'അല്ലയോ മുല സ്നേഹികളേ, നിങ്ങൾ എപ്പോഴാണ് എന്റെ മുലകൾ കണ്ടത്? എന്റെ മുലകൾ ഇടിഞ്ഞ് തൂങ്ങിയതെന്ന് നിങ്ങൾ പ്രഖ്യാപിച്ചത് എന്ത് ലക്ഷണ ശാസ്ത്ര പ്രകാരമാണ്? ഇനി ഞാൻ പോലുമറിയാതെ ആരെങ്കിലും എന്റെ മുലകൾ പരിശോധിച്ച് തൂങ്ങിയതെന്ന് കണ്ടെത്തിയെങ്കിൽ ആ മാമോഗ്രാഫി സ്പെഷലിസ്റ്റുകൾ ആ പരിശോധനാ റിപ്പോർട്ട് ഒന്ന് പരസ്യപ്പെടുത്തണേ..? സ്ത്രീ ശരീരത്തെ പുച്ഛിക്കുന്ന ഒരുവിഭാഗം ഞരമ്പുകളെ പൊളിച്ചടുക്കി വീണ്ടും ജോമോൾ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ്
മറുനാടൻ ഡെസ്ക്
കുഞ്ഞിടുപ്പിട്ട ചിത്രങ്ങൾ ഫേസ്ബുക്കിലിട്ടാൽ പാഞ്ഞെത്തുന്ന സദാചാരക്കാരെയും ഞരമ്പു രോഗികളെയും കണക്കിനു പരിഹസിച്ച ജോമോൾ ജോസഫ് എന്ന യുവതി തന്റെ ബോൾഡായ നിലപാടുകളിൽ കഴിഞ്ഞ ദിവസങ്ങളിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാകുന്നത്. തന്റെ സ്വകാര്യ ജീവിതത്തിന്റെ കണക്കെടുപ്പുകൾ നടത്തുന്ന ഞരമ്പുരോഗികളെ കണക്കിന് പരിഹസിച്ചും വ്യക്തമായി തുറന്നു കാട്ടിയുമായിരുന്നു ജോമോൾ ജോസഫ് എന്ന് വീട്ടമ്മയുടെ ഫേസ്ബുക്ക് കുറിപ്പുകൾ.
അതേ വീട്ടമ്മ വീണ്ടും ഇത്തരം ചൊറിച്ചിലുകാർക്കുള്ള മറുപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.ഇത്തവണ എത്തിയത് കഴിഞ്ഞ പോസ്റ്റിന്റെതുടർച്ചയെന്ന നിലയ്ക്കാണ്. സ്ത്രീ ശരീരത്തെക്കുറിച്ച് പൊതു സമൂഹത്തിൽ നിലനിൽക്കുന്ന അബദ്ധ ധാരണകളെ പൊളിച്ചടുക്കുകയാണ് തന്റെ പുത്തൻ പോസ്റ്റിലൂടെ ജോമോൾ.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പോസ്റ്റുകൾക്ക് അടിയിൽ വന്ന കമന്റുകൾ വായിച്ചു നോക്കിയാൽ മനസ്സിലാകുന്ന ചില കാര്യങ്ങളുണ്ട്, അതൊന്ന് പറഞ്ഞുപോയേക്കാം.പ്രധാനമായും ലൈവിനടിയിൽ വന്ന് ധാരാളം പേർ പറഞ്ഞ ആക്ഷേപം, ഞാൻ കറുത്തിട്ടാണ് എന്നതാണ്. ഞാൻ കറുത്തതോ വെളുത്തതോ എന്നത് എന്നെ മാത്രം ബാധിക്കുന്ന വിഷയമല്ലേ? എന്റെ കറുത്ത നിറം എങ്ങനെയാണ് നിങ്ങളുടെ വിഷയമാകുന്നത്? അതാ കറുത്തവൾ അകറ്റിനിർത്തപ്പെടേണ്ടവരെന്നും, വെളുത്തവർക്ക് മാത്രമേ പൊതു സമൂഹത്തിൽ സ്വീകാര്യതയുള്ളൂ എന്നുമാണോ എന്നെ എന്റെ നിറം പറഞ്ഞ് ആക്ഷേപിച്ച ധാരാളം പുരുഷന്മാർ പറഞ്ഞുവെച്ചത്? ഈ ലോകത്ത് വെളുത്തവർ മാത്രമല്ല ഉള്ളത്, കറുത്തവരുടേത് കൂടിയാണ് ഈ ലോകം.
അടുത്തതായി കേട്ട ഒരു ആക്ഷേപം എന്റെ മുലകൾ തൂങ്ങിയതോ ഇടിഞ്ഞതോ ആണെന്നാണ്. ഒരു മഹാൻ കുറച്ചു കൂടി കടന്ന്, അഞ്ചോ ആറോ പെറ്റ പശുവിന്റെ അകിട് കാണുന്ന പുച്ഛമാണ് എന്റെ മുലകളോട് എന്നും പറഞ്ഞ് പോസ്റ്റുമിട്ടത് കണ്ടു ഇങ്ങനെ തുടരുന്നു വിശദീകരണങ്ങൾ
ഫേസ്ബുക്ക് കുറിപ്പ്
സ്ത്രീ ശരീരം - നിലനിൽക്കുന്ന അബദ്ധ ധാരണകൾ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പോസ്റ്റുകൾക്ക് അടിയിൽ വന്ന കമന്റുകൾ വായിച്ചു നോക്കിയാൽ മനസ്സിലാകുന്ന ചില കാര്യങ്ങളുണ്ട്, അതൊന്ന് പറഞ്ഞുപോയേക്കാം.
പ്രധാനമായും ലൈവിനടിയിൽ വന്ന് ധാരാളം പേർ പറഞ്ഞ ആക്ഷേപം, ഞാൻ കറുത്തിട്ടാണ് എന്നതാണ്. ഞാൻ കറുത്തതോ വെളുത്തതോ എന്നത് എന്നെ മാത്രം ബാധിക്കുന്ന വിഷയമല്ലേ? എന്റെ കറുത്ത നിറം എങ്ങനെയാണ് നിങ്ങളുടെ വിഷയമാകുന്നത്? അതാ കറുത്തവൾ അകറ്റിനിർത്തപ്പെടേണ്ടവരെന്നും, വെളുത്തവർക്ക് മാത്രമേ പൊതു സമൂഹത്തിൽ സ്വീകാര്യതയുള്ളൂ എന്നുമാണോ എന്നെ എന്റെ നിറം പറഞ്ഞ് ആക്ഷേപിച്ച ധാരാളം പുരുഷന്മാർ പറഞ്ഞുവെച്ചത്? ഈ ലോകത്ത് വെളുത്തവർ മാത്രമല്ല ഉള്ളത്, കറുത്തവരുടേത് കൂടിയാണ് ഈ ലോകം.
കേരളത്തിലെ ആളുകൾ വടക്കേഇന്ത്യയിലേക്ക് ചെല്ലുമ്പോൾ ഒരു കാലത്ത് വിളിച്ചിരുന്നത് മദ്രാസി എന്നാണ്. ആ മദ്രാസി വിളിയിൽ കറുത്തവനെന്ന പ്രയോഗം നിഴലിച്ചിരുന്നു എന്നത് പലരും കാണാതെ പോകുന്നു, അതായത് മലയാളി കറുത്തവനെന്ന പൊതുബോധം നിലനിന്നിരുന്നു. കേരളത്തിൽ കറുത്തവനെന്നും വെളുത്തവനെന്നും മേനിപറയുന്ന മലയാളി, വിദേശരാജ്യങ്ങളിൽ ചെന്ന് കഴിയുമ്പോൾ ഇതേ വർണ്ണ വിവേചനം അവന് അന്നാട്ടുകാരിൽ നിന്നും നേരിടുന്നു. ഇന്നും സായിപ്പിന് കറുത്തവരോടുള്ള, മലയാളികളോടുള്ള, ഇന്ത്യക്കാരോടുള്ള സമീപനം ഒന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും. ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്നവർക്കും ഇതേ വിവേചനം നേരിട്ടനുഭവിക്കുന്നതിനുള്ള യോഗം ഉണ്ടായിക്കാണും എന്നാണ് എന്റെ തോന്നൽ. അപ്പോൾ ആണായാലും പെണ്ണായാലും കറുത്തവരെന്നോ വെളുത്തവരെന്നോ ഉള്ള നിങ്ങളുടെ വിലയിരുത്തലും, കറുത്തവരോട് കാണിക്കുന്ന ആക്ഷേപ നിലപാടും വർണ വിവേചനത്തിന്റെ അങ്ങേ തലക്കലുള്ള നീചതയുടെ വിഷം തുപ്പൽ മാത്രമാണ്.
അടുത്തതായി കേട്ട ആക്ഷേപം, എന്റെ കാലുകളിൽ പാടുകളുണ്ട്, എന്നതാണ്. എന്റെ കാലിൽ മാത്രമല്ല, കൈകളിലും പാടുകളുണ്ട്. ആ പാടുകൾ ഞാൻ ജീവിക്കാനായി അധ്വാനിക്കുന്നതിലൂടെ ലഭിച്ചതാണ്. വീട്ടിലെ ജോലികളും, അത്യാവശ്യം കൃഷിപ്പണികളും ഒക്കെ ചെയ്യുന്ന ഒരു സാധാരണ മലയാളി സ്ത്രീയാണ് ഞാൻ. ഭക്ഷണം പാകം ചെയ്യുമ്പോൾ പലതവണ കൈ പൊള്ളിയിട്ടുണ്ട്, കൈകൾ മുറിഞ്ഞിട്ടുണ്ട്, സ്കൂട്ടർ പുറകോട്ട് എടുക്കുമ്പോൾ സ്റ്റാന്റ വന്ന് തട്ടി എന്റെ കാൽപാദം മുറിഞ്ഞ് തുന്നിക്കെട്ടിടേണ്ടിവന്നിട്ടുണ്ട്, കാൽവിരലുകൾ വെച്ചു കുത്തി മുറിഞ്ഞിട്ടുണ്ട്, കൃഷിപ്പണി എടുക്കുമ്പോൾ കാലിന്റെ മുട്ടിന് താഴെ കമ്പ് കൊണ്ട് മുറിഞ്ഞിട്ടുണ്ട്.
ആ പാടുകളിൽ ചിലത് ഇന്നും എന്റെ ശരീരത്തിൽ അവശേഷിക്കുന്നുണ്ട്. ഇതേ പാടുകൾ നിങ്ങളുടെ വീടുകളിൽ അടുക്കളയിലും തൊടിയിലുമായി ജീവിതം തള്ളിനീക്കുന്ന നിങ്ങളുടെ ഭാര്യമാരിലും, അമ്മമാരിലും ഒക്കെ കാണാം. ആ പാടുകൾ ഉള്ളതുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ അമ്മയോടോ ഭാര്യയോടോ സഹോദരിയോടോ പുച്ഛം തോന്നുകയും പാണ്ടുള്ളവളെന്ന് മുദ്രകുച്ചി മാറ്റി നിർത്തുകയും ചെയ്യുന്നു എങ്കിൽ നിങ്ങൾ എത്രയും പെട്ടന്ന് മാനസിക രോഗ വിദഗ്ധനെ കാണേണ്ടതാണ്, കാരണം നിങ്ങൾക്ക് വെച്ചു വിളമ്പി തരുന്നതിന്റെ പ്രതിഫലം മാത്രമാണ് അവരുടെ ശരീരത്തെ പാടുകളെന്ന തിരിച്ചറിവ് പോലുമില്ലാത്ത നിങ്ങൾ പിന്നെ മാനസീകരോഗികളല്ലാതെ വേറെന്താണ്?
അടുത്തതായി കേട്ട ഒരു ആക്ഷേപം എന്റെ മുലകൾ തൂങ്ങിയതോ ഇടിഞ്ഞതോ ആണെന്നാണ്. ഒരു മഹാൻ കുറച്ചു കൂടി കടന്ന്, അഞ്ചോ ആറോ പെറ്റ പശുവിന്റെ അകിട് കാണുന്ന പുച്ഛമാണ് എന്റെ മുലകളോട് എന്നും പറഞ്ഞ് പോസ്റ്റുമിട്ടത് കണ്ടു.
അല്ലയോ മുല സ്നേഹികളേ, നിങ്ങൾ എപ്പോഴാണ് എന്റെ മുലകൾ കണ്ടത്? എന്റെ മുലകൾ ഇടിഞ്ഞ് തൂങ്ങിയതെന്ന് നിങ്ങൾ പ്രഖ്യാപിച്ചത് എന്ത് ലക്ഷണ ശാസ്ത്ര പ്രകാരമാണ്? ഇനി ഞാൻ പോലുമറിയാതെ ആരെങ്കിലും എന്റെ മുലകൾ പരിശോധിച്ച് തൂങ്ങിയതെന്ന് കണ്ടെത്തിയെങ്കിൽ ആ മാമോഗ്രാഫി സ്പെഷലിസ്റ്റുകൾ ആ പരിശോധനാ റിപ്പോർട്ട് ഒന്ന് പരസ്യപ്പെടുത്തണേ..
ഇനി വിഷയത്തിലേക്ക് വരാം, ഒരു സ്ത്രീയുടെ മുലകൾ ഉരുണ്ട് തുടുത്ത് നേരേ നിൽക്കണം എന്ന പൊതുബോധം ആണ് ഒന്നാമത്തെ വിഷയം. ഈ പൊതുബോധം യഥാർത്ഥത്തിൽ സ്ത്രീയുടെ ശരീരത്തോട് നീതി പുലർത്തുന്നതല്ല. അതിനാൽ തന്നെ ഈ പൊതുബോധത്തിനടിമയായ പുരുഷൻ ഏതു സ്ത്രീയുടെ അടുത്ത് പോയാലും തൃപ്തനാകുകയില്ല, കാരണം അവന്റെ സ്വപ്നത്തിലുള്ള സ്ത്രീശരീരവും, അവൻ കാണുന്ന സ്ത്രീ ശരീരവുമായി വലിയ അന്തരം വരുമ്പോൾ അവന്റെ പ്രതീക്ഷകൾ തെറ്റുന്നു, അവൻ നിരാശനാകുന്നു, അവന് ലൈംഗിക അഭിനിവേശം അണയാതെ വരുന്നു, അവൻ സെക്ഷ്വൽ ഫ്രസ്ട്രേഷനിലേക്ക് പോകുന്നു, അവന്റെ സെക്ഷ്വൽ ഫ്രസ്ട്രേഷൻ അവനെ കടുത്ത ലൈംഗിക ദാരിദ്ര്യത്തിലേക്ക് വലിച്ചിടുന്നു, അവനൊരു മാനസീക രോഗിയായി മാറുന്ന വിവരം അവനു പോലും അറിയാതെ പോകുന്നു. ഇതല്ലേ സെക്ഷ്വലി ഫ്രല്ട്രേറ്റഡ് മലയാളിയുടെ പ്രധാന പ്രശ്നം?
ഇനി പ്രസവിച്ച്, കുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീകളുടെ മാറിടം ഇടിഞ്ഞ് തൂങ്ങാനായി സാധ്യതയുമുണ്ട്, ഓരോ സ്ത്രീയും പ്രസവിച്ച് കുട്ടികളെ മുലയൂട്ടി വളർത്തുന്നതിന് അവളുടെ ശരീരം അവൾക്ക് സമ്മാനിക്കുന്നതാണ് അവളിലെ ഈ ശാരീരികമായ മാറ്റം. അവളിലെ ആ ശാരീരികമായ മാറ്റത്തോട് പോലും പുച്ഛമുള്ള പുരുഷന്മാരുടെ മനോനില എന്തായിരിക്കും? അഞ്ചോ ആറോ പെറ്റ പശുവിന്റെ അകിടിനോട് പുച്ഛമുള്ള പുരുഷന് അതേ പുച്ഛമല്ലേ ഇടിഞ്ഞ് തൂങ്ങിയ മാറിടമുള്ള സ്ത്രീകളോടും? അതായത് തനിക്ക് മുലപ്പാൽ ചുരത്തിയ സ്വന്തം അമ്മയുടെ മാറിടത്തോട് പോലും പുച്ഛമുള്ളവരാണ് ചില പുരുഷന്മാരെന്നത് വലിയൊരു ചിന്തതന്നെയാണ് എന്നിലേക്ക് പകർന്നത് ഞെട്ടിക്കുന്ന ചിന്ത
എന്റെ പോസ്റ്റിനടിയിൽ ഇനിയുമുണ്ട് പലതും, കോടിയ മുഖമാണ്, അങ്ങനെ പല പല വർണ്ണനകളും അധിക്ഷേപങ്ങളും. എന്റെ മുഖം കോടിയതോർത്ത് എന്തിനാണ് പ്രിയ്യപ്പെട്ട പുരുഷ കേസരികളേ നിങ്ങൾ വേദനിക്കുകയോ ആകുലപ്പെടുകസോ നിരാശപ്പെടുകയോ ചെയ്യുന്നത്? എന്റെ ജീവിത പങ്കാളിയും ലൈംഗിക പങ്കാളിയുമായ പുരുഷനില്ലാത്ത ആകുലത, എന്റെ ശരീരത്തെയോർത്ത് നിങ്ങൾ പ്രകടിപ്പിക്കുന്നതെന്തിനാണ്? ഇതല്ലേ പ്രിയ്യ പുരുഷൂസ്, നിങ്ങളുടെ ഭാര്യമാരേക്കാൾ, കാമുകിയേക്കാൾ, കൂടുതലായി അന്യന്റെ ഭാര്യയെ ഓർത്ത് വേദനിക്കുന്ന നിങ്ങളുടെ നിസഹായാവസ്ഥ? ആ നിസഹായാവസ്ഥയിലുള്ള നിങ്ങളോട് സഹതാപം മാത്രമേ എനിക്കുള്ളൂ.
ഇത്തരം അബദ്ധ ധാരണകളെല്ലാം നിലിനിൽക്കുന്നത്, ഇത്തരമാളുകൾക്ക് സ്ത്രീ ശരീരത്തെ കുറിച്ച് കൃത്യമായ അറിവില്ലാത്തതുകൊണ്ട് മാത്രമാണ്. കൂടാതെ വയറുചാടിയ പുരുഷന് പോലും ആലില വയറുള്ള സ്ത്രീയെ ഭോഗിക്കണം, അവളുടെ ശരീരം കൃത്യമായ അഴകളവുകളിൽ തന്നെ തളച്ചിടണം, അവളുടെ മേനിയഴകിന് മാനദണ്ഡം കൽപ്പിക്കുന്ന പുരുഷാ, നീ നിന്റെ മേനിഴകിനായി എന്ത് മാനദണ്ഡമാണ് കൽപ്പിച്ചിരിക്കുന്നത്? അവളെ ലൈംഗികമായി തൃപ്തിപ്പെടുത്താൻ നീളവും വണ്ണവും കൂടിയ ലിംഗമോ, സിക്സ്പാക്ക് ശരീരമോ, നിർത്താതെ അരമണിക്കൂറോ ഒരുമണിക്കൂറോ ശാരീരികമായി അവളിൽ അധ്വാനിക്കാൻ ഉള്ള കഴിവും അല്ല പുരുഷാ വേണ്ടത്, പകരം അവളുടെ മനസ്സറിഞ്ഞ്, അവളെ ഒന്ന് ചേർത്ത് പിടിക്കാനുള്ള മനസ്സുമാത്രമാണ്. ആ മനസ്സു കാണിക്കുന്ന പുരുഷമുഖത്തിന്റെ വൈരൂപ്യമോ, അവന്റെ മേനിയാഴകോ ആയിരിക്കില്ല അവളുടെ പരിഗണനാ വിഷയം, മറിച് അവന്റെ മാനവീകതയും സ്നേഹമുള്ള മനസ്സും, അവൾക്കായി അവന്റെ മനസ്സിലുള്ള കരുതലും, സ്നേഹവും മാത്രമാണ്.
കൂടെയുള്ളവളെ പതിയെ നെഞ്ചോട് ചേർത്തു നോക്കു, അവളുടെ കണ്ണുകളിൽ സ്നേഹത്തിന്റെ കടൽ കാണാനാകും, അതിനുമപ്പുറം നീയീ കാണിച്ചു കൂട്ടുന്നതൊക്കെ, അവളിൽ വെറുപ്പിന്റെ വിത്തുമുളപ്പിക്കുക മാത്രമേയുള്ളൂ.
ചആ എന്റെ പോസ്റ്റിനടിയിലെ ഒരു തെറി കമന്റ് പോലും ഡിലീറ്റ് ചെയ്തിട്ടില്ല, അതിനൊന്നും മറുപടി പറയുന്നില്ല, ലൈംഗിക ദാരിദ്ര്യമുള്ള, സ്ക്ഷ്വലി ഫ്രസ്ട്രേറ്റഡായ പുരുഷന്മാരുടെ ദാരുണ അവസ്ഥ മനസ്സിലാക്കാനായി ആ തെറികൾ ധാരാളം, ഗോവിന്ദച്ചാമിയും ആമിറുൾ ഇസ്ലാമും ഒക്കെ ഇവരുടെ മുമ്പിൽ വെറും പാവങ്ങൾ മാത്രം അവസരമൊത്തു കിട്ടിയാൽ ഇവരൊക്കെ അവരെക്കാൾ വലിയ ക്രിമിനലുകൾ ആണെന്നത് തെളിയിക്കും..
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്