Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഷൂട്ടിങ്ങിന്റെ ആദ്യ ദിനം.....ലൂസിഫറിലെ എന്റെ പ്രിയപ്പെട്ട രംഗം ഇതാണ്'; മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ തനിക്ക് ഏറെ പ്രിയപ്പെട്ട ഭാഗം ഏതെന്ന് വെളിപ്പെടുത്തി സംവിധായകൻ പൃഥ്വിരാജ്; ആദ്യ ഷോട്ടിനായി ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോൾ ലാലേട്ടൻ ചോദിച്ചത് കേട്ട് അമ്പരന്നുവെന്നും താരം; പൃഥ്വിയുടെ പോസ്റ്റിന് ആശംസാ പ്രവാഹവുമായി ആരാധകർ

'ഷൂട്ടിങ്ങിന്റെ ആദ്യ ദിനം.....ലൂസിഫറിലെ എന്റെ പ്രിയപ്പെട്ട രംഗം ഇതാണ്';  മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ തനിക്ക് ഏറെ പ്രിയപ്പെട്ട ഭാഗം ഏതെന്ന് വെളിപ്പെടുത്തി സംവിധായകൻ പൃഥ്വിരാജ്;  ആദ്യ ഷോട്ടിനായി ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോൾ ലാലേട്ടൻ ചോദിച്ചത് കേട്ട് അമ്പരന്നുവെന്നും താരം; പൃഥ്വിയുടെ പോസ്റ്റിന് ആശംസാ പ്രവാഹവുമായി ആരാധകർ

മറുനാടൻ ഡെസ്‌ക്‌

സിനിമാ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ. സിനിമ റിലീസ് ചെയ്യാൻ ഏതാനും നാൾ മാത്രം ബാക്കി നിൽക്കേയാണ് ലൂസിഫറിലെ തന്റെ പ്രിയപ്പെട്ട രംഗം ഏതെന്ന് പൃഥ്വിരാജ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പൃഥ്വി ഇക്കാര്യം പ്രേക്ഷകരോട് പങ്കുവെച്ചത്. ചിത്രത്തിന്റെ ആദ്യ ഷോട്ടായി എടുത്ത രംഗത്തിന്റെ സ്റ്റിൽ ചിത്രത്തിനൊപ്പം താൻ ലാലേട്ടന് നിർദ്ദേശങ്ങൾ നൽകുന്നതാണ് പൃഥ്വി പങ്കുവെച്ചത്.

'ഷൂട്ടിങ്ങിന്റെ ആദ്യ ദിനം...എന്റെ പ്രിയപ്പെട്ട രംഗങ്ങളിലൊന്ന്' എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. 28ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് ഇപ്പോഴും കാര്യമായ വിവരങ്ങളൊന്നും സംവിധായകനോ തിരക്കഥാകൃത്തോ പുറത്തുവിട്ടിട്ടില്ല. ഹൈദരാബാദ് ഫേസ്‌ബുക്ക് ഓഫീസിൽ നിന്ന് മോഹൻലാൽ നടത്തിയ ഫേസ്‌ബുക്ക് ലൈവിൽ പങ്കെടുക്കവെ ലൂസിഫറിനെക്കുറിച്ചും ചിത്രീകരണത്തിന്റെ ആദ്യദിനം മോഹൻലാൽ വന്നതിനെക്കുറിച്ചും പൃഥ്വിരാജ് പറഞ്ഞിരുന്നു. 

 

പൃഥ്വിയുടെ വാക്കുകളിങ്ങനെ: 'ഫസ്റ്റ് ഡേ ഫസ്റ്റ് ഷോട്ടിന് ലാലേട്ടൻ ക്യാമറയ്ക്ക് മുന്നിലേക്ക് വന്നത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. സാർ, ഞാൻ എന്താണ് ചെയ്യേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതുകേട്ട് ഞാൻ അമ്പരന്നു. അടുത്തുനിന്ന മുരളി ഗോപിയുടെ ചെവിയിൽ ഞാൻ ചോദിച്ചു, എന്നെ ടെസ്റ്റ് ചെയ്യുകയാണോ എന്ന്.' 

നടൻ പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവർത്തകനായാണ് മോഹൻലാൽ എത്തുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ പ്രതിനായകനാവുന്നത് വിവേക് ഒബ്റോയ് ആണ്. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിൽ മോഹൻലാൽ കഥാപാത്രത്തിന്റെ സഹായിയായി കലാഭവൻ ഷാജോൺ എത്തുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP