾപ്പെടെയുള്ള വിഡിയോകൾ ഉടൻ പ്രതീക്ഷിക്കാമെന്നും ലക്ഷ്മി പറയുന്നു. ചക്ക മുറിച്ച്, ചുള പൊളിച്ചെടുത്ത് കുരു കളഞ്ഞെടുക്കുന്ന വീഡിയോ വ്‌ലോഗ് വായിൽ വെള്ളം നിറയാതെ കണ്ടു തീർക്കാൻ പറ്റില്ല. പഴുത്ത ചക്ക മിക്‌സിയിൽ അരച്ചെടുത്ത് ചക്കഅട തയാറാക്കുന്ന പാചകത്തിലാണ് വിഡിയോ അവസാനിക്കുന്നത്. ഇതിനോടകം തന്നെ ഒന്നര ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടു കഴിഞ്ഞത്.

ഗാർഡിയൻ പത്രത്തിൽ വന്ന ലേഖനത്തിനെതിരെ വൻ വിമർശന ശരമാണ് ചക്കപ്രേമികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്കെതിരെ ശക്തമായി പോരാടാൻ കഴിവുള്ള ചക്കയെ പറ്റി ഗാർഡിയനിൽ വന്ന ലേഖനം വായിച്ചാൽ ആർക്കും കോപം വരുമെന്നുറപ്പ്. പ്രത്യേകിച്ചും ചക്ക വിഭവങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്ന മലയാളികൾക്കിടയിൽ.

കേരളത്തിന്റെ തനത് വിഭവമായ ചക്കയ്ക്ക് വിദേശ വിപണിയിൽ വരെ വൻ ഡിമാൻഡ് വരുന്ന കാലത്താണ് ഗാർഡിയൻ പോലുള്ള പത്രത്തിൽ ഇതിനെ അവഹേളിച്ച് ലേഖനം വന്നതെന്നും ഓർക്കണം. Jackfruit is a vegan sensation - could I make it taste delicious at home? എന്ന തലക്കെട്ടോടെയാണ് പത്രത്തിൽ ചക്കയെ പറ്റി ലേഖനം വന്നത്. കാഴ്ചയിൽ വൃത്തിക്കെട്ടതും പ്രത്യേക മണവുമുള്ള കൃഷി ചെയ്യേണ്ടതില്ലാത്ത ഇന്ത്യൻ ഫലമെന്നാണ് ലേഖനത്തിൽ ചക്കയെ കുറിച്ച് പറയുന്നത്.

പറയത്തക്ക വലിയ രുചിയൊന്നുമില്ലാത്ത പഴമെന്നാണ് ഗാർഡിയൻ ചക്കയെ വിശേഷിപ്പിച്ചത്. ലേഖനം ചർച്ചയായതോടെ സാമൂഹ്യ മാധ്യമങ്ങളിൽ കൂടി മലയാളികൾ തങ്ങളുടെ അമർഷം പ്രകടിപ്പിച്ച് തുടങ്ങി. ചക്കയെക്കുറിച്ചുള്ള ഗാർഡിയൻ ലേഖനം ഇഷ്ടപ്പെട്ടവരെ ഒരിക്കലും തനിക്ക് സുഹൃത്തുക്കളായി കാണാൻ കഴിയില്ലെന്നാണ് എം രഞ്ജിനി എന്നയാൾ ട്വിറ്ററിൽ കുറിച്ചത്. ഇതിനു പിന്നാലെ ഒട്ടേറെ വിമർശനങ്ങളാണ് ലേഖനത്തിനെതിരെ ചക്കപ്രേമികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP