Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അമ്മ വിധവ അല്ലേ?' എങ്ങനെ കല്യാണ ചടങ്ങിന് പങ്കെടുപ്പിക്കും! കുരു പൊട്ടിയ ചോദ്യത്തിന് മകളുടെ കരണത്തടിച്ച മറുപടി; ഒരമ്മ താലി നൽകി, മറ്റൊരാൾ കൈപിടിച്ചു; വിധവകൾ അശ്രീകരം അല്ല; ഒരു ഭർതൃമതിയെക്കാൾ ഐശ്വര്യം തികഞ്ഞവർ

'അമ്മ വിധവ അല്ലേ?' എങ്ങനെ കല്യാണ ചടങ്ങിന് പങ്കെടുപ്പിക്കും! കുരു പൊട്ടിയ ചോദ്യത്തിന് മകളുടെ കരണത്തടിച്ച മറുപടി; ഒരമ്മ താലി നൽകി, മറ്റൊരാൾ കൈപിടിച്ചു; വിധവകൾ അശ്രീകരം അല്ല; ഒരു ഭർതൃമതിയെക്കാൾ ഐശ്വര്യം തികഞ്ഞവർ

മറുനാടൻ ഡെസ്‌ക്‌

വിധവയായ അമ്മമാരെ വിവാഹം പോലുള്ള മംഗളകർമ്മങ്ങളിൽ മുൻനിരയിൽ നിർത്താറില്ലെന്ന്ചൂണ്ടിക്കാട്ടി യുവതി എഴുതിയ കുറിപ്പ ്‌സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.കാലം പുരോഗമിച്ചെങ്കിലും ഇപ്പോഴും പല യഥാസ്ഥിതിക ചിന്താഗതികൾക്കും മാറ്റം വന്നിട്ടില്ല. അതിലൊന്നാണ് വിധവയായ അമ്മമാരെ മംഗള കർമ്മത്തിൽ പങ്കെടുപ്പിക്കാൻ പാടില്ല എന്ന് പറയുന്നത്. ഇതിനെയാണ് അമ്മയെ ചേർത്തുനിർത്തി ഒരു മകൾ പൊളിച്ചടുക്കിയത്. അച്ഛൻ മരിച്ചുപോയ മക്കളുടെ വിവാഹത്തിന് അമ്മമാർ താലിയെടുത്ത് നൽകുകയും കൈപിടിച്ച് കൊടുക്കുകയും ചെയ്തത് ഏറെ ഹൃദ്യമായി.

സാധാരണയായി അച്ഛനാണ് കൈപിടിച്ച് കൊടുക്കുന്നത്. അച്ഛൻ മരിച്ചുപോയാൽ ആ സ്ഥാനത്തുള്ള മറ്റാരെങ്കിലും നൽകും. എന്നാൽ ഇവിടെ വരന്റെ അമ്മയാണ് ഈ ചടങ്ങ് നടത്തിയത്. അച്ഛന്റെ സ്ഥാനത്ത് നിന്ന് മകളുടെ കൈപിടിച്ചുകൊടുത്തതും അമ്മയാണ്.സുനിൽ, ഷീബ ദമ്പതികളുടെ വിവാഹത്തിനായിരുന്നു ഈ ഹൃദ്യമായ കാഴ്ച. ഇതിനെക്കുറിച്ച് ഷീബ എഴുതിയ കുറിപ്പ് ഇങ്ങനെ:

കുറിപ്പ്...

അമ്മ വിധവ അല്ലേ...? എങ്ങനെ കല്യാണം ചടങ്ങിന് അമ്മയെ പങ്കെടുപ്പിക്കും.. വിധവകൾ മംഗള കർമങ്ങളിൽ അശ്രീകരം ആണത്രേ..... അച്ഛന്റെ സ്ഥാനത്തു കുടുംബത്തിലെ മറ്റാരെങ്കിലും നിന്നാൽ മതിയല്ലോ..... ഞങ്ങളുടെ വിവാഹത്തിൽ പ്രധാനപെട്ട ഒരു പ്രശ്‌നം (ഞങ്ങളുടെ അല്ല ) ഇതായിരുന്നു.....

....അച്ഛന്റെ മരണ ശേഷം ഒരു കുറവും അമ്മ വരുത്തിയിട്ടില്ല.... എപ്പോഴും ഞങ്ങൾക്കിടയിൽ ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മ... രണ്ടു അമ്മമാരും ഇങ്ങനെ തന്നെ...ഈ അമ്മമാർ താലി എടുത്തു തരുമ്പോഴും കൈപിടിച്ച് കൊടുക്കുമ്പോഴും കിട്ടുന്ന അനുഗ്രഹവും പ്രാർത്ഥനയും മറ്റൊന്നിൽ നിന്നും ഞങ്ങൾക്ക് കിട്ടാനില്ല....അതുകൊണ്ട് അച്ഛന്റയും ദൈവത്തിന്റെയും പൂജാരിയുടെയും ഒക്കെ സ്ഥാനം ഞങ്ങൾ അമ്മമാരേ ഏല്പിച്ചു....... അവര് നടത്തിയ കല്യാണം ഭംഗിയായി നടന്നു......ഇന്ന് വിവാഹം കഴിഞ്ഞു കൃത്യം ഒരു മാസം..

വിധവകൾ അശ്രീകരം അല്ല.... ഒരു ഭർതൃമതിയെക്കാൾ ഐശ്വര്യം തികഞ്ഞവർ ആണ്... ഭർത്താവിന്റെയോ കുടുംബത്തിന്റെയോ പോലും തണൽ ഇല്ലാതെ കുഞ്ഞുങ്ങളെ വളർത്തി.... കുടുംബം നോക്കി സമൂഹത്തിന്റെ ഒറ്റപെടുത്തലിൽ ജീവിക്കുന്നവർ.........ഇവരെ ആണ് ചേർത്തു നിർത്തേണ്ടത്.....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP