Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശബരിമലക്ക് പോയത് നീയാണോടീ' എന്ന ചോദ്യം കൂടെ നടന്നുവന്നാണ് ഒരാൾ ചോദിച്ചത്;' ഞാൻ കയറിയില്ലല്ലോ പകുതിക്ക് വെച്ച് തിരിച്ചു പോന്നു എന്ന് മറുപടി പറഞ്ഞ് തീരും മുൻപേ തെറിയഭിഷേകമെത്തി.. 'നിനക്കൊക്കെ പോയി ചത്തൂടേടീ 'ന്ന് അലർച്ച; കൂടെ വന്ന വനിതാ പോളിങ് ഓഫസർ പേടിച്ചുപോയി; പട്ടാമ്പിയിൽ പ്രിസൈഡിങ് ഓഫീസറായ തന്നെ സംഘപരിവാറുകാർ ആക്രമിക്കാൻ ശ്രമിച്ചെന്ന് ബിന്ദു തങ്കം കല്യാണി

ശബരിമലക്ക് പോയത് നീയാണോടീ' എന്ന ചോദ്യം കൂടെ നടന്നുവന്നാണ് ഒരാൾ ചോദിച്ചത്;' ഞാൻ കയറിയില്ലല്ലോ പകുതിക്ക് വെച്ച് തിരിച്ചു പോന്നു എന്ന് മറുപടി പറഞ്ഞ് തീരും മുൻപേ തെറിയഭിഷേകമെത്തി.. 'നിനക്കൊക്കെ പോയി ചത്തൂടേടീ 'ന്ന് അലർച്ച; കൂടെ വന്ന വനിതാ പോളിങ് ഓഫസർ പേടിച്ചുപോയി; പട്ടാമ്പിയിൽ പ്രിസൈഡിങ് ഓഫീസറായ തന്നെ സംഘപരിവാറുകാർ ആക്രമിക്കാൻ ശ്രമിച്ചെന്ന് ബിന്ദു തങ്കം കല്യാണി

മറുനാടൻ ഡെസ്‌ക്‌

 പാലക്കാട്: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ദർശനത്തിനായി ശ്രമിച്ചതിനെ ചൊല്ലി അധിക്ഷേപങ്ങളും ആക്രമണങ്ങളും വരെ നേരിട്ട അദ്ധ്യാപികയാണ് ബിന്ദു തങ്കം കല്യാണി. സ്‌കൂളിൽ വരെ ബിന്ദുവിന് അപമാനം ഏറ്റുവാങ്ങേണ്ടി വന്നു. ഇതിന്റെ തുടർച്ചയായി തിരഞ്ഞെടുപ്പിൽ പ്രിസൈഡിങ് ഓഫീസറായി പോയപ്പോഴും ബിന്ദുവിനെ തേടി ദുരനുഭവമെത്തി.

പട്ടാമ്പി സംസ്‌കൃത കോളേജിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യാനാണ് പ്രിസൈഡിങ് ഓഫീസറായി ബിന്ദുതങ്കം കല്യാണി എത്തിയത്. ഡ്യൂട്ടി ചെയ്യാൻ റിസർവ് ഓഫീസറായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോളേജിലുണ്ടായിരുന്നു. റിസർവ് ഡ്യൂട്ടിയിലുളേള ഉദ്യോഗ്സ്ഥരുടെ കൂടെ ഇരിക്കുമ്പോൾ കേളേജിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ആർഎസ്എസ് -ബിജെപി പ്രവർത്തകർ ബിന്ദുവിനെ തിരിച്ചറിഞ്ഞു. അതോടെ അവർ അസ്വസ്ഥരായി. തൃത്താലഅഞഛ ഓഫീസിലും ഡ്യൂട്ടിയിലെ പൊലീസ് ഓഫീസർമാരോടും ഞാൻ വിവരം പറഞ്ഞു. വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അവരവിടെ കാത്തു നിന്നു..'ശബരിമലക്ക് പോയത് നീയാണോടീ' എന്ന ചോദ്യം കൂടെ നടന്നുവന്നാണ് ഒരാൾ ചോദിച്ചത്. ഞാൻ കയറിയില്ലല്ലോ പകുതിക്ക് വെച്ച് തിരിച്ചു പോന്നു എന്ന് മറുപടി പറഞ്ഞ് തീരും മുൻപേ തെറിയഭിഷേകമെത്തി.. 'നിനക്കൊക്കെ പോയി ചത്തൂടേടീ 'ന്ന് അലർച്ച. കൂടെ വന്ന സ്ത്രീയായ പോളിങ് ഓഫീസർ അമ്പരന്നു.. അവരത് ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.

എആർഒ ഓഫീസിൽ ബിന്ദു പരാതി എഴുതി കൊടുത്തിട്ടുണ്ട്. പരാതി കളക്ടർ വഴി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. പൊലീസിലും പരാതിപ്പെടുമെന്ന് ബിന്ദു ഫേസ്‌ബു്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

പ്രിസൈഡിങ് ഓഫീസറായാലും
സംഘികൾ തെറി വിളിക്കും..

ഇന്ത്യയുടെ പരമോന്നത ജനാധിപത്യ പ്രക്രിയയിൽ പ്രിസൈഡിങ് ഓഫീസറായി തെരെഞ്ഞെടുപ്പു കമ്മീഷന്റെ ഓർഡർ പ്രകാരം ട്രയിനിങ് ക്യാമ്പുകളിൽ പങ്കെടുത്ത് ഡ്യൂട്ടി ചെയ്യാനെത്തിയതാണ് പട്ടാമ്പി സംസ്‌കൃത കോളേജിൽ..അടിയന്തിര ഘട്ടങ്ങളിൽ ഡ്യൂട്ടി ചെയ്യാൻ Reserve Official ആയി ഇന്നലെയും ഇന്നും കോളേജിലുണ്ടായിരുന്നു ഞാനും. തെരെഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണവും വോട്ടിംഗിന് ശേഷം ഇത് സ്വീകരിക്കുന്ന സെന്ററുമാണ് സംസ്‌കൃത കോളേജ്..പട്ടാമ്പി (50), തൃത്താല (49) എന്നീ അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള സാമഗ്രികളാണ് ഇവിടെ വിതരണം ചെയ്തത്..

പോളിങ് ദിവസമായ ഇന്ന് തിരക്കൊഴിഞ്ഞ ക്യാംപസിൽ Reserve Duty യിൽ കുറച്ചു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഭക്ഷണവും മരുന്നുമൊക്കെയായി ക്യാംപസിൽ സജീവമായിരുന്ന കുടുംബശ്രീ പ്രവർത്തകരായ സ്ത്രീകൾക്ക് എന്നെ മനസിലാവുകയും നേരിൽ വന്ന് പരിചയപ്പെടുകയും ചെയ്തു.. വളരെ സ്‌നേഹത്തോടും ബഹുമാനത്തോടുമാണ് അവർ എന്നോടു പെരുമാറിയത്.. ഞാനാണെന്ന് തിരിച്ചറിഞ്ഞ കുറേ ചെറുപ്പക്കാരും ഇടവേളയിൽ വന്ന് പരിചയപ്പെടുകയും ചെയ്തു. ഇതിനിടയിൽ കോളേജിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ R$S/ BJP പ്രവർത്തകരും എന്നെ തിരിച്ചറിഞ്ഞു. അറിഞ്ഞപ്പോൾ ഒളിഞ്ഞും തെളിഞ്ഞും ഞങ്ങൾ ഇരിക്കുന്ന സ്ഥലത്തേക്ക് പലരും എത്തിനോക്കി ഞാനാണെന്ന് ഉറപ്പു വരുത്തിപ്പോയി.. ഭക്ഷണം കഴിക്കാൻ പോകുമ്പോഴും കോളേജിലെ ബൂത്തിനു മുൻപിൽ ഇവർ അസ്വസ്ഥരാകുന്നത് ഞാൻ തിരിച്ചറിഞ്ഞു.. ഉച്ചയോടെ തൃത്താലARO ഓഫീസിലും ഡ്യൂട്ടിയിലെ പൊലീസ് ഓഫീസർമാരോടും ഞാൻ വിവരം പറഞ്ഞു.. ഇടക്കെന്നോട് ഒരു തവണ മോശമായി പെരുമാറുകയും ചെയ്തു ഒരാൾ.. വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അവരവിടെ കാത്തു നിന്നു..'ശബരിമലക്ക് പോയത് നീയാണോടീ' എന്ന ചോദ്യം കൂടെ നടന്നുവന്നാണ് ഒരാൾ ചോദിച്ചത്.' ഞാൻ കയറിയില്ലല്ലോ പകുതിക്ക് വെച്ച് തിരിച്ചു പോന്നു എന്ന് മറുപടി പറഞ്ഞ് തീരും മുൻപേ തെറിയഭിഷേകമെത്തി.. 'നിനക്കൊക്കെ പോയി ചത്തൂടേടീ 'ന്ന് അലർച്ച..
ആ നിമിഷം അവരെന്നെ ആക്രമിക്കാൻ കോളേജിന് പുറത്ത് കാത്തുനിന്നതാണെന്ന് ബോധ്യപ്പെട്ട നിമിഷം ഞാൻ ക്യാംപസിലേക്ക് തിരിച്ചു നടന്നു.'എന്റെ കൂടെ വന്ന സ്ത്രീയായ പോളിങ് ഓഫീസർ അമ്പരന്നു.. അവരത് ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല..
തിരിച്ച് ARO ഓഫീസിലെത്തി പരാതി എഴുതിക്കൊടുത്തു.. തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കമ്മീഷൻ നിയോഗിച്ച ഒരു ഓഫീസറെ കൈകാര്യം ചെയ്യാനുള്ള അവരുടെ ആലോചന തന്നെ ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും നേരിടുന്ന വെല്ലുവിളിയാണ്. എന്റെ പരാതി നാളെ ജില്ലാ വരണാധികാരിയായ കലക്ടർക്ക് കൈമാറുമെന്നും പ്രോപ്പർ ചാനലിൽ തെരെഞ്ഞെടുപ്പ് കമ്മീഷന് അയച്ചു കൊടുക്കുമെന്നും റിട്ടേണിങ് ഓഫീസർ അറിയിച്ചു..

പൊലീസിലും പരാതിപ്പെടുന്നുണ്ട്..
കോളേജ് ക്യാംപസിലേയും
പോളിങ് ബൂത്തിലെയും പരിസരത്തേയും CCTV യിൽ ഈ മുഖങ്ങൾ പലവട്ടം പതിഞ്ഞിട്ടുണ്ട്..
കണ്ടാൽ നന്നായി തിരിച്ചറിയാവുന്ന മുഖങ്ങളാണ്..
നിയമപരമായി മുൻപോട്ട് പോകും..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP