Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൂ​ഗിൾ മീറ്റ് ഉപയോഗിക്കുന്നതിൽ നിയന്ത്രണങ്ങൾ വരുന്നു; സൗജന്യമായി ഉപയോ​ഗിക്കാനാകുക 60 മിനിട്ടുവരെ മാത്രം

ഗൂ​ഗിൾ മീറ്റ് ഉപയോഗിക്കുന്നതിൽ നിയന്ത്രണങ്ങൾ വരുന്നു; സൗജന്യമായി ഉപയോ​ഗിക്കാനാകുക 60 മിനിട്ടുവരെ മാത്രം

മറുനാടൻ ഡെസ്‌ക്‌

ഗൂഗിൾ മീറ്റ് ഉപയോഗിക്കുന്നതിൽ നിയന്ത്രണങ്ങൾ വരുന്നു. സെപ്റ്റംബർ 30 മുതൽ 60 മിനുട്ടുവരെയമാത്രമെ പരിമാധവധി സൗജന്യമായി ഉപോയിഗിക്കാൻ കഴിയൂ. പണം നൽകി ഉപയോഗിക്കാവുന്ന ജി-സ്യൂട്ടിലേയ്ക്ക് മാറാനാണ് ഗൂഗിൾ ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ മാറുന്നവർക്ക് കൂടുതൽ സൗകര്യങ്ങളും ഗൂഗിൾ വാഗ്ദാനംചെയ്യുന്നുണ്ട്. 250 പേർക്ക് ഗൂഗിൾ മീറ്റുവഴി പങ്കെടുക്കാനുള്ള സൗകര്യം, ഒറ്റ ഡൗമൈൻ ഉപയോഗിച്ച് 10,000ലേറെപ്പേർക്ക് ലൈവ് സ്ട്രീമിങ്, റെക്കോഡ് ചെയ്ത് ഗുഗിൾ ഡ്രൈവിൽ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും പെയ്ഡ് വേർഷനിലുണ്ട്. സേവനത്തിനായി ഒരാൾക്ക് ഒരുമാസത്തേയ്ക്ക് 1,800 രൂപ(25 ഡോളർ)യാണ് നിരക്ക്. ഈവർഷം തുടക്കത്തിൽ പരിധിയില്ലാത്ത സൗജന്യ ഉപയോഗമാണ് ഗൂഗിൾ വാഗ്ദാംചെയ്തിരുന്നത്. വർക്ക്ഫ്രംഹോം, ഓൺലൈൻ ക്ലാസ് എന്നിവയ്ക്ക് വ്യാപകമായി പ്രയോജനപ്പെടുത്തിവരുന്ന ഗൂഗിൾ മീറ്റിന്റെ നിലപാട് മാറ്റം വളരെയധികം പേരെ പ്രതികൂലമായി ബാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP