Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഒരുമിച്ച് ദുഃഖം പങ്കിടുന്ന നമ്മൾ ശ്രീലങ്കയ്ക്ക് വേണ്ടി ഒറ്റക്കെട്ടായി നിൽക്കുന്നതിൽ ശക്തി കണ്ടെത്തണം; അധികൃതർ അന്വേഷിക്കട്ടെ, ഭീരുക്കളായ തീവ്രവാദികളെ നീതിക്കുമുമ്പിൽ കൊണ്ടുവരട്ടെ'; കൊളംബോയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് താരം കുമാർ സംഗക്കാര; ഗൂഢാലോചനാ സിദ്ധാന്തങ്ങളിൽ വീണുപോകരുതെന്നും താരം

'ഒരുമിച്ച് ദുഃഖം പങ്കിടുന്ന നമ്മൾ ശ്രീലങ്കയ്ക്ക് വേണ്ടി ഒറ്റക്കെട്ടായി നിൽക്കുന്നതിൽ ശക്തി കണ്ടെത്തണം; അധികൃതർ അന്വേഷിക്കട്ടെ, ഭീരുക്കളായ തീവ്രവാദികളെ നീതിക്കുമുമ്പിൽ കൊണ്ടുവരട്ടെ'; കൊളംബോയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് താരം കുമാർ സംഗക്കാര; ഗൂഢാലോചനാ സിദ്ധാന്തങ്ങളിൽ വീണുപോകരുതെന്നും താരം

മറുനാടൻ ഡെസ്‌ക്‌

കൊളംബോ: ഏതാനും ദിവസങ്ങൾക്ക് മുൻപ് ലോകത്തെ നടുക്കിയ സംഭവമാണ് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലുണ്ടായ ഭീകരാക്രമണം. 300ൽ അധികം പേരുടെ ജീവൻ കവർന്നെടുക്കുകയും അഞ്ഞൂറിലധികം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ലോക രാജ്യങ്ങൾ അപലപിച്ചിരുന്നു.

ഈ അവസരത്തിൽ തന്നെയാണ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടനയായ ഐഎസും രംഗത്തെത്തിയത്. ഈ അവസരത്തിലാണ് നേതാക്കളും താരങ്ങളും അടക്കമുള്ളവർ സമൂഹ മാധ്യമത്തിലൂടെ ശ്രീലങ്കയുടെ വേദനയോടൊപ്പം പങ്കു ചേരുന്നുവെന്ന സന്ദേശങ്ങളും പങ്കുവെച്ചത്.

ശ്രീലങ്കൻ ക്രിക്കറ്റ് താരമായ കുമാർ സംഗക്കാരയും സംഭവത്തിൽ അപലപിച്ചിരിക്കുകയാണ്. അങ്ങേയറ്റം ക്രൂരമായ പ്രവൃത്തിയാണ് ശ്രീലങ്കയിൽ നടന്ന സംഭവമെന്ന് വ്യക്തമാക്കിയ സംഗക്കാര സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങളിൽ വീണുപോകരുതെന്ന മുന്നറിയിപ്പും നൽകി. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

സംഗക്കാരയുടെ വാക്കുകളിങ്ങനെ

'ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നു. പരുക്കേറ്റവർക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചവരുടെയും ചികിത്സിച്ചവരുടേയും കൈകൾക്ക് കൂടുതൽ ശക്തിലഭിക്കട്ടെയെന്ന് ഞാൻ പ്രത്യാശിക്കുന്നു' സംഗക്കാര പറയുന്നു. ഒരുമിച്ച് ദുഃഖം പങ്കിടുന്ന നമ്മൾ ശ്രീലങ്കയ്ക്കായി ഒരുമിച്ച് നിൽക്കുന്നതിൽ ശക്തി കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'തോളോട് തോൾ ചേർന്ന്, മനസോട് മനസു ചേർന്ന് ശ്രീലങ്കയ്ക്കാരായി ഒരുമിച്ച് നിന്ന് നമ്മൾ ശക്തരാകണം. ഒരുമിച്ച് നമുക്ക് ശക്തിനേടാം'.

'മനസു നിറയെ ദുഃഖമുണ്ടെങ്കിലും നമ്മൾ വിവേകത്തോടെയും ബുദ്ധിപരമായും പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. എടുത്തുചാടി വിലയിരുത്തലുകളിലോ നിഗമനങ്ങളിലോ എത്തിച്ചേരരുത്. ദുഃഖിക്കാൻ നമുക്ക് സമയം നൽകാം. യാഥാർത്ഥ്യം മനസിലാക്കാനും മനസിലാക്കാൻ ശ്രമിക്കാനും നമുക്ക് അവസരം നൽകാം. പ്രിയപ്പെട്ടവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ശ്രീലങ്കൻ സഹവാസികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. നമ്മുടെ രാജ്യത്ത് എത്തിയിരിക്കുന്ന അതിഥികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ' സംഗക്കാര പറഞ്ഞു.

 

കുപ്രചരണങ്ങളിൽ വീണുപോകരുതെന്ന മുന്നറിയിപ്പും അദ്ദേഹം ജനങ്ങൾക്ക് നൽകുന്നുണ്ട്. 'അഭ്യൂഹങ്ങളിലും ഗൂഢാലോചന സിദ്ധാന്തങ്ങളിലും വീണുപോകരുത്. ഇത് കളിയല്ല. നാണംകെട്ട രീതിയിൽ ഇതിനെ രാഷ്ട്രീയവത്കരിക്കുന്നവരെ അകറ്റിനിർത്തുക. അധികൃതർ അന്വേഷിക്കട്ടെ, ഭീരുക്കളായ തീവ്രവാദികളെ നീതിക്കു മുമ്പിൽ കൊണ്ടുവരട്ടെ'.

'ദുരിതബാധിതർക്ക് പിന്തുണയും സ്നേഹവും നൽകുന്നതിനായിരിക്കണം നമ്മൾ ശ്രമിക്കേണ്ടത്. നമ്മുടെ അയൽക്കാരോട് ഇതുവരെ കാണിച്ച കരുണയും ദയയും തുടർന്നും കാണിക്കുക. എല്ലാവരേയും സുരക്ഷിതമായിരിക്കാൻ സഹായിക്കുക. ' എന്ന് ആവശ്യപ്പെട്ടാണ് സംഗക്കാര കുറിപ്പ് അവസാനിപ്പിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP