Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനപ്രിയൻ എപ്പോഴും ചിരിപ്രിയൻ തന്നെ; കാഴ്‌ച്ചക്കാരെ കുടുകുടെ ചിരിപ്പിച്ച് സണ്ണി വെയിനിന് വിവാഹ ആശംസയുമായെത്തിയ ദിലീപ്; ദമ്പതികളുടെ ഇടയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്ത താരം സണ്ണിയെ രഞ്ജിനിക്കൊപ്പം ചേർത്ത് നിർത്തി അറ്റത്ത് നിന്നു; 'അല്ലെങ്കിൽ തന്നെ ചീത്തപ്പേരാ' എന്ന ഡയലോഗ് കൂടിയായതോടെ സീൻ മുഴുവൻ ചിരിമയം

ജനപ്രിയൻ എപ്പോഴും ചിരിപ്രിയൻ തന്നെ; കാഴ്‌ച്ചക്കാരെ കുടുകുടെ ചിരിപ്പിച്ച് സണ്ണി വെയിനിന് വിവാഹ ആശംസയുമായെത്തിയ ദിലീപ്; ദമ്പതികളുടെ ഇടയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്ത താരം സണ്ണിയെ രഞ്ജിനിക്കൊപ്പം ചേർത്ത് നിർത്തി അറ്റത്ത് നിന്നു; 'അല്ലെങ്കിൽ തന്നെ ചീത്തപ്പേരാ' എന്ന ഡയലോഗ് കൂടിയായതോടെ സീൻ മുഴുവൻ ചിരിമയം

മറുനാടൻ ഡെസ്‌ക്‌

നടൻ സണ്ണി വെയിൻ വിവാഹിതനായ വാർത്ത ആരാധകരെ ഏറെ സന്തോഷത്തിലാഴ്‌ത്തിയ സമയത്താണ് ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച ദിലീപിന്റെ 'വിവാഹ ആശംസാ' സീനും സമൂഹ മാധ്യമത്തിൽ നിറകൈയടി നേടുന്നത്. കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് സണ്ണി വെയ്‌നും രഞ്ജിനിയും വിവാഹിതരാകുന്നത്. എന്നാൽ ഇതേ സമയത്ത് തന്നെ മകൾ മഹാലക്ഷ്മിയുടെ ചോറൂണിനായി ദിലീപ്-കാവ്യാ ദമ്പതികൾ ക്ഷേത്രത്തിൽ എത്തിയിരുന്നു. എന്നാൽ തിരക്കുകൾ കഴിഞ്ഞപ്പോൾ സണ്ണിക്കും പത്‌നിക്കും ആശംസ നേരാൻ ദിലീപും കാവ്യയുമെത്തി.

നവദമ്പതികൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴുണ്ടായ സംഭവമാണ് ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചത്. ഇരുവർക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ദിലീപ്, ആദ്യം വരനും വധുവിനും ഇടയിലാണ് നിന്നത്. എന്നാൽ പെട്ടെന്ന് സണ്ണിയെ രഞ്‌നിക്കൊപ്പം നിറുത്തി മറുവശത്തേക്ക് മാറുകയായിരുന്നു.'അല്ലെങ്കിൽ തന്നെ ചീത്തപേരാ...അപ്പോഴാ' എന്ന ദിലീപിന്റെ ഡയലോഗ് ചുറ്റും കൂടി നിന്നവരിൽ ചിരിപടർത്തുകയായിരുന്നു. മൂത്ത മകൾ മീനാക്ഷിയും ദിലീപിനും കാവ്യയ്ക്കുമൊപ്പം ക്ഷേത്രത്തിൽ എത്തിയിരുന്നു. ഉഷഃപൂജയ്ക്കു ശേഷമായിരുന്നു ചോറൂണ്.

കാവ്യയ്ക്കും മഹാലക്ഷ്മിക്കും തുലാഭാരം വഴിപാടും നടത്തി. കഴിഞ്ഞ ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മിയുടെ ജനനം. ബുധനാഴ്‌ച്ച രാവിലെ ആറുമണിക്ക് ഗുരുവായൂരിൽ വച്ചായിരുന്നു സണ്ണി വെയ്‌നിന്റൈ വിവാഹം. കോഴിക്കോട് സ്വദേശിനിയായ ബാല്യകാല സുഹൃത്ത് കൂടിയാണ് വധു രൺജിനി. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.

മാധ്യമപ്രവർത്തകരെയോ സിനിമാ പ്രവർത്തകരെയോ അറിയിക്കാതെ വളരെ ലളിതമായി നടത്തിയ ചടങ്ങിലായിരുന്നു വിവാഹം. സിനിമയിലെ സുഹൃത്തുക്കൾക്കു വേണ്ടിയും സഹപ്രവർത്തകർക്കു വേണ്ടിയും വരും ദിവസങ്ങളിൽ വിവാഹ സൽക്കാരം നടത്തും. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സണ്ണി നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ആട് ഒരു ഭീകര ജീവിയാണ്, മോസയിലെ കുതിര മീനുകൾ, കൂതറ, നീ കോ ഞാ ചാ, ആട് 2, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമൺ, കായംകുളം കൊച്ചുണ്ണി, ആൻ മരിയ കലിപ്പിലാണ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു.

 

മലയാളത്തിന് പുറമെ തമിഴകത്തും അരങ്ങേറിയിരുന്നു സണ്ണി. ദേശീയ പുരസ്‌കാര ജേതാവായ രാജു മുരുഗേശന്റെ ജിപ്സിയിലൂടെയായിരുന്നു താരം തമിഴിൽ തുടക്കം കുറിച്ചത്. സഖാവ് ബാലനെന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. അനുഗ്രഹീതൻ ആന്റണിയാണ് സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP