Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈ നിശബദ്ത അപകടകരമാണ്; ആണധികാരത്തിന്റെയും സത്രീവിരുദ്ധതയുടെയും ഇടമായി നമ്മുടെ ചലച്ചിത്രമേഖല മുദ്രകുത്തപ്പെടാതിരിക്കാൻ നിങ്ങൾ മാനം വെടിയണം; ഇടവേള ബാബുവിന്റെ പരാമർശത്തിൽ കുറിപ്പുമായി അഞ്ജലി മേനോൻ

മറുനാടൻ ഡെസ്‌ക്‌

ലൈംഗികാതിക്രമത്തെ അതിജീവിച്ച നടിക്കെതിരേ നടൻ ഇടവേള ബാബു നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി സംവിധായികയും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സിയിലെ അംഗവുമായ അഞ്ജലി മേനോൻ. സംഭവത്തിൽ സംഘടന അച്ചടക്ക നടപടിക്ക് പോലും മുതിരാത്തത് എന്തുകൊണ്ടാണെന്നും നിശബ്ദരായിരിക്കുന്നവരും ദ്രോഹിക്കുന്നവരുടെ ഭാഗത്താണെന്ന് അഞ്ജലി മേനോൻ കുറിക്കുന്നു.നെയിംലസ് ആൻഡ് ഷെയിംലസ് എന്ന തലക്കെട്ടിലുള്ള ബ്ലോഗിലാണ് അഞ്ജലി തന്റെ നിലപാട് വ്യക്തമാക്കുന്നത്.

അഞ്ജലിയുടെ കുറിപ്പ്;-

സിനിമയിൽ വനിതാ സഹപ്രവർത്തകരോട് ബഹുമാനം പുലർത്തുന്നവർ പോലും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്. ഈ നിശബദ്ത അപകടകരമാണ്. ആണധികാരത്തിന്റെയും സത്രീവിരുദ്ധതയുടെയും ഇടമായി നമ്മുടെ ചലച്ചിത്രമേഖല മുദ്രകുത്തപ്പെടാതിരിക്കാൻ നിങ്ങൾ മാനം വെടിയണം.

അതിജീവിച്ചവളുടെ അവകാശങ്ങൾക്കൊപ്പം നിൽക്കുന്നവർ ഇവിടെയുള്ള സ്ത്രീകൾക്ക് വേണ്ടിയാണ് ശബ്ദിക്കുന്നത്. നമ്മളിൽ പലരെക്കാൾ ജീവനുണ്ടവൾക്ക്. സമൂഹ മാധ്യമത്തിൽ ഒരു പോസ്റ്റിടാനോ ഐക്യപ്പെടാനോ വേണ്ടിയല്ല ഈ പറയുന്നത്.

തുല്യതക്ക് വേണ്ടിയുള്ള നിലപാടും ഇത്തരം സാഹചര്യങ്ങളിലുള്ള പ്രതികരണവുമാണ് ആവശ്യപ്പെടുന്നത്. അതല്ലെങ്കിൽ എല്ലാവരും വെറും ഷമ്മിമാരായിപ്പോകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP