Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നിഷാദ്, സുടാപ്പി ആയി കൊള്ളൂ, അതു നുണകൾ വിളമ്പിക്കൊണ്ടാവരുത്; വ്യക്തി എന്ന നിലയ്ക്ക് മറ്റു പെരിയ നായകന്മാരെ പോലെ ഇരട്ട വ്യക്തിത്വം ഇല്ലാത്തയാളാണ് സുരേഷ്; എന്താണോ അതു തുറന്നു പറയും, ആരെയും താങ്ങുന്ന സ്വഭാവം ഇല്ല തന്നെ;അദ്ദേഹം മത്സരിക്കുന്നതിൽ താങ്കളുടെ വിഷമം മനസ്സിലാക്കുന്നു; കരഞ്ഞു തീർക്കുക എന്നതാണ് ഏക വഴി; ഇന്നസെന്റ് എന്ന പുണ്യാളൻ മത്സര രംഗത്തുണ്ടല്ലോ അദ്ദേഹം കൈകാലിട്ടടിക്കയാണ് സഹായിക്കൂ;സസ്‌നേഹം സംഘി അലിഅക്‌ബർ  

നിഷാദ്, സുടാപ്പി ആയി കൊള്ളൂ, അതു നുണകൾ വിളമ്പിക്കൊണ്ടാവരുത്; വ്യക്തി എന്ന നിലയ്ക്ക് മറ്റു പെരിയ നായകന്മാരെ പോലെ ഇരട്ട വ്യക്തിത്വം ഇല്ലാത്തയാളാണ് സുരേഷ്; എന്താണോ അതു തുറന്നു പറയും, ആരെയും താങ്ങുന്ന സ്വഭാവം ഇല്ല തന്നെ;അദ്ദേഹം മത്സരിക്കുന്നതിൽ താങ്കളുടെ വിഷമം മനസ്സിലാക്കുന്നു; കരഞ്ഞു തീർക്കുക എന്നതാണ് ഏക വഴി; ഇന്നസെന്റ് എന്ന പുണ്യാളൻ മത്സര രംഗത്തുണ്ടല്ലോ അദ്ദേഹം കൈകാലിട്ടടിക്കയാണ് സഹായിക്കൂ;സസ്‌നേഹം സംഘി അലിഅക്‌ബർ   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തൃശൂർ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ സംവിധായകൻ എം.എ നിഷാദ് ഉന്നയിച്ച ആരോപണങ്ങൾക്ക് കിടിലൻ മറുപടിയുമായി സംവിധായകൻ അലി അക്‌ബർ രംഗത്ത്. ഒരു വ്യക്തി എന്ന നിലയ്ക്ക് മറ്റു പല നായകന്മാരിലും ആരോപിക്കാവുന്ന ഇരട്ട വ്യക്തിത്വം ഇല്ലാത്തയാളാണ് സുരേഷ് ഗോപിയെന്ന് അലി അക്‌ബർ പറഞ്ഞു. എന്താണോ അതു തുറന്നു പറയും ആരെയും താങ്ങുന്ന സ്വഭാവം ഇല്ല തന്നെ, നായകത്വത്തിൽ നിന്നും പലരുടെയും പിൻകുത്തലിൽ വെറുതെ വീട്ടിലിരിക്കേണ്ടി വന്നപ്പോഴും അദ്ദേഹം പരിഭവം പറഞ്ഞു വന്നിട്ടില്ലെന്നും അലി അക്‌ബർ പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അലി അക്‌ബറിന്റെ മറുപടി.അദ്ദേഹത്തിന് കുട്ടികളുടെ മനസ്സാണ്, പെട്ടെന്ന് നോവും, അലിയുകയും ചെയ്യും. അദ്ദേഹത്തിന് വലിയ സമ്പാദ്യം ഒന്നുമില്ല എന്നാണ് എന്റെ അറിവ്, കുടുംബ സ്നേഹി, മറ്റുള്ളവരുടെ വേദനയിൽ ചേരുന്നയാൾ.. കള്ളത്തരമില്ലാത്ത പൊള്ളയായത് കാരണം അബദ്ധവും പറ്റും. ഇത്രയുമാണ് ഞാൻ അറിയുന്ന സുരേഷ് ഗോപി, പിന്നേ താങ്കൾക്ക് സിനിമാക്കാർ രാഷ്ട്രീയത്തിലിറങ്ങുന്നതിനോട് പൊതുവെ വിരോധമില്ലല്ലോ?- അലി അക്‌ബർ പറഞ്ഞു.

സുരേഷ് ഗോപി തൃശൂരിൽ മത്സരിക്കുന്നതിൽ താങ്കളുടെ വിഷമം ഞങ്ങൾ മനസ്സിലാക്കുന്നു. കരഞ്ഞു തീർക്കുക എന്നതാണ് ഏക വഴി. പിന്നേ സുരേഷ് ഗോപിയെ തൽക്കാലം അങ്ങ് വിട്ടേക്ക്, അദ്ദേഹം മോദിയുടെ ആശ്രിതനായി തുടരട്ടെ, താങ്കൾ പിണറായി സഖാവിന്റെ ആശ്രിതനായി തുടരുക.. പറ്റുമെങ്കിൽ പശുവിനെ വിടാതെ കൂടെ കൊണ്ടു നടക്കുക എന്നും കൂട്ടിച്ചേർത്തു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശ്രീ. എംഎ നിഷാദ്, സുടാപ്പി ആയി കൊള്ളൂ പക്ഷെ അതു നുണകൾ വിളമ്പിക്കൊണ്ടാവരുത്. ശ്രീ സുരേഷ് ഗോപിയെ കുറിച്ച് താങ്കളുടെ അഭിപ്രായ പ്രകടനം കണ്ടു കോരിത്തരിച്ചു. സുഹൃത്തേ താങ്കൾ മാത്രമല്ല സിനിമാക്കാരൻ.. 1992മുതൽ സുരേഷ് ഗോപിയെ അറിയുന്ന വ്യക്തിയാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി നായകനാക്കി (പൊന്നുച്ചാമി )സിനിമ എടുത്ത വ്യക്തിയുമാണ്.. ഒരു വ്യക്തി എന്ന നിലയ്ക്ക് മറ്റു പെരിയ പല നായകന്മാരിലും ആരോപിക്കാവുന്ന ഇരട്ട വ്യക്തിത്വം ഇല്ലാത്തയാളാണ് സുരേഷ് ഗോപി, എന്താണോ അതു തുറന്നു പറയും ആരെയും താങ്ങുന്ന സ്വഭാവം ഇല്ല തന്നെ, നായകത്വത്തിൽ നിന്നും പലരുടെയും പിൻകുത്തലിൽ വെറുതെ വീട്ടിലിരിക്കേണ്ടി വന്നപ്പോഴും അദ്ദേഹം പരിഭവം പറഞ്ഞു വന്നിട്ടില്ല,പിന്നേ നേരാണ് അദ്ദേഹത്തിന് കുട്ടികളുടെ മനസ്സാണ്, പെട്ടെന്ന് നോവും, അലിയുകയും ചെയ്യും..

അദ്ദേഹത്തിന് വലിയ സമ്പാദ്യം ഒന്നുമില്ല എന്നാണ് എന്റെ അറിവ്, കുടുംബ സ്‌നേഹി, മറ്റുള്ളവരുടെ വേദനയിൽ ചേരുന്നയാൾ.. കള്ളത്തരമില്ലാത്ത പൊള്ളയായത് കാരണം അബദ്ധവും പറ്റും.. ഇത്രയുമാണ് ഞാൻ അറിയുന്ന സുരേഷ് ഗോപി, പിന്നേ താങ്കൾക്ക് സിനിമാക്കാർ രാഷ്ട്രീയത്തിലിറങ്ങുന്നതിനോട് പൊതുവെ വിരോധമില്ലല്ലോ ??ഇന്നസെന്റിനും മുകേഷിനും ആവാല്ലേ അവർ രാമന്റെ പ്രതി പുരുഷനാണോ sorry അൽ അമീനാണോ? അതല്ല പ്രശ്‌നം സുരേഷ് ഗോപി സംഘിയായതാണ് പ്രശ്‌നം അദ്ദേഹം അടുത്ത ജന്മത്തിൽ തങ്ങൾ ആവണം എന്ന് പറഞ്ഞിരുന്നെങ്കിൽ താങ്കൾക്ക് രോമഹർഷം ഉണ്ടായേനെ. ബ്രാഹ്മണനാവാൻ കൊതിച്ചതാണ് പ്രശ്‌നം..

എനിക്കും ആ കൊതിയുണ്ട് സഹോദരാ ബ്രഹ്മത്തെ അറിയാൻ, ആചാര്യനാവാൻ അതെന്താണെന്നറിയാൻ മദ്രസ്സയിൽ മാത്രം പഠിച്ചാൽ പോരാ.. ഈ മണ്ണിന്റെ സംസ്‌കാരത്തെ കുറിച്ചുകൂടി പഠിക്കണം, താങ്കളുടെ പിന്തലമുറക്കാരെ കുറിച്ചു പഠിക്കണം.... താങ്കൾക്ക് മാത്രമല്ല കമാലുദ്ധീനും മോദി നരാധമെന്നാണ്.. നല്ലത്.. ഗുജറാത്ത് കലാപത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ബോഗിയിൽ വെന്തുരുകിയ കർസേവകരെക്കുറിച്ച് ചിന്തിക്കരുത് അവർ കാഫിറുകളല്ലേ.. മാനവികത പച്ചനിറത്തിലേക്ക് മാത്രം ചായുന്ന ഒന്നാണല്ലോ.. കാവി എന്നാൽ താങ്കൾക്ക് കലിപ്പ് എന്നാണല്ലോ.. സുരേഷ് ഗോപി തൃശൂരിൽ മത്സരിക്കുന്നതിൽ താങ്കളുടെ വിഷമം ഞങ്ങൾ മനസ്സിലാക്കുന്നു. കരഞ്ഞു തീർക്കുക എന്നതാണ് ഏക വഴി. പിന്നേ സുരേഷ് ഗോപിയെ തൽക്കാലം അങ്ങ് വിട്ടേക്ക്, അദ്ദേഹം മോദിയുടെ ആശ്രിതനായി തുടരട്ടെ, താങ്കൾ പിണറായി സഖാവിന്റെ ആശ്രിതനായി തുടരുക.. പറ്റുമെങ്കിൽ പശുവിനെ വിടാതെ കൂടെ കൊണ്ടു നടക്കുക.
ഇന്നസെന്റ് എന്ന പുണ്യാളൻ മത്സര രംഗത്തുണ്ടല്ലോ അദ്ദേഹം കൈകാലിട്ടടിക്കയാണ് സഹായിക്കൂ.
സസ്‌നേഹം
സംഘി
അലിഅക്‌ബർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP