Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രീയം പരസ്യമാവുമ്പോൾ..! കഴിഞ്ഞ ഫെബ്രുവരിയിൽമാത്രം ഇന്ത്യയിൽ നിന്ന് രാഷ്ട്രീയപരസ്യങ്ങൾക്കായി ഫേസ്‌ബുക്ക് വാങ്ങിയത് 4.13 കോടി; പകുതിയിലധികവും നൽകിയത് ഭാരതീയ ജനതാ പാർട്ടി; ഫെബ്രുവരി ഒന്നുമുതൽ മാർച്ച് രണ്ടുവരെ ഫേസ്‌ബുക്കിൽ കാണിച്ചത് 16,556 പരസ്യങ്ങൾ

രാഷ്ട്രീയം പരസ്യമാവുമ്പോൾ..! കഴിഞ്ഞ ഫെബ്രുവരിയിൽമാത്രം ഇന്ത്യയിൽ നിന്ന് രാഷ്ട്രീയപരസ്യങ്ങൾക്കായി ഫേസ്‌ബുക്ക് വാങ്ങിയത് 4.13 കോടി; പകുതിയിലധികവും നൽകിയത് ഭാരതീയ ജനതാ പാർട്ടി; ഫെബ്രുവരി ഒന്നുമുതൽ മാർച്ച് രണ്ടുവരെ ഫേസ്‌ബുക്കിൽ കാണിച്ചത് 16,556 പരസ്യങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാഷ്ട്രീയം പരസ്യത്തിനായി വഴിമാറുമ്പോൾ. പാർട്ടികളിൽ നിന്ന് പണം കൊയ്ത് ഫേസ്‌ബുക്ക്. ജനകിയത കുറയുമ്പോഴും ജനങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിചെല്ലാനും സജീവമയി നിൽക്കാനും പാർട്ടികൾ ഡിജിറ്റൽ മീഡിയയെ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ചെലവുകളാണിവ.ഇതിൽ ഏറ്റവും കൂടുതൽ ലാഭം കൊയ്യുന്നവരിൽ പിആർ എജൻസികളും മുൻപന്തിയിൽ നിൽക്കുന്നു. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ നേട്ടങ്ങളും കോട്ടങ്ങളും ഇനി പരസ്യമായി ജനങ്ങൾക്ക് മുന്നിലെത്തും. ഇതിനായി ഓരോ പാർട്ടികളും പണം വീണ്ടും ഒഴുക്കുമെന്നുറപ്പ്.

കഴിഞ്ഞ ഫെബ്രുവരിയിൽമാത്രം ഇന്ത്യയിൽനിന്ന് രാഷ്ട്രീയപ്പരസ്യങ്ങൾക്കായി ഫേസ്‌ബുക്ക് വാങ്ങിയത് 4.13 കോടി രൂപ. ഇതിൽ പകുതിയിലധികവും നൽകിയത് ബിജെപി. ക്കുവേണ്ടി. ഫേസ്‌ബുക്കിന്റെ ആഡ് ആർക്കൈവ്സ് റിപ്പോർട്ടിലാണ് വിവരം.ഫെബ്രുവരി ഒന്നുമുതൽ മാർച്ച് രണ്ടുവരെ ഫേസ്‌ബുക്കിൽ കാണിച്ചത് 16,556 രാഷ്ട്രീയപ്പരസ്യങ്ങളാണ്. 'ഭാരത് കെ മൻ കി ബാത്ത്' എന്ന പേരിലുള്ള ബിജെപി. അനുകൂല പേജാണ് ഏറ്റവും കൂടുതൽ പരസ്യം നൽകിയത്; 1.01 കോടി രൂപ. നേഷൻ വിത്ത് നമോ (52.24 ലക്ഷം), ബിജെപി.യുടെ ഔദ്യോഗിക പേജ് (6.6 ലക്ഷം), ബിജെപി. അധ്യക്ഷൻ അമിത് ഷായുടെ പേജ് (2.12 ലക്ഷം) എന്നിവയാണ് കൂടുതൽ പരസ്യം നൽകിയ മറ്റ് പേജുകൾ.
പ്രാദേശിക പാർട്ടികൾ 20 ലക്ഷം രൂപയോളം ചെലവാക്കിയപ്പോൾ, കോൺഗ്രസിന്റെ ഔദ്യോഗിക പേജുകളും അനുകൂല പേജുകളും ചേർന്ന് 10 ലക്ഷം രൂപ മുടക്കി. ബി.ജെ.ഡി., ടി.ഡി.പി., വൈ.എസ്.ആർ. കോൺഗ്രസ് തുടങ്ങിയവയാണ് ഫേസ്‌ബുക്ക് പരസ്യത്തിന്റെ കാര്യത്തിൽ മുന്നിൽനിൽക്കുന്ന പ്രാദേശിക പാർട്ടികൾ.

ലോക്സഭാ തിരഞ്ഞെടുപ്പിനുമുന്നോടിയായി രാഷ്ട്രീയപ്പരസ്യങ്ങൾ സുതാര്യമാക്കാൻ ഫേസ്‌ബുക്ക് നടപടി സ്വീകരിച്ചുവരുകയാണ്. ഫെബ്രുവരി 21 മുതൽ പരസ്യദാതാക്കളുടെ തിരിച്ചറിയൽരേഖ വാങ്ങുകയും പരസ്യത്തിൽ അറിയിപ്പുനൽകുകയും ചെയ്യുന്നു.കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യയുടേത് ഉൾപ്പെടെ, അറിയിപ്പില്ലാതെ പ്രസിദ്ധീകരിച്ച ഒട്ടേറെ പരസ്യങ്ങൾ പിൻവലിച്ചുതുടങ്ങിയതായും ഫേസ്‌ബുക്ക് ആഡ് ആർക്കൈവ്സ് റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP