Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യെച്ചൂരിയല്ല, പിണറായി! അദ്ദേഹം ഇപ്പോഴും പഴയ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു; പരനാറി എന്നും പരനാറി തന്നെ; ഇനി ഇതു പറഞ്ഞതു കൊണ്ട് ബാലഗോപാൽ തോല്ക്കുകയാണെങ്കിൽ തോൽക്കട്ടെ; പരനാറി പ്രയോഗത്തിൽ പിണറായി ട്രോളി ജയശങ്കർ

യെച്ചൂരിയല്ല, പിണറായി! അദ്ദേഹം ഇപ്പോഴും പഴയ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു; പരനാറി എന്നും പരനാറി തന്നെ; ഇനി ഇതു പറഞ്ഞതു കൊണ്ട് ബാലഗോപാൽ തോല്ക്കുകയാണെങ്കിൽ തോൽക്കട്ടെ; പരനാറി പ്രയോഗത്തിൽ പിണറായി ട്രോളി ജയശങ്കർ

മറുനാടൻ ഡെസ്‌ക്‌

എൻ കെ പ്രേമചന്ദ്രൻ എംപിക്കെതിരായ പരനാറി പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വീണ്ടും വ്യക്തമാക്കിയിരുന്നു. പ്രേമചന്ദ്രനെതിരെ താൻ അങ്ങനെ പറഞ്ഞതിൽ എന്താണ് തെറ്റെന്ന് പിണറായി വിജയൻ ചോദിച്ചു. രാഷ്ട്രീയത്തിൽ നെറി വേണം. ആ നെറി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അന്ന് എൽഡിഎഫിനോട് ചെയ്തത് യുഡിഎഫിനോട് ചെയ്യില്ലെന്ന് ആര് കണ്ടെന്നും മുഖ്യമന്ത്രി കൊല്ലത്ത് ചോദിച്ചു.

എൻ കെ പ്രേമചന്ദ്രനെതിരായ പിണറായി വിജയന്റെ പരനാറി പ്രയോഗം ഏറെ വിവാദമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എം എ ബേബിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലത്തുവന്ന പിണറായി മൂന്ന് യോഗങ്ങളിൽ പരനാറി പ്രയോഗം നടത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ പരാജയത്തിന് കാരണം പിണറായിയുടെ പരനാറി പ്രയോഗമാണെന്ന് വിമർശനം ഉയർന്നിരുന്നു.

തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുവരെ എൽഡിഎഫിന്റെ ഭാഗമായിരുന്ന പ്രേമചന്ദ്രൻ യുഡിഎഫിലേക്ക് മാറിയതിനെക്കുറിച്ച് പറയുമ്പോഴായിരുന്നു പിണറായി വിജയൻ പരനാറി പ്രയോഗം നടത്തിയത്. കൊല്ലത്ത് രണ്ടാം അംഗത്തിന് ഒരുങ്ങുകയാണ് എൻ കെ പ്രേമചന്ദ്രൻ. സിപിഎമ്മിന്റെ കെ എൻ ബാലഗോപാലാണ് എൽഡിഎഫ് സ്ഥാനാർത്ഥി. അതേസമയം പരനാറി പ്രയോഗത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീഷകൻ അഡ്വ ജയശങ്കർ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.

അഭിപ്രായം ഇരുമ്പുലക്കയല്ല എന്നു കരുതുന്നവരും പറയുന്നവരും നിരവധിയാണ്. പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ അത്തരക്കാരനല്ല. പുള്ളി ഒരിക്കലും അങ്ങനെ അഭിപ്രായം മാറ്റി പറയില്ല.യെച്ചൂരിയല്ല, പിണറായി. അദ്ദേഹം ഇപ്പോഴും പഴയ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയാണ്. പരനാറി എന്നും പരനാറി തന്നെ. ഇനി ഇതു പറഞ്ഞതു കൊണ്ട് ബാലഗോപാൽ തോല്ക്കുകയാണെങ്കിൽ തോൽക്കട്ടെ എന്നായിരുന്നു ജയശങ്കറിന്റെ പരാമർശം.

പോസ്റ്റിന്റെ പൂർണരൂപം

അഭിപ്രായം ഇരുമ്പുലക്കയല്ല എന്നു കരുതുന്നവരും പറയുന്നവരും നിരവധിയാണ്; പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ അത്തരക്കാരനല്ല. പുള്ളി ഒരിക്കലും അങ്ങനെ അഭിപ്രായം മാറ്റി പറയില്ല.

അഞ്ചു വർഷം മുമ്പ്, പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപാറുന്ന സമയത്താണ് പിണറായി കൊല്ലത്തു ചെന്ന് പരനാറി പ്രസംഗം നടത്തിയത്. അതും ഒരിടത്തല്ല, മൂന്നിടത്ത്- ഒന്നിനൊന്നു മികച്ച രീതിയിൽ. ഫലം, പ്രേമചന്ദ്രന്റെ വിജയം സുനിശ്ചിതമായി.

കൊല്ലം അഞ്ചു കഴിഞ്ഞു. ഇതിനിടെ പ്രേമചന്ദ്രൻ വലിയൊരു പാർലമെന്റേറിയനായി പേരെടുത്തു. കൊല്ലത്തു പ്രചരണത്തിനെത്തിയ സീതാറാം യെച്ചൂരി, പ്രേമചന്ദ്രനെയോ ആർഎസ്‌പിയെയോ പേരെടുത്തു വിമർശിച്ചില്ലെന്നു മനോരമാദി പത്രങ്ങൾ വാർത്ത കൊടുത്തു.

യെച്ചൂരിയല്ല, പിണറായി. അദ്ദേഹം ഇപ്പോഴും പഴയ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയാണ്. പരനാറി എന്നും പരനാറി തന്നെ. ഇനി ഇതു പറഞ്ഞതു കൊണ്ട് ബാലഗോപാൽ തോല്ക്കുകയാണെങ്കിൽ തോൽക്കട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP