Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'വിവാഹസമ്മാനമൊന്നും വേണ്ട പകരം മോദിക്ക് വോട്ടു ചെയ്താൽ മതി'; കല്ലാണക്കുറി തിരഞ്ഞെടുപ്പ് നോട്ടീസാക്കിയ ഹൈദരാബാദിലെ യുവ എൻജിനീയർ സമൂഹ മാധ്യമത്തിലടക്കം ചൂടേറിയ ചർച്ച; 'മോദി ഭക്തനെന്ന് ആളുകൾ വിളിക്കുമ്പോൾ തനിക്ക് കുഴപ്പമില്ല'; കേന്ദ്രത്തിൽ ഇനിയും ഭരണത്തിൽ വരേണ്ടത് മോദി സർക്കാരാണെന്നും അപ്പോൾ രാജ്യം സുരക്ഷിതമാകുമെന്നും 27 കാരൻ യാണ്ടെ മുകേഷ് റാവു

'വിവാഹസമ്മാനമൊന്നും വേണ്ട പകരം മോദിക്ക് വോട്ടു ചെയ്താൽ മതി'; കല്ലാണക്കുറി തിരഞ്ഞെടുപ്പ് നോട്ടീസാക്കിയ ഹൈദരാബാദിലെ യുവ എൻജിനീയർ സമൂഹ മാധ്യമത്തിലടക്കം ചൂടേറിയ ചർച്ച; 'മോദി ഭക്തനെന്ന് ആളുകൾ വിളിക്കുമ്പോൾ തനിക്ക് കുഴപ്പമില്ല'; കേന്ദ്രത്തിൽ ഇനിയും ഭരണത്തിൽ വരേണ്ടത് മോദി സർക്കാരാണെന്നും അപ്പോൾ രാജ്യം സുരക്ഷിതമാകുമെന്നും 27 കാരൻ യാണ്ടെ മുകേഷ് റാവു

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ് : പല ഡിസൈനിലുള്ളതും സന്ദേശങ്ങൾ ഉള്ളതുമായ കല്യാണക്കുറികൾ നാം കണ്ടിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് നോട്ടീസായി മാറിയ ഒരു കല്യാണകുറിയാണ് ഇപ്പോൾ ചൂടേറിയ ചർച്ചയാകുന്നത്. 27കാരനായ എൻജിനീയർ യാണ്ടെ മുകേഷ് റാവുവാണ് തന്റെ കല്യാണക്കുറിയിലൂടെ നരേന്ദ്ര മോദിക്ക് ഏവരും വോട്ടു ചെയ്യണമെന്ന് അഭ്യർത്ഥിച്ചത്. തനിക്ക് സമ്മാനങ്ങളൊന്നും ആരും തരണ്ട. പകരം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്ക് വോട്ടു ചെയ്യുമെന്ന് ഉറപ്പ് നൽകിയാൽ മാത്രം മതി. കല്യാണക്കുറിയിൽ അച്ചടിച്ച സന്ദേശത്തിന് ഇരുവശവും താമരയുടെ ചിത്രവും വച്ചിട്ടുണ്ട്.

തെലങ്കാന സ്റ്റേറ്റ് പവർ ജനറേഷൻ കോർപ്പറേഷനിലെ അസിസ്റ്റന്റ് എൻജിനിയറാണ് യാണ്ടെ.ഈ മാസം 21നാണ് യാണ്ടെ വിവാഹിതനാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനായ ഇദ്ദേഹത്തെ പലരും മോദി ഭക്തൻ എന്ന് വിളിക്കുന്നുണ്ടെങ്കിലും അതൊന്നും താൻ കാര്യമാക്കുന്നില്ലെന്ന് യുവാവ് പറയുന്നു. കല്യാണക്കുറിയിൽ ഇത്തരത്തിൽ സന്ദേശം അച്ചടിച്ചതിന് ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും എതിർപ്പുണ്ടായി. എന്നാൽ അതൊന്നും വകവയ്ക്കാതെയാണ് വരൻ തന്റെ 'ദൗത്യവുമായി' മുന്നോട്ട് നീങ്ങിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വച്ച സ്വച്ഛ് ഭാരത് അടക്കമുള്ള പദ്ധതികളോട് തനിക്ക് ഏറെ താൽപര്യമുണ്ടെന്നും ഓഫീസിൽ എല്ലാ ശനിയാഴ്‌ച്ചയും മൂന്ന് മണിക്കൂറോളം ഇതിനായി സമയം മാറ്റി വയ്ക്കുന്നുണ്ടെന്നും യാണ്ടെ പറയുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തികളെയാണ് താൻ ആദരിക്കുന്നതെന്നും ഇനിയും അദ്ദേഹം ഭരണത്തിൽ വരുന്നതിനാണ് ഏവരുടെയും പിന്തുണ ആവശ്യപ്പെടുന്നതെന്നും യാണ്ടെ കൂട്ടിച്ചേർത്തു. രണ്ടാമതും മോദി ഭരണത്തിൽ വരുന്നതാണ് നല്ലതെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ രാജ്യം സുരക്ഷിതമാണെന്നും 'വരൻ' വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP