Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂരിലെ കള്ളവോട്ടുകാരെ ന്യായീകരിച്ച് ദീപാ നിശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; ഓപ്പൺവോട്ടിനെ കുറിച്ച് എന്താണ് ചാനലിൽ ചർച്ചയില്ലാത്തത് എന്നു ചോദ്യവും; കലേഷിന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരിലാക്കി ദീപക്ക് കള്ളവോട്ടുകാരെ പറഞ്ഞപ്പോൾ നോവുന്നത് സ്വാഭാവിമെന്ന് പറഞ്ഞ് സോഷ്യൽ മീഡിയ; വിമർശനം കടുത്തപ്പോൾ ആരോപണ വിധേയകരെ പിന്തുണച്ച പോസ്റ്റുമുക്കി ഇടതു ബുദ്ധിജീവിയായ അദ്ധ്യാപിക

കണ്ണൂരിലെ കള്ളവോട്ടുകാരെ ന്യായീകരിച്ച് ദീപാ നിശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; ഓപ്പൺവോട്ടിനെ കുറിച്ച് എന്താണ് ചാനലിൽ ചർച്ചയില്ലാത്തത് എന്നു ചോദ്യവും; കലേഷിന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരിലാക്കി ദീപക്ക് കള്ളവോട്ടുകാരെ പറഞ്ഞപ്പോൾ നോവുന്നത് സ്വാഭാവിമെന്ന് പറഞ്ഞ് സോഷ്യൽ മീഡിയ; വിമർശനം കടുത്തപ്പോൾ ആരോപണ വിധേയകരെ പിന്തുണച്ച പോസ്റ്റുമുക്കി ഇടതു ബുദ്ധിജീവിയായ അദ്ധ്യാപിക

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കണ്ണൂരിലെ കള്ളവോട്ട് വിവാദമാണ് കേരളത്തിലെ മാധ്യമങ്ങളിൽ രണ്ട് ദിവസമായി സജീവമായി ചർച്ചകളിൽ നിറയുന്നത്. സിപിഎമ്മിന്റെ വനിതാ പഞ്ചായത്ത് അംഗം അടക്കം കള്ളവോട്ടു ചെയ്‌തെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെ സോഷ്യൽ മീഡിയയിലും സജീവമായി ഈ വിഷയം ചർച്ചയായി. വിവാദമായതോടെ കള്ളവോട്ട് ആരോപണം നിഷേധിച്ച് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ രംഗത്തുവന്നു. ഓപ്പൺ വോട്ടാണ് ചെയ്തത് എന്നതായിരുന്നു വാദം. ഈ വാദങ്ങളെ ശരിവെക്കുന്ന വിധത്തിൽ കാര്യങ്ങൾ വിശദീകരിക്കാൻ അദ്ദേഹത്തിനും സാധിച്ചില്ല. ഇന്ന് പുറത്തിറങ്ങിയ മനോരമ പത്രത്തിൽ അടക്കം കള്ളവോട്ടു ചെയ്യുന്നതിന്റെ സചിത്ര വിവരണം തന്നെ പുറത്തുവന്നു.

ഇതിനിടെ കള്ളവോട്ടിനെ ന്യായീകരിക്കുന്ന വിധത്തിൽ പോസ്റ്റിട്ടു കൊണ്ട് ഒരാൾ രംഗത്തുവന്നു. മറ്റാരുമായിരുന്നില്ല, ഇടതു ബുദ്ധിജീവിയും തൃശ്ശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപികയുമായിരുന്ന ദീപാ നിശാന്തായിരുന്നു ഇത്. കള്ളവോട്ട വിവാദത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്തകളെല്ലാം തെറ്റായിരുന്നു എന്നു പറഞ്ഞു കാണ്ടായിരുന്നു ദീപാ നിശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ആ പോസ്റ്റ് ഇങ്ങനെയായിരുന്നു:

''രണ്ട് സ്ത്രീകൾക്കെതിരെ അങ്ങേയറ്റം ഗുരുതരമായ ആരോപണം ഉന്നയിക്കുക. മുഖ്യധാരാ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും അവരുടെ ചിത്രം പ്രചരിപ്പിച്ചും പേരും നാടും പ്രചരിപ്പിച്ചും അങ്ങേയറ്റം അവഹേളിക്കുക. സംഭവത്തിന്റെ നിജസ്ഥിതി സംശയാസ്പദമാകുമ്പോൾ അപമാനത്തിന് നേതൃത്വം നൽകിയവർ 'മൗനവാത്മീകത്തിൽ ധ്യാനലീലരായിരിക്കുക!

ഓപ്പൺ വോട്ടിനെ കുറിച്ച് എന്താണ് ചാനലിൽ ചർച്ചയില്ലാത്തത്?
ആ സ്ത്രീകൾ നേരിട്ട അപമാനത്തിന് ആരു സമാധാനം പറയും?
എന്താണ് ഈ ഗുരുതരമായ ഈ ആരോപണമുന്നയിച്ച മാധ്യമാങ്ങളും വ്യക്തികളും ഇക്കാര്യത്തിൽ ഖേദം രേഖപ്പെടുത്താത്തത്? മുഖ്യമന്ത്രി പറഞ്ഞോണ്ടാന്ന് നോത്തുന്നു. 'ശരിക്കും ചിലരങ്ങ് 'മാറി നിക്കാണ്''!''

കള്ളവോട്ടു ചെയ്തവരെ വെള്ള പൂശുന്നതിനൊപ്പം കള്ളവോട്ടു ചെയ്യാൻ പ്രേരിപ്പിച്ചവരെ കുത്തിക്കൊണ്ടു കൂടിയായിരുന്നു ദീപയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. അതേസമയം ദീപാ നിശാന്തിന്റെ പേസ്റ്റ് സോഷ്യൽ മീഡിയയിലും വലിയ ചർച്ചക്കിടയാക്കി. നിരവധി പേർ ദീപാ നിശാന്തിനെ വിമർശിച്ചു കൊണ്ടു രംഗത്തുവന്നു. പലരും ചൂണ്ടിക്കാട്ടിയത് കവിതാ മോഷണത്തെ കുറിച്ചായിരുന്നു. കള്ളവോട്ടുകാരെ പിന്തുണക്കാൻ ദീപ രംഗത്തുവന്നത് കവിതാ മോഷ്ടിച്ചു ശീലമുള്ളതു കൊണ്ടാണെന്ന് പറഞ്ഞ് വിമർശനം കടുത്തു.

സൈബർ ലോകത്ത് വിമർശനം കടുത്തതോടെ ഒടുവിൽ ദീപ നിശാന്ത് തന്നെ ഈ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിക്കുകയോ ഹൈഡ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. വിവാദമായ പോസ്റ്റ് ദീപയുടെ ടൈംലൈനിൽ നിന്നും ഇപ്പോൾ അപ്രത്യക്ഷമായിരിക്കയാണ്. എന്നാൽ, ഇതിനോടകം ദീപയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കഴിഞ്ഞു. ഇത് പോസ്റ്റു ചെയ്തു കള്ളവോട്ടുകാരെ കുറിച്ചുള്ള വാർത്തയിൽ ദീപക്ക് നൊന്തു എന്നു പറഞ്ഞു കൊണ്ടാണ് വിമർശനം ഉയർന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP