Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അങ്ങനെ സൂര്യയ്ക്ക് വീടായി...തേടിയ വള്ളി കാലിൽ ചുറ്റിയത് പോലെ ആസ്‌ട്രേലിയയിലെ മെൽബണിൽ നിന്നുള്ള പ്രവാസി കൂട്ടായ്മ 'ബെർവിക് അയൽക്കൂട്ടം' സഹായവുമായി എത്തി'; ബധിരയും മൂകയുമായ സൂര്യയ്ക്കും അമ്മയ്ക്കും വീടു വച്ച് നൽകിയ സന്തോഷം പങ്കുവെച്ച് ഡോ.ടി.എം.തോമസ് ഐസക്ക്; ചിത്രകലയിൽ താൽപര്യമുള്ള സൂര്യക്ക് എല്ലാ ആശംസകളും നേർന്ന് ധനമന്ത്രിയുടെ കുറിപ്പ്

'അങ്ങനെ സൂര്യയ്ക്ക് വീടായി...തേടിയ വള്ളി കാലിൽ ചുറ്റിയത് പോലെ ആസ്‌ട്രേലിയയിലെ മെൽബണിൽ നിന്നുള്ള പ്രവാസി കൂട്ടായ്മ 'ബെർവിക് അയൽക്കൂട്ടം' സഹായവുമായി എത്തി'; ബധിരയും മൂകയുമായ സൂര്യയ്ക്കും അമ്മയ്ക്കും വീടു വച്ച് നൽകിയ സന്തോഷം പങ്കുവെച്ച് ഡോ.ടി.എം.തോമസ് ഐസക്ക്; ചിത്രകലയിൽ താൽപര്യമുള്ള സൂര്യക്ക് എല്ലാ ആശംസകളും നേർന്ന് ധനമന്ത്രിയുടെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

വീടെന്നത് ഒരു സ്വപ്‌നമായി മാത്രം അവശേഷിച്ച് നാളുകളോളം പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ച് കെട്ടിയ ഒറ്റമുറി വീട്ടിൽ കഴിഞ്ഞിരുന്ന സൂര്യയ്ക്കും അമ്മ പുഷ്പയ്ക്കും ഇനി അടച്ചുറപ്പുള്ള വീട്ടിൽ സമാധാനമായി കിടന്നുറങ്ങാം. ബധിരയും മൂകയുമായ സൂര്യയെ പഠിക്കാൻ മിടുക്കിയായതിനാൽ പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് പഠന പിന്തുണ പദ്ധതിയിൽ ഉൾപ്പെടുത്തി ദത്തെടുത്തത് നാം അറിഞ്ഞിരുന്നു.

എന്നാലിപ്പോൾ വീടെന്ന സ്വപ്‌നവും ഇവർക്ക് യാഥാർത്ഥ്യമാക്കി കൊടുക്കുവാൻ സാധിച്ചുവെന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ ധനമന്ത്രി ടി.എം. തോമസ് ഐസക്ക് പങ്കുവയ്ക്കുന്നത്. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് സൂര്യയുടെ കുടുംബത്തിന് തുണയായത് മന്ത്രി വിവരിച്ചത്. ഒപ്പം വീടിന്റെ ഉദ്ഘാടനം ചെയ്യുന്നതും താക്കോൽ കൈമാറുന്നതുമായ ചിത്രങ്ങളും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.

ഡോ.ടി. എം തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

അങ്ങനെ സൂര്യക്ക് വീടായി. പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ച ഒറ്റ മുറി വീട്ടിൽ അമ്മ പുഷ്പയും ഒന്നിച്ചു അരക്ഷിതാവസ്ഥയിൽ ആയിരുന്നു സൂര്യ കഴിഞ്ഞിരുന്നത്. സൂര്യ ബധിരയും മൂകയും ആണ്. പഠിക്കാൻ മിടുക്കി ആയതുകൊണ്ട് പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് പഠന പിന്തുണ പദ്ധതിയിൽ പ്പെടുത്തി സൂര്യയെ ദത്തെടുത്തു. അങ്ങിനെയാണ് കുട്ടിക്ക് സുരക്ഷിതമായ ഒരു വീട് നിർമ്മിക്കാൻ തീരുമാനം ആയത് പക്ഷേ താമസിച്ചിരുന്ന സ്ഥലം തർക്കത്തിൽ ആയതുകൊണ്ട് ലൈഫ് പദ്ധതിയിൽ പെടുത്താൻ കഴിഞ്ഞില്ല. അങ്ങിനെയാണ് മറ്റ് പോംവഴികൾ ആലോചിച്ചത്.

തേടിയ വള്ളി കാലിൽ ചുറ്റിയത് പോലെ ആസ്‌ട്രേലിയയിലെ മെൽബണിൽ നിന്നുള്ള പ്രവാസി കൂട്ടായ്മ 'ബെർവിക് അയൽക്കൂട്ടം' സഹായവുമായി എത്തി, കഴിഞ്ഞ ക്രിസ്തുമസിന് മെൽബണിൽ നടത്തിയ ചാരിറ്റി ഷോയിലൂടെ സമാഹരിച്ച പണമാണ് സൂര്യയുടെ വീട് നിർമ്മാണത്തിന് നൽകിയത്. കുടുംബ സ്വത്ത് തർക്കം മൂലം വീട് നിർമ്മാണം നീണ്ടു പോയി. എത്ര ഇടപെടൽ നടത്തിയിട്ടും തർക്കം തീർക്കാൻ കുറച്ചു നാൾ എടുത്തു.

ഞാൻ പോലും പരിഹാരം ഉണ്ടാകും എന്നു കരുതിയില്ല. റിയാസും കൂട്ടരും അതിനും ഒത്തു. തീർപ്പ് ഉണ്ടാക്കി. വീട്ടിലേക്കുള്ള മതിൽ ഇടവഴിയിലൂടെ എല്ലാ നിർമ്മാണ സാമഗ്രികളും തലച്ചുമടായി കൊണ്ടുവരണം. ഇങ്ങനെ ഒട്ടേറെ കടമ്പകം ഉണ്ടായിരുന്നില്ലെങ്കിൽ കുറേകൂടി നേരത്തെ വീടുപണി തീർന്നേനേ. ഏതായാലും മഴയ്ക്ക് മുൻപെ വീടായി. രണ്ടു മുറി ഹാൾ, അടുക്കള, ബാത്‌റൂം അടങ്ങിയ വീടിന് ഏഴര ലക്ഷം രൂപയാണ് ചെലവായത്. ബെർവിക് അയൽക്കൂട്ടത്തിന്റെ പ്രതിനിധി ആയി ഹരീഷ് കൃഷ്ണ സന്നിഹിതനായിരുന്നു .

വീട്ടുമുറ്റത്തു നടന്ന ചടങ്ങിൽ പങ്കെടുക്കാൻ ജില്ല, ബ്‌ളോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ അടക്കം എല്ലാവരും എത്തിയിരുന്നു. സൂര്യ നന്നായി പടം വരയ്ക്കും, ചിത്രകലയിൽ കേന്ദ്രീകരിക്കാൻ ആണ് സൂര്യയുടെ പരിപാടി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP