Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംതൃപ്തിയോടെയാണ് വിടവാങ്ങുന്നത്; ഇത് ഒരു യാത്രയുടെ അവസാനവും മറ്റൊരു യാത്രയുടെ തുടക്കവും; ദൈവത്തിനു ജാതിയോ മതമോ ഇല്ല; എന്റെ സംസ്‌കാരശുശ്രൂഷയിൽ സംബന്ധിക്കാനെത്തിയവരോട് നേരിട്ടു നന്ദിപറയാൻ ആഗ്രഹമുണ്ടെങ്കിലും അത് അസാധ്യമാണ് എന്നറിയാനുള്ള സാമാന്യ വിജ്ഞാനം നിങ്ങൾക്ക് എല്ലാവർക്കുമുണ്ടാകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു; മരണാനന്തരകർമ്മങ്ങളിൽ പങ്കെടുത്തവർക്കു ബാബു പോളിന്റെ നന്ദി അറിയിക്കൽ; മരണത്തിലും ബാബു പോൾ വ്യത്യസ്തനാകുമ്പോൾ

സംതൃപ്തിയോടെയാണ് വിടവാങ്ങുന്നത്; ഇത് ഒരു യാത്രയുടെ അവസാനവും മറ്റൊരു യാത്രയുടെ തുടക്കവും; ദൈവത്തിനു ജാതിയോ മതമോ ഇല്ല; എന്റെ സംസ്‌കാരശുശ്രൂഷയിൽ സംബന്ധിക്കാനെത്തിയവരോട് നേരിട്ടു നന്ദിപറയാൻ ആഗ്രഹമുണ്ടെങ്കിലും അത് അസാധ്യമാണ് എന്നറിയാനുള്ള സാമാന്യ വിജ്ഞാനം നിങ്ങൾക്ക് എല്ലാവർക്കുമുണ്ടാകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു; മരണാനന്തരകർമ്മങ്ങളിൽ പങ്കെടുത്തവർക്കു ബാബു പോളിന്റെ നന്ദി അറിയിക്കൽ; മരണത്തിലും ബാബു പോൾ വ്യത്യസ്തനാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : എന്തിലും ഏതിലും വ്യത്യസ്തത കാത്തുസൂക്ഷിച്ചിരുന്ന ഡോ.ഡി. ബാബു പോൾ തന്റെ മരണത്തിലും ഈ വ്യത്യസ്തത കാട്ടി. മരണാനന്തരകർമ്മങ്ങളിൽ പങ്കെടുത്തവർക്കു വാട്സ് ആപ് സന്ദേശത്തിലൂടെ അദ്ദേഹം നടത്തിയ നന്ദിപ്രകടനമാണ് ചർച്ചയാവുകയാണ്. മരിക്കുന്നതിനു മുമ്പ് അദ്ദേഹം റെക്കോഡ് ചെയ്തു സൂക്ഷിച്ച 15 മിനിറ്റ് ദൈർഘ്യമുള്ള ഈ സന്ദേശമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാ വിഷയം.

'സഹോദരീ-സഹോദരന്മാരെ ഭയപ്പെടേണ്ട. നിങ്ങൾക്കെല്ലാം ഉണ്ടാകാനുള്ള ഒരു ആശ്വാസ വചനം ഞാൻ നിങ്ങളെ അറിയിക്കുന്നു. ഇത് ഞാൻ ജീവിച്ചിരിക്കുമ്പോൾ രേഖപ്പെടുത്തുന്ന വാക്കുകളാണ്. എന്റെ സംസ്‌കാരശുശ്രൂഷയിൽ സംബന്ധിക്കാനെത്തിയ നിങ്ങളോടൊക്കെ നേരിട്ടു നന്ദിപറയാൻ എനിക്ക് ആഗ്രഹമുണ്ടെങ്കിലും അത് അസാധ്യമാണ് എന്നറിയാനുള്ള സാമാന്യ വിജ്ഞാനം നിങ്ങൾക്ക് എല്ലാവർക്കുമുണ്ടാകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു'. ഈ ശബ്ദസന്ദേശം അവസാനിക്കുന്നത് ഇങ്ങനെയാണ്: '...സംതൃപ്തിയോടെയാണ് ഞാൻ വിടവാങ്ങുന്നത്. നിങ്ങൾ എന്നെക്കുറിച്ചോർത്തു കരയേണ്ട... ഇത് ഒരു യാത്രയുടെ അവസാനവും മറ്റൊരു യാത്രയുടെ തുടക്കവുമാണ്. ദൈവത്തിനു ജാതിയോ മതമോ ഇല്ല'.

2018 സെപ്റ്റംബറിൽ തയാറാക്കിവച്ചിരുന്ന ശബ്ദസന്ദേശമാണ് ഞായറാഴ്ച പ്രബോധനം എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പുറത്തുവിട്ടത്. ഈ ഗ്രൂപ്പിന്റെ അഡ്‌മിൻ ബാബു പോളായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹം പറഞ്ഞുറപ്പിച്ച പ്രകാരം ഗ്രൂപ്പിലെ അംഗങ്ങളാണ് ഇത് പുറത്തുവിട്ടതെന്നാണ് സൂചന. ഔദ്യോഗിക ബഹുമതികളോടെ ജന്മനാടായ കുറുപ്പംപടിയിലെ സന്റെ് മേരീസ് കത്തീഡ്രൽ പള്ളിയിലാണ് ബാബു പോളിന്റെ ഭൗതികശരീരം സംസ്‌കരിച്ചത്. പിതാവിന്റെ അമ്മ വീടായ മരങ്ങാട്ട് വീട്ടിലും പള്ളിയിലും സമൂഹത്തിലെ നാനാതുറകളിലുമുള്ള ജനസാഗരങ്ങളാണ് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. രാഷ്ട്രീയ സാമൂഹിക സാഹിത്യ മണ്ഡലങ്ങളിലെയും ഉദ്യോഗസ്ഥ വൃന്ദങ്ങളിലെയും പ്രമുഖരുടെ നീണ്ടനിരതന്നെ എത്തിയിരുന്നു.

യാക്കോബായസഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ പ്രധാന കാർമികത്വത്തിൽ എബ്രഹാം മോർ സേവേറിയോസ്, ജോസഫ് മോർ ഗ്രിഗോറിയോസ്, മാത്യൂസ് മോർ അന്തിമോസ്, ഏലിയാസ് മോർ യൂലിയോസ്, ഗീവർഗീസ് മോർ കൂറിലോസ്, കുരിയാക്കോസ് മോർ സേവേറിയോസ്, മാത്യൂസ് മോർ ഇവാനിയോസ് എന്നിവർ സഹകാർമികത്വം വഹിച്ചു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ബാബുപോൾ അന്തരിച്ചത്. 78 വയസായിരുന്നു. അഡീഷനൽ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാനായും സേവനമനുഷ്ഠിച്ചിരുന്നു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ കോ ഓർഡിറ്റേറുമായിരുന്നു.

ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം, ഫിഷറീസ്, ഗതാഗതം റവന്യൂ തുടങ്ങി ഒട്ടേറെ വകുപ്പുകളുടെ സെക്രട്ടറിയായിരുന്നു.നവകേരള മിഷനുകളുടെ ഉപദേശകനും കിഫ്ബി ഭരണസമിതി അംഗവുമായിരുന്നു. അഡിഷണൽ ചീഫ് സെക്രട്ടറിയായാണ് വിരമിച്ചത്.രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഗവേഷണത്തിലൂടെ തയ്യാറാക്കിയ വേദശബ്ദ രത്‌നാകരം എന്ന ബൈബിൾ നിഘണ്ടു ഉൾപ്പെടെ മുപ്പത്തഞ്ചോളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്.എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തിൽ പി.എ.പൗലോസ് കോറെപ്പിസ്‌കോപ്പയുടെയും മേരി പോളിന്റെയും മകനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP