Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണും കണ്ണും...തമ്മിൽ തമ്മിൽ..! ഹോട്ടലിലേക്ക് കയറിയ സൺറൈസേഴ്‌സ് ഹൈദരാബാദ് താരം ജോണി ബെയർസ്‌റ്റോയുടേയും ഷോൾ അണിയിച്ച് സ്വീകരിച്ച പെൺകുട്ടിയുടേയും കണ്ണുകളുടക്കുന്ന ചിത്രം സമൂഹ മാധ്യമത്തിൽ വൈറൽ; സംഗതി കൈവിട്ട് പോയതിന് പിന്നാലെ 'അവരുടെ കണ്ണുകളിലേക്ക് നോക്കൂ' എന്ന കുറിപ്പടക്കം ട്വീറ്റ് പെരുമഴ

കണ്ണും കണ്ണും...തമ്മിൽ തമ്മിൽ..! ഹോട്ടലിലേക്ക് കയറിയ സൺറൈസേഴ്‌സ് ഹൈദരാബാദ് താരം ജോണി ബെയർസ്‌റ്റോയുടേയും ഷോൾ അണിയിച്ച് സ്വീകരിച്ച പെൺകുട്ടിയുടേയും കണ്ണുകളുടക്കുന്ന ചിത്രം സമൂഹ മാധ്യമത്തിൽ വൈറൽ; സംഗതി കൈവിട്ട് പോയതിന് പിന്നാലെ 'അവരുടെ കണ്ണുകളിലേക്ക് നോക്കൂ' എന്ന കുറിപ്പടക്കം ട്വീറ്റ് പെരുമഴ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: കണ്ണുകളിൽ അഗ്നിയുണ്ടോ ? ഉണ്ട് എന്ന് തെളിയിക്കുന്ന ചിത്രമാണ് ഇപ്പോൾ ട്വീറ്റിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്. സൺറൈസേഴ്‌സ് ഹൈദരാബാദ് താരം ജോണി ബെയർസ്‌റ്റോയാണ് പുത്തൻ പോസ്റ്റിലെ താരം. ഡൽഹി കാപ്പിറ്റൽസുമായി അടുത്ത മത്സരം നടക്കാനിരിക്കവേയാണ് ബെയർ‌സ്റ്റോ ഒറ്റ ചിത്രത്തിലൂടെ താരമായി മാറിയിരിക്കുന്നത്.

ടീം ഹോട്ടലിലേക്ക് കയറുമ്പോഴുള്ള ചിത്രമാണ് കഥയിലെ നായകൻ. ടീം ഹോട്ടലിൽ താരങ്ങളെ ഓറഞ്ച് ഷോൾ അണിയിച്ച് പരമ്പരാഗത രീതിയിലാണ് താരങ്ങളെ സ്വീകരിച്ചത്. ബെയർസ്റ്റോയേയും ഇതേ രീതിയിലാണ് എതിരേറ്റത്. അപ്പോഴെടുത്ത ചിത്രത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു.

ബെയർസ്റ്റോയുടെയും ഷോൾ അണിയിക്കുന്ന പെൺകുട്ടിയുടെ കണ്ണുകൾ തന്നെയായിരുന്നത്. ചിത്രം സൺറൈസേഴ്സ് ഹൈദരാബാദ് ട്വിറ്ററിലൂടെ പങ്കുവച്ചു. ഇതോടെ സോഷ്യൽ മീഡിയ ആഘോമാക്കിയിരിക്കുകയാണ് ആ ചിത്രം. പലരും സംഭവം ട്വീറ്റും ചെയ്തിട്ടുണ്ട്.

 


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP