Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭക്ഷണത്തിന് മതമില്ല ആഹാരം തന്നെ ഒരു മതമാണ്! ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയി ഹിന്ദു അല്ല; ഓർഡർ റദ്ദാക്കിയയാൾക്ക് മുഖത്തടിച്ച മറുപടി നൽകി സൊമാറ്റോ മുതലാളി; ഓർഡർ റദ്ദാക്കിയ മാന്യനെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ  

ഭക്ഷണത്തിന് മതമില്ല ആഹാരം തന്നെ ഒരു മതമാണ്! ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയി ഹിന്ദു അല്ല; ഓർഡർ റദ്ദാക്കിയയാൾക്ക് മുഖത്തടിച്ച മറുപടി നൽകി സൊമാറ്റോ മുതലാളി; ഓർഡർ റദ്ദാക്കിയ മാന്യനെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ   

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് ആണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞതോടെ ഓർഡർ ക്യാൻസൽ ചെയ്തയാൾക്ക് മറുപടി നൽകി സൊമറ്റോയുടെ സ്ഥാപകൻ. ഭക്ഷണം കൊണ്ടു വരുന്നയാൾ ഹിന്ദുവല്ലെന്ന കാരണം പറഞ്ഞാണ് അമിത് ശുക്ല എന്നയാൾ ആഹാരം റദ്ദാക്കിയത്.

'ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞു. ഡെലിവറി ബോയിയെ മാറ്റാൻ അവർ തയ്യാറായില്ല, ക്യാൻസൽ ചെയ്താൽ പണം തിരികെ നൽകില്ലെന്നും അവർ പറഞ്ഞു. എന്നാൽ ആ ഓർഡർ സ്വീകരിക്കാൻ നിങ്ങൾക്കെന്നെ നിർബന്ധിക്കാനാവില്ല. എനിക്ക് പണം തിരികെ വേണ്ട ഓർഡർ ക്യാൻസൽ ചെയ്താൽ മതിയെന്നായിരുന്നു അമിത് ശുക്ല എന്നയാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

ട്വീറ്റ് വൈറലായി പോസ്റ്റിന് മറുപടി നൽകി ആളുകൾ പോരടിക്കാൻ തുടങ്ങിയതോടെയാണ് സൊമാറ്റോയുടെ സ്ഥാപകൻ ദീപീന്ദർ ഗോയൽ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ സംസ്‌കാരത്തിൽ അഭിമാനമുണ്ട്. വ്യത്യസ്ത വിഭാഗക്കാരായ ഉപയോക്താക്കളെക്കുറിച്ച് ബഹുമാനമുണ്ട്. എന്നാൽ മൂല്യങ്ങളെ ഖണ്ഡിച്ച് വരുന്ന ഓർഡറുകൾ നഷ്ടമാകുന്നതിൽ വിഷമമില്ലെന്നാണ് ദീപിന്ദർ ഗോയൽ ട്വീറ്റ് ചെയ്തത്. കുറഞ്ഞ സമയത്തിനുള്ളിൽ ദീപിന്ദറിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP