Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'മോദി ഭക്തി എന്നാൽ ഇതാണോ ? മോദി ഭക്തിയുടെ പേരിൽ ഇങ്ങനെയൊക്കെ ചെയ്യുമോ' ? രാഹുൽ ഗാന്ധിയുടെ ട്വിറ്റർ പേജിൽ മോദിക്കനുകൂലമായിട്ട പോസ്റ്റിന് ലൈക്കടിച്ച് തുടങ്ങിയ ബന്ധം കലാശിച്ചത് മിന്നുകെട്ടിൽ; ഡിസംബർ 31ന് വിവാഹം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടപ്പോഴേയ്ക്കും ഭർത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് അൽപിക; ട്വിറ്ററിലൂടെ ഒന്നിച്ച ദമ്പതികൾ പിരിയാനൊരുങ്ങുന്നുവോ ?

'മോദി ഭക്തി എന്നാൽ ഇതാണോ ? മോദി ഭക്തിയുടെ പേരിൽ ഇങ്ങനെയൊക്കെ ചെയ്യുമോ' ? രാഹുൽ ഗാന്ധിയുടെ ട്വിറ്റർ പേജിൽ മോദിക്കനുകൂലമായിട്ട പോസ്റ്റിന് ലൈക്കടിച്ച് തുടങ്ങിയ ബന്ധം കലാശിച്ചത് മിന്നുകെട്ടിൽ; ഡിസംബർ 31ന് വിവാഹം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടപ്പോഴേയ്ക്കും ഭർത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് അൽപിക; ട്വിറ്ററിലൂടെ ഒന്നിച്ച ദമ്പതികൾ പിരിയാനൊരുങ്ങുന്നുവോ ?

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: യുവാവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തോന്നിയ ഭക്തികണ്ട് ആകൃഷ്ടയായി വിവാഹം ചെയ്ത യുവതി ഇപ്പോൾ പറയുന്നത് ഭർത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന കഥ. അൽപിക പാണ്ഡേയും ജയ്‌ദേവ് എന്ന ഗുജറാത്തി യുവാവും തമ്മിലുള്ള വിവാഹമാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി സമൂഹ മാധ്യമത്തിൽ ചർച്ചയായത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ പേജിൽ മോദിയോടുള്ള തന്റെ ആരാധനയറിയിച്ച് ജയ്‌ദേവ് ഇട്ട പോസ്റ്റ് ലൈക്ക് ചെയ്യുന്നത് മുതലാണ് അൽപ്പികയും ജയ്‌ദേവും തമ്മിലുള്ള 'ഓൺലൈൻ' ബന്ധം 'ലൈവാ'കുന്നത്.

ഒടുവിൽ ഇക്കഴിഞ്ഞ ഡിസംബർ 31ന് ഇവർ തമ്മിൽ വിവാഹിതരാകുകയും ചെയ്തിരുന്നു.നമോ എഗെയ്ൻ എന്ന് എഴുതിയ ടീഷർട്ട് ധരിച്ച് നിൽക്കുന്ന ഈ പ്രണയ ജോഡികളുടെ ചിത്രവും തങ്ങൾ പ്രണയത്തിലായതിന്റെ വിവരണവുമടക്കമാണ് ജയ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. എന്നാൽ വവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോൾ ഭർത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുകയാംണ് അൽപ്പിക.

അതന്റെ അനുവാദം ചോദിക്കാതെയാണ് ജയ്‌ദേവ് തന്റെ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതെന്നും തന്റെ പ്രശസ്തി മാത്രമാണ് അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നതെന്നും അതിന് തന്നെ കരുവാക്കുകയായിരുന്നെന്നും അൽപ്പിക പറയുന്നു. ജയ്‌ദേവിന്റെ പ്രണയം പോലും സത്യമാണോ എന്ന് സംശയിക്കുന്നതായും ജയ്‌ദേവിന്റെ മോദി ഭക്തി പോലും കപടമാണെന്നും അൽപിക പറയുന്നു. ഭർത്താവും കുടുംബവും തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും വീടിന് പുറത്ത് പോകാൻ അനുവാദമില്ലെന്നും ഭർത്താവിന് സംശയരോഗമാണെന്നും ഫോൺ ഉപയോഗിക്കാൻ അനുവാദം വേണമെന്നും അൽപിക പറയുന്നു.

 സഹികെട്ട് താൻ ആത്മഹത്യ ശ്രമിച്ചിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തുന്നു.ഇതാണോ മോദി ഭക്തിയെന്നും മോദി ഭക്തിയുടെ പേരിൽ ഇങ്ങനെയൊക്കെ ചെയ്യുമോയെന്നും അൽപ്പിക ചോദിക്കുന്നു. പ്രണയ കഥ പോലെ തന്നെ പെൺകുട്ടിയുടെ ഈ വെളിപ്പെടുത്തലും സൈബർ ലോകം ഏറ്റെടുത്തുകഴിഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP