Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൂവെള്ള വസ്ത്രത്തിൽ സുന്ദരിയായി തിളങ്ങിയ അർച്ചന ഫോട്ടോഷൂട്ട് നടത്തിയത് നടു റോഡിൽ! താരം സ്‌റ്റൈലായി പോസ് ചെയ്ത നിന്നപ്പോൾ പിന്നിൽ 'ക്ഷമയോടെ' ക്യൂ നിന്ന് വാഹനങ്ങൾ; പടമെടുത്ത് സെക്കണ്ടുകൾക്കകം കൂട്ടുകാരുടെ അടുത്തേക്കോടി നടി; നീലത്താമര നായിക 'റോഡ് ഫോട്ടോഷൂട്ട്' പങ്കുവെച്ചത് ഇൻസ്റ്റാഗ്രാം വഴി

തൂവെള്ള വസ്ത്രത്തിൽ സുന്ദരിയായി തിളങ്ങിയ അർച്ചന ഫോട്ടോഷൂട്ട് നടത്തിയത് നടു റോഡിൽ! താരം സ്‌റ്റൈലായി പോസ് ചെയ്ത നിന്നപ്പോൾ പിന്നിൽ 'ക്ഷമയോടെ' ക്യൂ നിന്ന് വാഹനങ്ങൾ; പടമെടുത്ത് സെക്കണ്ടുകൾക്കകം കൂട്ടുകാരുടെ അടുത്തേക്കോടി നടി; നീലത്താമര നായിക 'റോഡ് ഫോട്ടോഷൂട്ട്' പങ്കുവെച്ചത് ഇൻസ്റ്റാഗ്രാം വഴി

മറുനാടൻ ഡെസ്‌ക്‌

തൂവെള്ള വസ്ത്രം ധരിച്ച് ഒരു സുന്ദരി നടുറോഡിൽ നിൽക്കുന്നു. മുഖാ കാണാൻ സാധിച്ചില്ലെങ്കിലും ആൾ സുന്ദരിയായിരിക്കും എന്ന് തെളിയിക്കും വിധമായിരുന്നു ആ നിൽപ്പ്. റോഡ് ബ്ലോക്ക് ചെയ്ത് സിനിമാ താരം അർച്ചനാ കവി നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സാമൂഹ്യ മാധ്യത്തിൽ ഹിറ്റായി ഓടുന്ന പോസ്റ്റുകളിൽ ഒന്ന്. തോപ്പുംപടി പാലത്തിന് മുന്നിൽ വച്ചായിരുന്നു താരത്തിന്റെ ഫോട്ടോഷൂട്ട് കലാപരിപാടി.

താരം കിടിൽ പോസിൽ നിന്നപ്പോൾ പിന്നാലെ വന്ന വാഹനങ്ങൾ 'ക്ഷമയോടെ' സംഗതി നോക്കി നിന്നു. ഇതിന്റെ ഫോട്ടോയും വീഡിയോയും താരം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചപ്പോൾ ഒട്ടനവധി കമന്റുകളാണ് പോസ്റ്റിനെ തേടിയെത്തിയത്. തന്റെ തൊട്ടു പിന്നിൽ കാർ വന്ന് നിന്നിട്ടും താരം അനങ്ങാതെ നിൽക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. എന്നാലും താരത്തിന്റെ കഷ്ടപ്പാട് വെറുതെയായില്ല. നല്ല കിടിലൻ ക്ലിക്കാണ് ഫോട്ടോഗ്രാഫർമാർ താരത്തിന് സമ്മാനിച്ചത്. മുൻപും ഇതേ പാലത്തിനു മുന്നിൽ നിന്നുള്ള ചിത്രം അർച്ചന പോസ്റ്റ് ചെയ്തിരുന്നു.

 ചിത്രത്തിന് അടിക്കുറിപ്പായി അർച്ചന കുറിച്ചതിങ്ങനെ, 'അർച്ചന പുറകിൽ കാർ വരുന്നു, മാറിനിൽക്ക്; ഞാൻഇനിയും ചിരിക്കണോ?, ഓക്കെ'.. നീലത്താമരയിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ നടിയാണ് അർച്ചന കവി. വിവാഹശേഷം സിനിമകളിൽ സജീവമല്ലെങ്കിലും ബ്ലോഗിലൂടെയും വ്‌ളോഗിലൂടെയും നടി നിരന്തരം പ്രേക്ഷകരുമായി സംവദിക്കാറുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP