Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ബോംബിട്ട് കരിച്ച അസ്സൽ തീവ്രവാദി കുഞ്ഞുങ്ങൾ വിൽപനയ്ക്ക്'; ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിൽ ആക്രമണം നടത്തിയതിന് പിന്നാലെ പാക്ക് പ്രധാനമന്ത്രിയുടെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ ഇന്ത്യാക്കാരുടെ 'കമന്റ് മിസൈൽ'; പൊട്ടിച്ചിരി ഉളവാക്കുന്ന കമന്റുകളുമായി മുന്നിൽ നിൽക്കുന്നത് മലയാളികളുടെ 'പാക്ക് സ്‌പെഷ്യൽ പൊങ്കാല'

'ബോംബിട്ട് കരിച്ച അസ്സൽ തീവ്രവാദി കുഞ്ഞുങ്ങൾ വിൽപനയ്ക്ക്'; ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിൽ ആക്രമണം നടത്തിയതിന് പിന്നാലെ പാക്ക് പ്രധാനമന്ത്രിയുടെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ ഇന്ത്യാക്കാരുടെ 'കമന്റ് മിസൈൽ'; പൊട്ടിച്ചിരി ഉളവാക്കുന്ന കമന്റുകളുമായി മുന്നിൽ നിൽക്കുന്നത് മലയാളികളുടെ 'പാക്ക് സ്‌പെഷ്യൽ പൊങ്കാല'

മറുനാടൻ ഡെസ്‌ക്‌

എന്തിനും ഏതിനും മികച്ച പ്രതികരണമറിയിക്കാവുന്ന 'പോളിങ് ബൂത്തായ' സമൂഹ മാധ്യമത്തിലെ കമന്റ് ബോക്‌സുകളിൽ പൊങ്കാലയിടാൻ വിദഗ്ധരാണ് ഇന്ത്യക്കാർ. പ്രത്യേകിച്ച് മലയാളികൾ. പുൽവാമയിൽ 40 ഇന്ത്യൻ ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ വ്യോമ സേന തിരിച്ചടിച്ചുവെന്ന വാർത്ത കേട്ട് ആഹ്ലാദത്തിലാണ് ഇന്ത്യൻ ഇനത. ഈ സമയത്ത് തന്നെയാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിൽ കയറി ഇന്ത്യാക്കാൻ കമന്റ് വർഷം നടത്തിയത്.

രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കമന്റ് ബോക്‌സ് നിറച്ചെങ്കിലും മലയാളികളുടെ പാക്ക് സ്‌പെഷ്യൽ പൊങ്കാലയാണ് ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടിയിരിക്കുന്നത്. പൊട്ടിച്ചിരി ഉളവാക്കും വിധം അസ്സൽ നർമ്മത്തിൽ കലർന്ന കമന്റുകളാണ് മലയാളികൾ പങ്കുവെച്ചത്. ഇതിനൊപ്പം തന്നെ അസഭ്യ വർഷവുമായി എത്തിയവരും കുറവല്ല.

''ഒരു പൂ മാത്രം ചോദിച്ചു, ഒരു പൂക്കാലം നീ തന്നു... എന്ന ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പാക്കിസ്ഥാനിൽ നിന്ന് ഇമ്രാൻ ഖാൻ എന്ന യുവാവ്'' എന്ന കമന്റാണു മലയാളികൾ കൂടുതൽ ആഘോഷമാക്കിയത്. ഇന്ത്യൻ സൈന്യത്തിനു പാക്കിസ്ഥാൻ ഒരു എതിരാളികളല്ല എന്ന ഓർമപ്പെടുത്തലും കാണാം. വ്യത്യസ്ഥമായ രാഷ്ട്രീയവും വിശ്വസങ്ങളും ഞങ്ങൾക്കുണ്ടെങ്കിലും ഇന്ത്യ എന്ന് വികാരത്തിന് മുൻപിൽ ഞങ്ങൾ ഒറ്റക്കെട്ടാണെന്നാണ് മലയാളികൾ ഇട്ടതിലെ  ശ്രദ്ധ നേടിയ മറ്റൊരു പോസ്റ്റ്. മലയാളത്തിലെ പ്രധാന ട്രോൾ പേജുകളിലും ഇന്നലെ മുതൽ നിറഞ്ഞത് പാക്ക് സ്‌പെഷ്യൽ ട്രോളുകളായിരുന്നു.

ട്രോൾ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം ട്രോളുകൾ ഷെയർ ചെയ്യപ്പെട്ട ദിനങ്ങളിലൊന്നായിരുന്നു കഴിഞ്ഞ് പോയത്. ഇന്നലെ പുലർച്ചെ 3.30ന് ഇന്ത്യൻ വ്യോമസേനയുടെ 12 മിറാഷ് 2000 വിമാനങ്ങളാണു മുസഫറബാദ്, ബാലാകോട്ട്, ചകോതി മേഖലകളിലെ ഭീകര ക്യാംപുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ബാലാകോട്ടിലെ ആക്രമണങ്ങളിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടു എന്നാണു റിപ്പോർട്ടുകൾ. ജയ്‌ഷെ തലവൻ മസൂദ് അസ്ഹറിന്റെ ബന്ധു യൂസഫ് അസ്ഹറും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP