Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഒറ്റരാത്രി കൊണ്ട് പാച്ചേനിയേ 'എ' ഗ്രൂപ്പിൽ നിന്ന് 'സു' ഗ്രൂപ്പിലേക്ക് മാറ്റി മാമോദീസ മുക്കിയ സുധീരൻ ഗ്രൂപ്പ് മുയലാളിമാരെ വിമർശിക്കേണ്ട'; ഒരു സീറ്റിലും പരിഗണിക്കപ്പെടാത്തതിന്റെ നിരാശ ഫേസ്‌ബുക്കിൽ ഗ്രൂപ്പു പോസ്റ്റിട്ടു തീർത്ത് എ പി അബ്ദുള്ളക്കുട്ടി; അനവസരത്തിലുള്ള പോസ്‌റ്റെന്ന് വി ടി ബൽറാം; അക്കൗണ്ട് ഹാക്ക് ചെയ്‌തോ? അതോ മദ്യപിച്ച് പോസ്റ്റിട്ടതോ എന്നു ചോദിച്ച് അണികളുടെ പൊങ്കാല

'ഒറ്റരാത്രി കൊണ്ട് പാച്ചേനിയേ 'എ' ഗ്രൂപ്പിൽ നിന്ന് 'സു' ഗ്രൂപ്പിലേക്ക് മാറ്റി മാമോദീസ മുക്കിയ സുധീരൻ ഗ്രൂപ്പ് മുയലാളിമാരെ വിമർശിക്കേണ്ട'; ഒരു സീറ്റിലും പരിഗണിക്കപ്പെടാത്തതിന്റെ നിരാശ ഫേസ്‌ബുക്കിൽ ഗ്രൂപ്പു പോസ്റ്റിട്ടു തീർത്ത് എ പി അബ്ദുള്ളക്കുട്ടി; അനവസരത്തിലുള്ള പോസ്‌റ്റെന്ന് വി ടി ബൽറാം; അക്കൗണ്ട് ഹാക്ക് ചെയ്‌തോ? അതോ മദ്യപിച്ച് പോസ്റ്റിട്ടതോ എന്നു ചോദിച്ച് അണികളുടെ പൊങ്കാല

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കോൺഗ്രസിലെ ഗ്രൂപ്പു വീതംവെയ്‌പ്പ് കാരണം വടകരയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ ഇനിയും പ്രഖ്യാപിക്കാൻ സാധിച്ചിട്ടില്ല. വയനാട്ടിൽ സിദ്ദിഖ് ഉറപ്പിച്ചെങ്കിലും അവസാന നിമിഷവും അടിപിടി തുടരുകയായിരുന്നു. ഇതിനിടെ ഇന്നലെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെക്കലിനെ വിമർശിച്ച് മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ രംഗത്തുവന്നിരുന്നു. ഇതിനിടെ ഇന്നലെ വൈകുന്നേരത്തോടെ സുധീരനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച് എ പി അബ്ദുള്ളക്കുട്ടി രംഗത്തുവന്നു.

കോൺഗ്രസിലെ ഗ്രൂപ്പ് തമ്മിലടിയെ വിമർശിച്ച കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരനെതിരെയാണ് എ.പി അബ്ദുള്ള കുട്ടി രംഗത്തെത്തിയത്. ഫേസബുക്കിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരിണം. ഒറ്റരാത്രി കൊണ്ട് സതീശൻ പാച്ചേനിയെ ഗ്രൂപ്പ് മാറ്റിയ സുധീരൻ ഗ്രൂപ്പ് മുതലാളിമാരെ വിമർശിക്കേണ്ടെന്ന് ആയിരുന്നു അബ്ദുള്ള കുട്ടിയുടെ കുറിപ്പ്. സതീശൻ പാച്ചേനിയെ മുമ്പ് ഡി.സി.സി പ്രസിഡന്റാക്കാൻ സുധീരന്റെ ഗ്രൂപ്പിലേക്ക് മാറ്റിയ ചരിത്രം ഓർപ്പിക്കുകയായിരുന്നു അബ്ദുള്ള കുട്ടി. അതേസമയം, പോസ്റ്റ് അനവസരത്തിലുള്ളതാണെന്നും പിൻവലിക്കുന്നതാണ് നല്ലതെന്നും പോസ്റ്റിന് വി.ടി ബൽറാം കമന്റ് ചെയ്തു.

ഈ പോസ്റ്റ് അബ്ദുള്ളകുട്ടിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഇട്ടതാണോ തുടങ്ങിയ സംശയങ്ങൾ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്. എന്നാൽ ഇത് തന്റെ പോസ്റ്റ് തന്നെയാണെന്ന് കണ്ണൂരിലെ മുൻ കോൺഗ്രസ് എംഎൽഎ മറുപടി നൽകിയിട്ടുണ്ട്. വലിയ വിമർശനമാണ് കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത്. കോൺഗ്രസ് എംഎൽഎ വിടി ബലറാം പതിവുപോലെ കമന്റുമായി എത്തിയിട്ടുണ്ട്. ഈ പോസ്റ്റ് അനവസരത്തിലാണെന്നും, പിൻവലിക്കുന്നതാണ് ഉചിതമെന്നും ബലറാം എംഎൽഎ അബ്ദുള്ളകുട്ടിയെ ഉപദേശിക്കുന്നു. പല കോൺഗ്രസ് പ്രവർത്തകരും പോസ്റ്റ് പിൻവലിക്കാനായി അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.

മുമ്പും വി എം സുധീരനെതിരെ അബ്ദുള്ളക്കുട്ടി ഫേസ്‌ബുക്കിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. അന്ന് അത് പിൻവലിച്ച് മാപ്പു പറയുകയും ചെയ്തിരുന്നു. അതേ സമയം തിങ്കളാഴ്ച രാത്രി ഇട്ട പോസ്റ്റിൽ ഒരു മാറ്റവും വരുത്താൻ അബ്ദുള്ളക്കുട്ടി ഇതുവരെ തയ്യാറായിട്ടില്ല. സീറ്റു ലഭിക്കാത്തതിന്റെ നിരാശയാണ് അബ്ദുള്ളക്കുട്ടി പ്രകടിപ്പിച്ചതെന്നാണ് അറിയുന്നത്.

കാസർകോട് മണ്ഡലത്തിൽ തുടക്കത്തിൽ അബ്ദുള്ളക്കുട്ടിയുടെ പേര് ഉയർന്നു കേട്ടിരുന്നു. എന്നാൽ, പിന്നീട് ഈ പരിഗണന പോലും ഉണ്ടായില്ല. കഴിഞ്ഞ തവണ അബ്ദുള്ളക്കുട്ടിയെ മാറ്റിയാണ് കണ്ണൂർ മണ്ഡലത്തിൽ സതീശൻ പാച്ചേനിയെ മത്സരിപ്പിച്ചത്. ഈ സീറ്റു പോയതിൽ സതീശൻ പാച്ചേനിയോടുള്ള അമർഷം കൂടിയാണ് അബ്ദുള്ളക്കുട്ടി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രകടിപ്പിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP