Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപി ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തിട്ട് 15ദിവസം; ഇപ്പോഴും ഇരുട്ടിൽ തപ്പി നേതാക്കൾ; സൈറ്റ് പുതിയ രീതിയിൽ അവതരിപ്പിക്കുന്ന ജോലികൾ അവസാന ഘട്ടത്തിലെന്നും ദിവസങ്ങൾക്കുള്ളിൽ പുതിയത് പ്രവർത്തനസജ്ജമാകുമെന്നും വിശദീകരണം; സൈറ്റിലെ ഡേറ്റകൾ പൂർണമായി ചോർന്നിട്ടുണ്ടാകാമെന്ന് വിദഗ്ദ്ധർ; തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കെ വെട്ടിലായി നേതൃത്വം

ബിജെപി ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തിട്ട് 15ദിവസം; ഇപ്പോഴും ഇരുട്ടിൽ തപ്പി നേതാക്കൾ; സൈറ്റ് പുതിയ രീതിയിൽ അവതരിപ്പിക്കുന്ന ജോലികൾ അവസാന ഘട്ടത്തിലെന്നും ദിവസങ്ങൾക്കുള്ളിൽ പുതിയത് പ്രവർത്തനസജ്ജമാകുമെന്നും വിശദീകരണം;  സൈറ്റിലെ ഡേറ്റകൾ പൂർണമായി ചോർന്നിട്ടുണ്ടാകാമെന്ന് വിദഗ്ദ്ധർ; തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കെ വെട്ടിലായി നേതൃത്വം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു 15 ദിവസം കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാനായില്ല. സൈറ്റ് എന്ന് പൂർണ സജ്ജമാകുമെന്നും പ്രവർത്തനം ആരംഭിക്കുമെന്നും നേതാക്കൾക്കുപോലും വ്യക്തമായ ഉത്തരം ഇല്ലാത്തത് പ്രവർത്തകരെയും ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാൽ സൈറ്റ് പുതിയ രീതിയിൽ അവതരിപ്പിക്കുന്ന ജോലികൾ അവസാന ഘട്ടത്തിലാണെന്നും ഏതാനും ദിവസത്തിനുള്ളിൽ പുതിയ സൈറ്റ് പ്രവർത്തനസജ്ജമാകുമെന്നും നേതാക്കൾ വിശദീകരിക്കുന്നത്.

അഞ്ചാം തീയതിയാണു www.bjp.org എന്ന വിലാസത്തിലുള്ള ഔദ്യോഗിക വെബ്‌സൈറ്റിൽ കടന്നുകയറി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുള്ള സന്ദേശങ്ങളും മറ്റും പോസ്റ്റ് ചെയ്തത്. ഇതോടെയാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് സ്ഥിരീകരിച്ച്ത്.ജർമൻ ചാൻസലർ ആഞ്ജല മെർക്കലിന് ഷേക്ക് ഹാൻഡ് നൽകാനായി കൈനീട്ടി നിൽക്കുന്ന മോദിയുടെ ചിത്രത്തിനൊപ്പം മോശം ക്യാപ്ഷനുകളുമായിട്ടാണ് മീം പ്രത്യക്ഷപ്പെട്ടത്.

ഇത് കൂടാതെ ബൊഹീമിയൻ റാപ്‌സഡി എന്ന മ്യൂസിക് വീഡിയോയുടെ യൂട്യൂബ് ലിങ്കും സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നിലവിൽ വെബ്‌സൈറ്റിൽ എറർ എന്നാണ് കാണിക്കുന്നത്.ഹാക്ക് ചെയ്യപ്പെട്ട ബിജെപി വെബ്സൈറ്റിന്റെ ചിത്രം കോൺഗ്രസ് മീഡിയ സെൽ ചെയർപേഴ്സൺ ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തിരുന്നു. ഇത് തുറന്ന ചർച്ചകൾക്കും വഴിവച്ചിരുന്നു.

ഹാക്കിങ്ങിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരാളും രംഗത്തെത്തിയിട്ടില്ല. ഹാക്കിങ് നടന്നു മിനിറ്റുകൾക്കുള്ളിൽ തന്നെ സൈറ്റ് തിരിച്ചുപിടിച്ചിരുന്നുവെന്നു മുതിർന്ന നേതാക്കൾ വിശദീകരിക്കുന്നു. ഇതു വലിയ സംഭവമല്ലെന്നു വിശദമാക്കി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ഉൾപ്പെടെയുള്ളവരും രംഗത്തെത്തിയിരുന്നു.

തിരഞ്ഞെടുപ്പു നടപടികൾ സജീവമായ ഘട്ടത്തിൽ വെബ്‌സൈറ്റ് പ്രവർത്തിക്കാത്തതിനെക്കുറിച്ചു പലരും ചോദ്യമുയർത്തുന്നുണ്ട്. എന്നാൽ വെബ്‌സൈറ്റിലെ പഴുതുകൾ അടച്ചു മികച്ച രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നാണു ബിജെപി ഐടി സെല്ലിന്റെ നേതൃനിരയിലുള്ളവർ പറയുന്നത്. പക്ഷേ, സൈറ്റ് എന്നു പ്രവർത്തനസജ്ജമാകുമെന്നതിനു വ്യക്തമായ മറുപടിയില്ല. സൈറ്റിലെ ഡേറ്റകൾ പൂർണമായി ചോർന്നിട്ടുണ്ടാകാമെന്ന ആശങ്കയും വിദഗ്ദ്ധർ പങ്കുവയ്ക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP