Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

​ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലിന്റെ ഭാര്യ സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറയോ; ​ഗൂ​ഗിളിന് കൈപ്പിഴ പതിവാകുമ്പോൾ..

​ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലിന്റെ ഭാര്യ സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറയോ; ​ഗൂ​ഗിളിന് കൈപ്പിഴ പതിവാകുമ്പോൾ..

മറുനാടൻ ഡെസ്‌ക്‌

ഗൂ​ഗിളിന് വീണ്ടും അബദ്ധം പിണഞ്ഞു. ഇക്കുറി തെറ്റ് പറ്റിയത് യുവ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലിന്റെ കുടുംബ വിവരണത്തിലാണ്. അവിവാഹിതനായ യുവ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലിന്റെ ഭാര്യ സച്ചിൻ തെൻഡുൽക്കറുടെ മകളായ സാറയാണെന്നാണു ഗൂഗിളിന്റെ പുതിയ ‘കണ്ടെത്തൽ’. ശുഭ്മാൻ ഗില്ലിന്റെ ഭാര്യ എന്ന് ഗൂഗിളിൽ തിരയുമ്പോഴാണ് സച്ചിന്റെ മകൾ സാറ തെൻഡുൽക്കറുടെ പേര് ലഭിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസത്തിന്റെ മകൾ ശുഭ്മാൻ ഗില്ലുമായി ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനിടെയാണ് ഗൂഗിൾ സാറയെ ശുഭ്മാന്റെ ‘ഭാര്യയാക്കിയത്’.

ശുഭ്മാൻ ഗില്ലും സാറയും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ശുഭ്മാന്റെ ചിത്രങ്ങൾക്ക് സാറ പ്രതികരിക്കാറുമുണ്ട്. അടുത്തിടെ ശുഭ്മാൻ ഗിൽ ഒരു കാറിനൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ഹാർട്ട് ഇമോജി നൽകിയാണു സാറ പ്രതികരിച്ചത്. മറ്റൊരു ഹാർട്ട് ഇമോജി നൽകി ശുഭ്മാൻ സാറയുടെ പ്രതികരണത്തെ സ്വീകരിച്ചു. ഇതോടെയാണ് ഗില്ലിനെയും സാറയെയും കുറിച്ച് അഭ്യൂഹങ്ങളും ഉയർന്നത്.

ഐപിഎൽ മത്സരങ്ങളുടെ ഭാഗമായി ശുഭ്മാൻ ഗിൽ ഇപ്പോൾ യുഎഇയിലാണ്. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരമായ ഗിൽ ഏഴ് മത്സരങ്ങളിൽനിന്ന് 254 റൺസ് ഇതിനകം നേടിക്കഴിഞ്ഞു. രണ്ട് അർധസെഞ്ചുറികളും ഗിൽ സ്വന്തമാക്കി. ഇന്ത്യയുടെ യുവക്രിക്കറ്റർമാരിൽ‌ ബിസിസിഐ ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന താരങ്ങളിലൊരാളാണ് ശുഭ്മാൻ ഗിൽ.

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ ഭാര്യയും നടിയുമായ അനുഷ്ക ശർമയെ അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ ഭാര്യയെന്നു കാണിച്ചു ദിവസങ്ങൾക്കു മുൻപ് ഗൂഗിളിന് ഒരു പിഴവ് പറ്റിയിരുന്നു. അനുഷ്ക ശർമയും പ്രീതി സിന്റയുമാണ് പ്രിയപ്പെട്ട ബോളിവുഡ് നടിമാരെന്ന് അഫ്ഗാൻ താരം റാഷിദ് ഖാൻ അടുത്തിടെ ഒരു ഇന്റർവ്യൂവിൽ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റാഷിദ് ഖാന്റെ ഭാര്യയാണ് അനുഷ്കയെന്ന് ഗൂഗിളിന് പിഴവ് പറ്റിയത്.വീണ്ടും അതേ രീതിയിലാണ് പിഴവ് ആവർത്തിച്ചിരിക്കുന്നത്. ഗൂഗിൾ അൽ‌ഗോരിതത്തിലെ തകരാറുകളാണു തുടർച്ചയായുള്ള ഇത്തരം പിഴവുകളിലേക്കു നയിക്കുന്നതെന്നാണു വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP