Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രമ്യ ഹരിദാസ് പാട്ടു പാടിയാലെന്താ തകരാറ്? ആൾക്കൂട്ടത്തിനൊപ്പം വീണാ ജോർജും ശ്രീമതി ടീച്ചറും ഷാനിമോളും ഗോമതിയും ശോഭാ സുരേന്ദ്രനും ഒക്കെ പാടുക മാത്രമല്ല നൃത്തം ചെയ്യുകയും വേണം; പകയും വാശിയും തെറിയും ആഭാസത്തരവും കൊല്ലും കൊലവിളിയും വെട്ടും കുത്തും ഒന്നുമല്ലല്ലോ.. പാട്ടും കൂത്തുമല്ലേ? അത് കോളേജ് വിദ്യാഭ്യാസകാലത്ത് അവസാനിപ്പിക്കേണ്ട ഒന്നല്ല: ദീപാ നിശാന്ത് വിമർശിച്ച രമ്യ ഹരിദാസിനെ പിന്തുണച്ച് ശാരദക്കുട്ടി

രമ്യ ഹരിദാസ് പാട്ടു പാടിയാലെന്താ തകരാറ്? ആൾക്കൂട്ടത്തിനൊപ്പം വീണാ ജോർജും ശ്രീമതി ടീച്ചറും ഷാനിമോളും ഗോമതിയും ശോഭാ സുരേന്ദ്രനും ഒക്കെ പാടുക മാത്രമല്ല നൃത്തം ചെയ്യുകയും വേണം; പകയും വാശിയും തെറിയും ആഭാസത്തരവും കൊല്ലും കൊലവിളിയും വെട്ടും കുത്തും ഒന്നുമല്ലല്ലോ.. പാട്ടും കൂത്തുമല്ലേ? അത് കോളേജ് വിദ്യാഭ്യാസകാലത്ത് അവസാനിപ്പിക്കേണ്ട ഒന്നല്ല: ദീപാ നിശാന്ത് വിമർശിച്ച രമ്യ ഹരിദാസിനെ പിന്തുണച്ച് ശാരദക്കുട്ടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ വിമർശിച്ച ദീപാ നിശാന്തിന്റെ നിലപാട് തള്ളി ശാരദക്കുട്ടി. രമ്യ ഹരിദാസ് പാട്ടുപാടിയാൽ എന്താണ് തകരാറ് എന്നു ചോദിച്ചു കൊണ്ടാണ് ശാരദക്കുട്ടി രംഗത്തെത്തിയത്. ആലത്തൂരിൽ നിന്നുള്ള യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനായി വോട്ട് അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിൽ അനിൽ അക്കര എഴുതിയ വാചകങ്ങളെ വിമർശിച്ചു കൊണ്ടാണ് ദീപാനിശാന്ത് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ഇതോടെയാണ് രമ്യയെ പിന്തുച്ച് ശാരദക്കുട്ടി രംഗത്തുവന്നത്.

രമ്യ ഹരിദാസ് പാട്ടു പാടിയാലെന്താ തകരാറെന്നും ശ്രീമതി ടീച്ചർ പണ്ട് നൃത്തം ചെയ്തപ്പോൾ പലരും കളിയാക്കിയിരുന്ന കാര്യവും ഓർമ്മപ്പെടുത്തി കൊണ്ടാണ് ശാരദക്കുട്ടി രംഗത്തെത്തിയത്. സി.എസ്.സുജാതയുടെ നേതൃത്വത്തിൽ വിപ്ലവക്കുമ്മി വന്നപ്പോഴും അതിനിപ്പോൾ എന്താ തകരാറ് എന്നേ തോന്നിയിട്ടുള്ളൂവെന്നുമാണ് ശാദരക്കുട്ടി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെടുന്നത്.

ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

രമ്യ ഹരിദാസ് പാട്ടു പാടിയാലെന്താ തകരാറ്? ശ്രീമതി ടീച്ചർ പണ്ട് നൃത്തം ചെയ്തപ്പോൾ പലരും കളിയാക്കിയിരുന്നു. അപ്പോൾ തോന്നിയതും ഇതു തന്നെ. ശ്രീമതി ടീച്ചറിനെന്താ നൃത്തം ചെയ്താൽ? സി.എസ്.സുജാതയുടെ നേതൃത്വത്തിൽ വിപ്ലവക്കുമ്മി വന്നപ്പോഴും അതിനിപ്പോൾ എന്താ തകരാറ് എന്നേ തോന്നിയിട്ടുള്ളു.

ആൾക്കൂട്ടത്തിനൊപ്പം വീണാ ജോർജും ശ്രീമതി ടീച്ചറും ഷാനിമോളും ഗോമതിയും രമ്യാ ഹരിദാസും ശോഭാ സുരേന്ദ്രനും ഒക്കെ പാടുക മാത്രമല്ല നൃത്തം ചെയ്യുകയും വേണം. വലിയ രാഷ്ട്രീയ ഗൗരവപൊയ്മുഖങ്ങൾ ഒക്കെ അഴിഞ്ഞു വീഴട്ടെ.

സ്ത്രീകളുടെ പ്രകടനപത്രികകളിൽ സന്തോഷവും സമാധാനവും ആനന്ദവും ഉണർവും വീര്യവും നിറയട്ടെ.ഇതൊക്കെ തിരഞ്ഞെടുപ്പു കാലത്തു മാത്രമല്ല എല്ലായ്‌പോഴും സാധ്യമാകണം. ലോകസമാധാന പാലനത്തിൽ സ്ത്രീകൾക്ക് കാര്യമായി പലതും ചെയ്യാനാകും
സ്ത്രീകൾ രംഗത്തു വരുമ്പോൾ രാഷ്ട്രീയ തിരഞ്ഞെടുപ്പുകൾക്ക് കൂടുതലായ ഒരുണർവ്വുണ്ടാകട്ടെ. തെരുവുകൾ ആഹ്ലാദഭരിതമാകണം. പകയും വാശിയും തെറിയും ആഭാസത്തരവും കൊല്ലും കൊലവിളിയും വെട്ടും കുത്തും ഒന്നുമല്ലല്ലോ. പാട്ടും കൂത്തുമല്ലേ? അത് കോളേജ് വിദ്യാഭ്യാസകാലത്ത് അവസാനിപ്പിക്കേണ്ട ഒന്നല്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP