Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിരിച്ചുകൊണ്ട് പരീക്ഷ എഴുതൂ എന്ന് മന്ത്രി; ഐഎസ്ആർഒറേഞ്ചിലുള്ള ചോദ്യങ്ങൾ ആർക്കു വേണ്ടിയായിരുന്നുവെന്ന് വിദ്യാർത്ഥികൾ; സി രവീന്ദ്രനാഥിന്റെ എഫ്ബി പേജിൽ രസതന്ത്രം പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ കൂട്ട കരച്ചിൽ; ചോദ്യ പേപ്പർ തയാറാക്കിയവനോട് ദൈവം ചോദിക്കുമെന്ന് വിദ്യാർത്ഥികൾ

ചിരിച്ചുകൊണ്ട് പരീക്ഷ എഴുതൂ എന്ന് മന്ത്രി; ഐഎസ്ആർഒറേഞ്ചിലുള്ള ചോദ്യങ്ങൾ ആർക്കു വേണ്ടിയായിരുന്നുവെന്ന് വിദ്യാർത്ഥികൾ; സി രവീന്ദ്രനാഥിന്റെ എഫ്ബി പേജിൽ രസതന്ത്രം പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ കൂട്ട കരച്ചിൽ; ചോദ്യ പേപ്പർ തയാറാക്കിയവനോട് ദൈവം ചോദിക്കുമെന്ന് വിദ്യാർത്ഥികൾ

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഹയർസെക്കൻഡറി പരീക്ഷയുടെ തലേന്ന് ഫേസ്‌ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. 'പരീക്ഷയ്ക്കു മുന്നിൽ പതറരുത്, ചിരിച്ചുകൊണ്ട് എഴുതണം. വിസ്തരിച്ച് ഉത്തരമെഴുതണം. നല്ല മാർക്ക് കിട്ടും.' പിറ്റേന്ന് അദ്യപരീക്ഷയായ പ്ലസ്ടു രസതന്ത്രം കഴിഞ്ഞപ്പോൾ ഈ വീഡിയോയ്ക്കു താഴെ ആയിരക്കണക്കിനു വിദ്യാർത്ഥികളുടെ കൂട്ടക്കരച്ചിലാണ് കണ്ടത്.

പതിവിലും വിപരീതമായി കടുകട്ടിയായ ചോദ്യങ്ങളായിരുന്നു വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വന്നത്. ഇതോടെ വിദ്യാർത്ഥികളുടെ എല്ലാ പ്രതീക്ഷയും തകിടം മറിയുകയായിരുന്നു. എല്ലാ വിദ്യാർത്ഥികളും ഒരേ സ്വരത്തിൽ പറഞ്ഞത് രസതന്ത്രം അത്ര രസമുള്ളതായിരുന്നില്ല എന്നതാണ്. ചോദ്യങ്ങളെ നേരിട്ടശേഷമുള്ള സങ്കടവും നിരാശയും മന്ത്രിയുടെ എഫ്ബി പേജിൽ കമന്റുകളായി പ്രവഹിച്ചു.

പുനഃപരീക്ഷ വേണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണത്തേക്കാൾ മൂല്യനിർണയം ഉദാരമാക്കണമെന്ന് ആവശ്യപ്പെടുന്നവരാണ് കൂടുതൽ. പരീക്ഷ എഴുതിയവരുടെ രക്ഷിതാക്കൾ, സഹോദരങ്ങൾ എന്നിവരും സങ്കടങ്ങൾ നിരത്തിയവരുടെ കൂട്ടത്തിലുണ്ട്. മന്ത്രിയുടെ മണ്ഡലമായ പുതുക്കാട് നിയോജകമണ്ഡലത്തിലെ ചക്കാലക്കടവ് പാലത്തിന് ഭരണാനുമതി കിട്ടി എന്നറിയിക്കുന്ന പോസ്റ്റിനു താഴേയും രസതന്ത്രമാണ് മുന്നിൽ. 'പാലത്തിന്റെ കണക്കു നോക്കാതെ ഞങ്ങടെ കാര്യത്തിൽ തീരുമാനമാക്കൂ സർ' എന്നാണ് ഇതിലൊന്ന്.ചോദ്യ പേപ്പർ തയാറാക്കിയവനോട് ദൈവം ചോദിക്കുമെന്നാണ് ഭൂരപക്ഷം വിദ്യാർത്ഥികളുടെ അഭിപ്രായം. ഇത്തരത്തിൽ രസകരമായ നിരവധി കമന്റുകൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ഷെയർ ചെയ്യുന്നുണ്ട്.

രസതന്ത്രം അദ്ധ്യാപകൻ കൂടിയായ മന്ത്രിക്കെങ്കിലും ഈയൊരു ദുരവസ്ഥ മനസ്സിലാകുമെന്നു കരുതിയാണ് സങ്കടം പറയുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ചോദ്യപ്പേപ്പറും മന്ത്രിയുമായി ബന്ധമൊന്നുമില്ലെങ്കിലും പരാതി പറയാൻ ഇതുതന്നെ വേദി എന്ന തിരിച്ചറിവിലാണ് ഫേസ്‌ബുക്ക് പേജ് തിരഞ്ഞെടുത്തത്. കമന്റുകൾ ഇടുന്ന ഓരോരുത്തരും പോസ്റ്റ് ഷെയർ ചെയ്യുന്നുമുണ്ട്. പേജിന്റെ ലിങ്ക് വാട്സ് ആപ്പിലൂടെയും പ്രചരിപ്പിച്ച് പരാതി രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നുമുണ്ട്. നിവിൻ പോളി അഭിനയിച്ച ഒരു ചിത്രത്തിലെ പാട്ടായ 'കാണാത്ത ലോകത്ത് ചെന്നപോലെ... കൈവിട്ട് താഴത്ത് വീണ പോലെ...' ഉപയോഗിച്ചുള്ള ടിക് ടോക് വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മന്ത്രിയുടെ എഫ്.ബി. പേജിലെ ചില കമന്റുകൾ 

*മോഡൽ പരീക്ഷ എന്നാൽ വരാൻ പോകുന്ന പരീക്ഷയുടെ പാറ്റേൺ എന്നാണല്ലോ പറയുന്നത്. ആ പാറ്റേണിൽ അല്ലായിരുന്നതിനാൽ ഇനി മോഡൽ പരീക്ഷ എന്ന പേര് മാറ്റുന്നതാ നല്ലത്.

*ഐഎസ്ആർഒ റേഞ്ചിലുള്ള ചോദ്യങ്ങൾ ആർക്കു വേണ്ടിയായിരുന്നു

*പാറിയ കിളികൾക്ക് കണക്കില്ല

*ഇക്കൊല്ലത്തെ പിള്ളേർ എന്താ അമേരിക്കയിൽനിന്നു വന്നതാണോ

*അങ്ങയെപ്പോലെ ഉന്നതനിലയിൽ എത്താനാ ഞങ്ങൾ പഠിക്കുന്നത്, അത് വേണ്ടേ...

*ഞങ്ങൾ ഒന്നു ജയിച്ചോട്ടെ

*അങ്ങയുടെ മക്കളുടെ സ്ഥാനത്ത് ഞങ്ങളെ കാണണം.

*ഞങ്ങൾ കേരളത്തിലെ സാധാരണ പിള്ളേരാ, ന്യൂട്ടണും ഐൻസ്റ്റീനും ഒന്നും അല്ല.

*സാർ,
ഇന്നത്തെ കെമിസ്ട്രി പരീക്ഷ നല്ല കടുപ്പം ആണ്. ചോദ്യങ്ങൾ കണ്ടപ്പോൾ തന്നെ ഉള്ള ധൈര്യം എല്ലാം പോയി.??.
ആദ്യം കണ്ടപ്പോൾ തന്നെ കരുതി ചോദ്യപേപ്പർ മാറിപൊയി എന്നാ.. ??????.
ഇതെന്ത് ചോദ്യം ആണ് സാറേ..??. ആ ചോദ്യം ഉണ്ടാക്കിയ ചോദ്യകർത്താവിനെ ഒന്ന് കാണാൻ പറ്റുമോ.??.
ദയവു ചെയ്യിത് സാറേ.. ഒന്നിക്കൽ Re text നടത്തണം അല്ലെങ്കിൽ Liberal checking വേണം ഒരു അപേക്ഷ ആണ് pls സാർ????.
എന്ന്_ഇന്ന്_പരീക്ഷക്ക്_പോയിട്ട്_3G_യവിദ്യാർത്ഥി

*ഓരോ പരീക്ഷക്ക് പോകുമ്പോളും എല്ലാ വിദ്യാർത്ഥികൾക്കും ഒരു പ്രതീക്ഷ ഉണ്ട്.. പ്രത്യേഗിച്ച് പ്ലസ് ടു higher secondary exam...
ഞങ്ങടെ_ജീവിതം_വെച്ച്_അന്നോ_സാറേ_നിങ്ങളുടെ_രാഷ്ട്രീയം..h

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP